Monday, August 4, 2008

ദുര്‍ഗ്ഗ




അതങ്ങനെയാ ..............

ഏതു വേഷത്തില്‍

ഏതു ഭാവത്തില്‍

ഏതു ദേശത്തില്‍

ഏതു കാലത്തില്

‍ആയിരുന്നാലും

ക്ഷണികമായ

ഒരു നിമിഷം മാത്രം

മിന്നല്‍‌ പിണരായി

മിന്നി മറഞ്ഞാല്‍ ‌പോലും

സര്‍‌ഗചേതനകളെ

തൊട്ടുണര്‍‌ത്തുമ്പോലെ

തിരിച്ചറിയും! എന്നിട്ടോ

കൈവെള്ളയില്‍ ഒന്ന് നുള്ളി

ചോദിക്കും, നേരോ?? എന്ന്

അതവള്‍ തന്നെ അല്ലെ?

ആ ചോദ്യം, ഉത്തരം

അറിയുമ്പോഴും ഒന്നുകൂടി

ഒന്നുകൂ‍ടിയുറപ്പ് വരുത്തുക.



ആരാ ആരാ ഈ ദുര്‍ഗ്ഗ!!

കാളീഘട്ടിലെ ദുര്‍ഗ്ഗ??



25 comments:

മാണിക്യം said...

അല്ലെങ്കിലും പേരിനും
വരികള്‍ക്കും ഒക്കെ
അര്‍ത്ഥമുണ്ടാവുന്നത് ,
അര്‍ത്ഥം കണ്ട്
മനസില്‍ തട്ടി
വിളിക്കുമ്പോഴല്ലേ?
" ദുര്‍ഗ്ഗ!! "

കാപ്പിലാന്‍ said...

കാളിഘട്ടില്‍ മുക്കികൊന്നാല്‍ പുണ്യ മരണം
മുങ്ങി ചത്താലും പുണ്യ മരണം ( കടപ്പാട് മാണിക്ക്യം )
മുക്കികൊല്ലാനും ,മുങ്ങി ചാവാനും ഇടയാക്കിയ ബ്ലോഗമ്മാള്‍ ദുര്‍ഗ മാണിക്ക്യം നീണാള്‍ വാഴട്ടെ

നന്ദു said...

ഞാനും ചോദിച്ചു ചേച്ചീ ആരാ ഈ ദുർഗ്ഗ?
“ ആ ചോദ്യം, ഉത്തരം അറിയുമ്പോഴും ഒന്നു കൂടി ....ഒന്നു കൂടി ഉറപ്പു വരുത്തുക”
നല്ല വരികൾ..!

കാ‍പ്പിലാന്റെ കമന്റിനോട് ചേറ്ത്ത് വായിക്കാൻ:-
ചത്തവരൊക്കെ (മുങ്ങിയായാലും മുക്കിയായാലും) ഗതികിട്ടാ പ്രേതങ്ങളായി അലയും ചേച്ചീ, ഒരിക്കലും മുക്കിയവർക്ക് സ്വസ്ഥത നൽകാതെ അതങ്ങനെ മനസ്സിന്റെ ബോധ അബോധ തലങ്ങളിൽ വെള്ള വസ്ത്രങ്ങളിണിഞ്ഞ് ഒഴുകി നടക്കും!.

അയല്‍ക്കാരന്‍ said...

മുങ്ങിച്ചാവാന്‍ വന്നവനെ ഞെക്കിക്കൊല്ലുന്ന ഇടനിലക്കാരുടേതാണ് കാളീഘട്ട്.

അമ്പലത്തില്‍ നിന്നിറങ്ങി റോഷ്ബിഹൊരിയിലൂടെ ഗൊരിയഹൊട്ടിലേക്ക് നടക്കുമ്പോള്‍ വലതുവശത്ത് പാര്‍ക് ഷോ സലൂണ്‍ എന്ന് മലയാളത്തില്‍ ബോര്‍ഡെഴുതിയ ഒരു ബാര്‍ബര്‍ ഷോപ്പുണ്ടായിരുന്നു. അവിടുത്തെ ഹെയര്‍ മസ്സാജ് ഒരു പക്ഷെ സര്‍ഗ്ഗചേതനകളെ ഉണര്‍ത്താറുണ്ടായിരിന്നിരിക്കണം

ഹരിശ്രീ said...

ആരാ ആരാ ഈ ദുര്‍ഗ്ഗ!!
കാളീഘട്ടിലെ ദുര്‍ഗ്ഗ ???

keralafarmer said...

ഒരു പാവം ദുര്‍ഗയെ കൊച്ചി മീറ്റില്‍ കണ്ടിരുന്നു.

പാമരന്‍ said...

ആരാ ഈ ദുര്‍ഗ്ഗ??

hi said...

അമ്മെ..ദേവീ കാത്തോളണേ

തണല്‍ said...

ചേച്ചീ,
ആരപ്പാ അത്..??

SreeDeviNair.ശ്രീരാഗം said...

മാണിക്യം,
ദുര്‍ഗ്ഗയും,രുദ്രയും...
ഭഗവതി തന്നെയല്ലേ?

സ്വന്തം,
ദേവി..

Rare Rose said...

അല്ലെങ്കിലും പേരിനും
വരികള്‍ക്കും ഒക്കെ
അര്‍ത്ഥമുണ്ടാവുന്നത് ,
അര്‍ത്ഥം കണ്ട്
മനസില്‍ തട്ടി
വിളിക്കുമ്പോഴല്ലേ?

ഇപ്പറഞ്ഞത് പൂര്‍ണ്ണമായും ശരി തന്നെയാണു മാണിക്യം ചേച്ചീ...അങ്ങനെ പേരിനു ചേരും വിധം ദുര്‍ഗ്ഗയായി വന്നവള്‍ ആരാ...??

ഏറനാടന്‍ said...

മാണിക്യേച്ചീ ആരായീ ദുര്‍ഗ്ഗ? പിന്നെ വരികള്‍ക്കിടയിലെ ഈ ഗ്യാപ്പുകള്‍.. മനസ്സിലായില്ല! -:)

ശ്രീ said...

ആരാണോ?

smitha adharsh said...

അതെ..അതെ..എനിക്കും പിടികിട്ടിയില്ല...ആരാണാവോ ഈ ദുര്‍ഗ?
ചേച്ചി തന്നെ പറഞ്ഞു തരൂ..

Gopan | ഗോപന്‍ said...

കാളിഘട്ടിലെ ദുര്‍ഗ്ഗ..ടീസര്‍ കലക്കി.

ചേച്ചി..ബാക്കി ഇങ്ങു പോരട്ടെ.
ചുമ്മാ ടെന്‍ഷന്‍ അടിപ്പിക്കാതെ. :)

മാണിക്യം said...

കവിതയ്ക്കും കഥയ്ക്കും കുറിപ്പിനും
വിഷയദാരിദ്രമുണ്ടോ എന്നൊരു സംശയമില്ലാതില്ല.
ഒന്ന് മാറ്റിപ്പിടിക്കാറായി അല്ലേ?
എന്ന ദുര്‍ഗയുടെ ചോദ്യം
തന്നെയാണു ഈ കവിതയായത്... ..

ആരാ ദുര്‍ഗ്ഗ,
എന്നല്ലാ ആരാ ദുര്‍ഗ്ഗ അല്ലാത്തത്?
പാവം പോലെ ഇരിക്കുന്നവര്‍ തന്നെ
ചിലപ്പോള്‍‌ കാളിയും ദുര്‍ഗ്ഗയും!!
സ്ത്രീ സൌമ്യയും ശാന്തയും അബലയും ആയിരികുന്നത് ഒരു വശം
അവള്‍ തന്നെ ദുര്‍ഗയും ആവുന്നു
സംഹാരരുദ്രകള്‍

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

“ ആ ചോദ്യം, ഉത്തരം അറിയുമ്പോഴും ഒന്നു കൂടി ....ഒന്നു കൂടി ഉറപ്പു വരുത്തുക”

ദുര്‍ഗ്ഗ സ്നേഹത്തിന്റെ മറ്റൊരു മുഖം നിമിഷനേരം കൊണ്ടു സര്‍വ്വസംഹാരയാകുന്ന ,രൌദ്രമാകുന്ന മുഖം...

നന്നായിരിക്കുന്നു റ്റീച്ചറമ്മേ..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ദുര്‍ഗ്ഗ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അതങ്ങനെയാ ..............
ഏതു വേഷത്തില്‍
ഏതു ഭാവത്തില്‍
ഏതു ദേശത്തില്‍
ഏതു കാലത്തില്
‍ആയിരുന്നാലും
ക്ഷണികമായ
ഒരു നിമിഷം മാത്രം
മിന്നല്‍‌ പിണരായി
മിന്നി മറഞ്ഞാല്‍ ‌പോലും
സര്‍‌ഗചേതനകളെ
തൊട്ടുണര്‍‌ത്തുമ്പോലെ
തിരിച്ചറിയും! എന്നിട്ടോ
കൈവെള്ളയില്‍ ഒന്ന് നുള്ളി
ചോദിക്കും, നേരോ??

ചില കാര്യങ്ങള്‍ നമുക്കു അവിശ്വസനീയം ആയിരിയ്കും.അപ്പോള്‍ നാം കൈവെള്ളയില്‍ നുള്ളി നോക്കുന്നു..കാണുന്നതും കേള്‍ക്കുന്നതും സത്യമാണോ എന്നറിയാന്‍..ഒന്നുകൂടി ഉറപ്പു വരുത്താന്‍..കുറച്ചു മുന്‍‌പ് സൌമ്യ ആയി കണ്ടവള്‍ തന്നെ ആണോ ഇപ്പോള്‍ ദുര്‍ഗ ആയി എന്റെ മുന്നില്‍ വന്നിരിയ്ക്കുന്നത്? ഭൂമിയോളം ക്ഷമ ഉള്ളവള്‍ എന്നു നാം പറയുന്ന സ്ത്രീ തന്നെയാണോ ഈ കാളിയും? ചുവന്ന തെരുവുകളില്‍ വയറിനു വേണ്ടി ശരീരം വില്‍‌ക്കുന്നതും ഇവള്‍ തന്നെയല്ലേ? പട്ടിണി മൂലം സ്വന്തം കുഞ്ഞിനെ വിറ്റു കാശാക്കുന്നതും ഇവളല്ലേ?എല്ലാം ഒരേ ആള്‍ തന്നെ....എത്രയോ ജന്മങ്ങളിലെ അമ്മയും, പെങ്ങളും,കാമുകിയും, ഭാര്യയും,കൊലയാളിയും, ദുര്‍ഗയും എല്ലാം എല്ലാം ഇവള്‍ തന്നെ....

നല്ല ആശയം..വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിയ്ക്കുന്നു.

Anonymous said...

സൂപ്പര്‍ കവിത!! മാണിക്യമെ...

“ കവിതയ്ക്കും കഥയ്ക്കും കുറിപ്പിനും
വിഷയദാരിദ്രമുണ്ടോ എന്നൊരു സംശയമില്ലാതില്ല.
ഒന്ന് മാറ്റിപ്പിടിക്കാറായി അല്ലേ?
എന്ന ദുര്‍ഗയുടെ ചോദ്യം
തന്നെയാണു ഈ കവിതയായത്.“
നല്ല കവിത എന്നു തന്നെ എഴുതിയില്ലേല്‍ എന്നെയും എവിടെ നിന്നാ ഇതേപൊലെ ആക്രമിക്കുക എന്നറിയില്യാലൊ.
ഇതിന്റെ അര്‍ഥം നിങ്ങളുടെ ബ്ലോഗ് കൊള്ളില്ലാന്നോ ആവര്‍ത്തന വിരസമെന്നോ പറഞ്ഞാല്‍ അവരെ എങ്ങനെയെങ്കിലും എന്തെങ്കിലും പറഞ്ഞു മാനംകെടുത്തുന്ന തേര്‍ഡ് റേറ്റ് പരിപാടി ആയിപ്പോയി.( കുറെ കൂട്ടുകാര്‍ വന്ന് കമന്റിട്ടാല്‍ ഞാനൊരു സാഹിത്യകാരി/ന്‍ ആയി എന്ന് ധരിക്കുന്നവര്‍ ആണ്‍ ഇന്നധികവും;(
മറ്റുള്ളവരെ തേജോവധം ചെയ്യുന്ന പ്രവണത എത്ര വലിയ ആളായാലും നന്നല്ല..അതില്‍ തന്നെ ഈ എഴുതിയ ആള്‍, തീര്‍ച്ചയായും ദുര്‍ഗയെ വേശ്യ എന്ന് വിളിച്ചിട്ടും ആ കമന്റ് പോലും ഡിലീറ്റ് ചെയ്യാതെ നിങ്ങളെ വിമര്‍ശിച്ചതിന്‍ പ്രതികാരം ചെയ്യണു..:(
എനിക്കറിയില്ല ഇത് നിങ്ങളുടെ ബ്ലോഗില്‍ ഉണ്ടാവുമൊ എന്ന്.
അരൂപിക്കുട്ടന്റെ പോസ്റ്റ് ചേര്‍ത്തുവായിക്കാം...

മാണിക്യം said...

മരണം:
എന്റെ ബ്ലോഗില്‍ എന്നും എനിക്ക്
നല്ല വിമര്‍ശനം തന്നിട്ടുള്ള വ്യക്തിയാണ്‍ ദുര്‍‌ഗ,
ഞാന്‍ ഏകദെശം 35 പൊസ്റ്റുകള്‍ ഇട്ടിട്ടുണ്ട് ,
എല്ലാ പൊസ്റ്റിനും ശക്തമായ വിമര്‍ശനം മെയില്‍ ചെയ്തിട്ടുണ്ട്
"നീര്‍ച്ചാലുകള്‍......."ക്ക് മെയിലില്‍ വന്ന വിമര്‍ശനം [ദുര്‍ഗ]
മാണിക്യം said...
എനിക്ക് മെയിലില്‍ വന്ന ഒരഭിപ്രായമാണിത്
വളരെ വിശദമായി അയച്ച ഈ കത്തിലെ ചിലഭാഗങ്ങളാണിത്
ഇതിനെ ഒരു പോസിറ്റീവ് ക്രിട്ടിസിസം ആയിട്ടെടുക്കണം. പലരും വന്ന് " ബലേ ഭേഷ്" എന്ന് സുഖിപ്പിക്കാന്‍ കമന്റ് ചെയ്യും. പക്ഷേ, വിമര്‍ശനങ്ങളെ കണക്കിലെടുക്കുകയും , അത് മനസിലെടുത്ത് പിന്നെ എഴുതുകയും ചെയ്തില്ലെങ്കില്‍, നഷ്ടം സ്വയമാവും. സ്വന്തം രചനയുടെ മൂല്യവും ഗുണവും കുറയും. വിമര്‍ശിക്കാനെളുപ്പമാണെന്നും എഴുതാന്‍ കുറെ ബുദ്ധിമുട്ടാണെന്നും എനിക്കറിയാം
..

പ്രീയ സുഹൃത്തേ,,
“ഇതിനെ ഒരു പോസിറ്റീവ് ക്രിട്ടിസിസം ആയിട്ട് തന്നെ എടുക്കുന്നു”..നന്ദി നന്ദി ..
https://www.blogger.com/comment.g?blogID=1008180250924214179&postID=5286421197816050828

മരണം തങ്കള്‍ക്ക് അറിയില്ലാ,ദുര്‍‌ഗാ എന്റെ ആരാണെന്നു ഈ ഇട്ട കമന്റുകള്‍ ദുര്‍‌ഗയെ
വേദനിപ്പിക്കുന്നതിന്റെ പതിനായിരം ഇരട്ടി എന്നെ നോവിച്ചുപിന്നെ ഞാന്‍ നീക്കം ചെയ്യാഞ്ഞതു
ഇട്ടവര്‍ മനസ്സിലാക്കും തനിയെ വന്ന്
പിന്‍ വലിക്കും എന്നു ഓര്‍ത്തു...

മരണം പ്രതികരിച്ചതിനു നന്ദി .. ഇതു പറയാന്‍ തോന്നിയ സന്മനസ്സിനെ വണങ്ങുന്നു
ദുര്‍ഗേ ക്ഷമ ചോദിക്കുന്നു ഞാന്‍ ..

എന്റെ ബ്ലോഗില്‍ നിന്ന് ഇങ്ങനെ വേദനിപ്പിച്ചതിനു മാപ്പ്!

hi said...

മാണിക്യം,
അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതിനാല്‍ ആണല്ലോ ഇവിടെ കമന്റ് ഇടാന്‍ ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സുഖിപ്പിക്കുന്ന കമന്റുകള്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്ന് ഒരു തലക്കെട്ട്‌ ചേര്‍ത്തിരുന്നെങ്കില്‍ നന്നായിരുന്നു.
ഇനി ഈയുള്ളവന്‍ സുഖിപ്പിചേക്കാം.
ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും നല്ല കൃതി "ദുര്‍ഗ ". കണ്ടിട്ടുള്ള ഏറ്റവും നല്ല എഴുത്തുകാരി. "മാണിക്യം " പോരെ ?

Anonymous said...

എന്റെ കമന്റിന്‍ നല്‍കിയ പരിഗണനയ്ക്കു നന്ദി,എനിക്ക് നിങ്ങളെയും അറിയില്ല ദുര്‍ഗയെയും അറിയില്ല പക്ഷെ. ഒരു പക്ഷെ ദുര്‍ഗ നിങ്ങളുടെ ബന്ധുവാകാം ആരായല്‍ എനിക്കെന്ത്. സ്ത്രീകളെ മോശമായ കണ്ണുകളിലൂടെ മാത്ര നോക്കിക്കാണുന്ന ചിലര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അക്കൂട്ടര്‍ ഇതു പോലെ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ പ്രത്യേകിച്ചും ഒരു സ്ത്രീ ആയ താങ്കളുടെ ബ്ലോഗില്‍ ചെയ്യുമ്പോള്‍ നാളെ ഇത് നിങ്ങള്‍ക്കും ബാധകമായേക്കാം..
പ്രിയ മാണിക്യം,
“നിങ്ങള്‍ എന്റെ ജീവിതം
കഥയാക്കി, കവിതകളാക്കി
നാടുനീളെ വിതറി നടന്നു
....................
പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിഞ്ഞു
കൂവി വിളിച്ചു
ആട്ടിയോടിച്ചു
അപ്പോഴൊക്കെയൂം, നിങ്ങള്‍
വെളുത്ത താളില്‍
കറുത്ത ലിപികളാല്‍
കറുത്ത സ്ക്രീനില്‍
വെളുത്ത ലിപികളാല്‍
എഴിതിക്കൊണ്ടേയിരുന്നു“
(ദീപ, വിളയില്‍)
കൂടുതല്‍ പറയാനില്ല.അഭിപ്രായം വിലക്കെടുത്തതിനു നന്ദി.

നിരക്ഷരൻ said...

അര്‍ത്ഥം മനസ്സിലാക്കി ഞാനൊന്ന് വിളിച്ച് നോക്കട്ടെ.
ദുര്‍ഗ്ഗേ.......

മന്‍സുര്‍ said...

മാണിക്യമേ....

അതെങ്ങനെയാ.....

ദുര്‍ഗ്ഗ എന്ന്‌ വിളിക്കുന്ന നേരമല്ലേ ദുര്‍ഗ്ഗയാവൂ
അല്ലെങ്കിലോ അവളൊരു പാവമല്ലേ
പറയുന്നത്‌ നേരെ പറയണമല്ലോ
ശരിയാണ്‌ ചില നേരം ദുര്‍ഗ്ഗയാണ്‌
പക്ഷേ കാളിഘട്ടില്ലല്ലാ...നാടുകാണിയിലാണ്‌
ചീറി പാഞ്ഞടുക്കുന്നേരം ഒന്ന്‌ തലോടിയാല്‍
സീതയാകുമീ ദുര്‍ഗ്ഗ.....

അല്ല ഒരു കാര്യം ചോദിച്ച സത്യം പറയുമോ
ആരാ..ആരാ ഈ ദുര്‍ഗ്ഗ

ഇവിടെ എഴുതിയതൊന്നും ഞാനല്ല...
ദുര്‍ഗ്ഗ എഴുതിച്ചതാണേ...ദുര്‍ഗ്ഗയാണേ സത്യം

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലബൂര്‍