Sunday, September 18, 2011

അങ്ങനേയും ഒരു വാരാന്ത്യം.....

വാരാന്ത്യം
ബസ്സ് നിറഞ്ഞ് യാത്രക്കാരുണ്ട്. രണ്ടു ദിവസം അവധിയാണെന്നും എന്തൊക്കെ ചെയ്തു കൂട്ടണമെന്നും ഉള്ള പരിപാടികള്‍ മിക്കവരും പരസ്പരം ചര്‍ച്ച ചെയ്യുന്നു കൂടുതലും ഹൈസ്കൂളില്‍ നിന്ന് വരുന്നവര്‍. വൈകുന്നേരമായതിനാല്‍ റോഡില്‍ നല്ല തിരക്ക്
" ഹോ നടന്നിരുന്നേല്‍ ഇതിലും വേഗം ചെന്നെത്തിയേനേ"
ആരുടേയോ അക്ഷമയോടെയുള്ള ആത്മഗതം. പെട്ടന്ന് ബസ്സ് നിന്നു മുന്നില്‍ വണ്ടികളുടെ നീണ്ട ക്യൂ ആണ് ഇനി എത്ര നേരം ഈ കാത്തുകിടപ്പ് തുടരണമെന്ന് അറിയില്ല.

ഞാന്‍ വശത്തെയ്ക്ക് നോക്കി "സെയ്ന്റ് പീറ്റേഴ്സ് സിമട്രി" നിരനിരയായി ഉയര്‍ന്നു നില്‍ക്കുന്ന കുരിശുകളും പേരു കൊത്തിയ ഫലകങ്ങളും
ഞാന്‍ അതിലേയ്ക്ക് നോക്കിയിരുന്നപ്പോള്‍ ഇന്നു വരെ തോന്നാത്ത ഒരു ചിന്തയാണ് മനസ്സില്‍ വന്നത്,ഒരു ആയുഷ്ക്കാലം മുഴുവന്‍ ചെയ്തു കൂട്ടിയ വീരശൂര പരാക്രമങ്ങളും, ദാനധര്‍മ്മങ്ങളും സ്നേഹാദരങ്ങളും എല്ലാമെല്ലാം....
നാതന്‍ ഷാലറ്റ് ‌1805- 1895
കാള്‍ സൈമണ്‍ 1910 - 2005
വെറും ഒരു കുഞ്ഞു വരയില്‍ '-' അതാ ഒരു ജീവചരിത്രം മുഴുവന്‍ ഒതുങ്ങി.വാല്യങ്ങളോളം എഴുതികൂട്ടിയ ഡയറി കുറിപ്പുകള്‍ ഒരോ ദിവസത്തിന്റേയും ചെയ്തികള്‍ ലാഭനഷ്ടങ്ങള്‍ അതാ '‌-' ഈ ഒരു കുഞ്ഞുവരയില്‍ തീരുന്നു. "വെറും ഒരു ഡാഷ്"!
ഇപ്പോള്‍ ഈ ട്രാഫിക്ക് കുരുക്കില്‍ പെട്ട് കിടക്കുമ്പോള്‍ ഒരോരുത്തരും നഷ്ടപ്പെടുന്ന സമയമോര്‍ത്ത് അക്ഷമരാവുന്നു.
എങ്ങോട്ടെന്നറിയാതെ നെട്ടോട്ടമാണ്, എന്നിട്ടോ ഒടുവില്‍ മറ്റുള്ളവര്‍ ഈ ഒരു ജീവിതചരിത്രം മുഴുവന്‍ വായിച്ചു തീര്‍ക്കുന്നത് പേരും പിന്നെ ജനന തീയതി മുതല്‍ മരണ തീയതി വരെ അതിനു നടുക്ക് ഒരു ഡാഷ്. കഴിഞ്ഞു അതിലെല്ലാം.....

ജയിക്കാനായി എന്തും പറഞ്ഞ് മറ്റുള്ളവരെ തോല്പിച്ചവര്‍,പരിധിയില്ലാതെ നീചകര്‍മ്മം ചെയ്തവര്‍, പരിണിതഫലമെന്തെന്ന് ആലോചിക്കാതെ മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയവര്‍, ഇല്ലാകഥ പറഞ്ഞ് നടന്നവര്‍, തനിക്ക് വേണ്ടി മാത്രം സുഖം തേടിപ്പൊയവര്‍, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചവര്‍, നിസ്വാര്‍ദ്ധമായി അന്യരെ സഹായിച്ച സുമനസ്സുള്ളവര്‍, ഇതാ എല്ലാവരും ഒരു വളപ്പിനുള്ളില്‍ അക്കങ്ങളുടെ നടുവിലെ വെറും ഒരു വരയായി മണ്ണിനടിയില്‍ തീരുന്നു.

അവകാശങ്ങള്‍ക്ക് വേണ്ടി ഘോരം ഘോരം പൊരുതിയവര്‍ ലോകമഹായുദ്ധത്തില്‍ പങ്കെടുത്തവര്‍ എല്ലാം ആരോ കൊത്തിയിട്ട ചെറുവരയില്‍ അവസാനിക്കുന്നു. അവരുടെ ജീവിത ചരിത്രം മറ്റുള്ളവര്‍ നോക്കുമ്പോള്‍ ഇന്ന് കാണുന്നത് ആകെയും പോകയും ഈ ചെറുവര. ചെയ്തു കൂട്ടിയ നല്ലതും ചീത്തയും എല്ലാം ഇത്തിരി പോന്ന ഒരു വരയില്‍ ജീവിച്ചിരിക്കുന്നവര്‍ ഒതുക്കുമെന്ന് തിരിച്ചറിവ് അതെന്ന് ആര്‍ക്കുണ്ടാവും?

ജീവിതത്തിന്റെ നിരര്‍ത്ഥത അതോ അര്‍ത്ഥവത്തായ അന്ത്യം വെറുമൊരു "ഡാഷ്"ആണെന്നോ?
ചോദ്യമുയര്‍ത്തി സിമത്തേരിയിലെ ഫലകങ്ങള്‍ നിലകൊള്ളുന്നു.
ബസ്സ് നീങ്ങിത്തുടങ്ങി.

ഞാനും ചിന്തയില്‍ നിന്ന് പുറത്തേക്ക്......

എങ്കിലും മനസ്സില്‍ പറഞ്ഞു ഞാനും ഒടുക്കം ആരോ വരച്ച ഡാഷ് ആവും .......

58 comments:

കുഞ്ഞൂസ് (Kunjuss) said...

ചിന്തിപ്പിക്കുന്ന വരികള്‍ ചേച്ചീ ... എങ്കിലും മനുഷ്യന്‍ നെട്ടോട്ടമോടുകയാണ് , എല്ലാവരെയും തോല്‍പ്പിക്കാന്‍...ഞാന്‍, ഞാന്‍ മാത്രം മുന്നില്‍ എന്ന പ്രണവമന്ത്രവുമായി ....

Prabhan Krishnan said...

“ മന്നവനാട്ടേ..യാചകനാട്ടേ..
വന്നിടുമൊടുവില്‍....”

എത്ര തിളക്കമുള്ളോരും ഒതുങ്ങുന്നത് ഈ വരയിലേക്ക്..!
നല്ല ഓര്‍മപ്പെടുത്തല്‍..!
ആയുഷ്മാന്‍ ഭവ..!

കനല്‍ said...

ഒരു വരയില്‍ , ഒരു ജീവിതം വരച്ചുതീര്‍ക്കാനായി ജീവിക്കുന്നു നമ്മള്‍. ഒരു നൂറ്റാണ്ടിനപ്പുറം ഈ വരയും മിക്കപ്പോഴും നിലനില്‍ക്കില്ല. നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍

സങ്കൽ‌പ്പങ്ങൾ said...

ചേച്ചിയുടെ വേദന നിറഞ്ഞ വാക്കുകള്‍ വായിച്ചു .
പിന്‍തിരിഞ്ഞ് നോക്കാതെയുള്ള ഓട്ടത്തിലാണെല്ലാവരും.തിരിഞ്ഞു നോക്കുന്ന നിമിഷം ഒന്നും കാണുന്നുമില്ല .അതാണല്ലോ ഡാഷ് ആയി ഫലകത്തില്‍ കാണുന്നത്.ഒരു ശൂന്യത.....
അവസാനം ഇതൊക്കെ തന്നെയെന്നറിഞ്ഞ് നമ്മളെല്ലാം ജീവിക്കുന്നു. വെറുതെ ..
എന്തിനോ വേണ്ടി.....

ബഷീർ said...

ഇന്നല്ലെങ്കിൽ നാളെ നാം ഏവരും ആ ശാശ്വത സത്യം , മരണമെന്ന യാഥാർഥ്യം രുചിച്ചറിയേണ്ടവരാണെന്ന ചിന്ത മനുഷ്യനെ സംസ്കരിച്ചെടുക്കാൻ പ്രാപ്തമാക്കും. പക്ഷെ ഓട്ടത്തിനിടയിൽ (ആറടി മണ്ണിലേക്കുള്ള ഓട്ടമാണെന്ന് മനസിലാക്കാതെ )ആർക്കാണതിനു സമയം.

രുചിനോക്കുന്ന സമയം ഈ പോസ്റ്റിലെ വിഷയവുമായി ബന്ധമുള്ളതാണെന്നതിനാൽ ഇവിടെ കൊടുക്കട്ടെ..
http://vellarakad.blogspot.com/2011/03/blog-post.html

വിചിന്തനത്തിനു വഴി നൽകുന്ന കുറിപ്പിനു നന്ദി

റശീദ് പുന്നശ്ശേരി said...

ചേച്ചീ നൂറു മാര്‍ക്ക്

മരണം ചെരുപ്പിന്റെ വാരിനെക്കാള്‍ നിന്നോടടുത്തുണ്ടെന്ന് നബി വചനം

ഓര്‍മപ്പെടുത്തലിനു നന്ദി

ഇ.എ.സജിം തട്ടത്തുമല said...

അവസാനം നമ്മളെല്ലാം ഡാഷ്തന്നെ ചേച്ചീ! അതൊക്കെ പറഞ്ഞ് പേടിപ്പിക്കാതെ; നമ്മളില്ലാത്ത, പ്രത്യേകിച്ച് ഞാനില്ലാത്ത ഒരു ലോകമോ? പ്രളയം! ചിന്തിക്കാൻ വയ്യ!

ജെ പി വെട്ടിയാട്ടില്‍ said...

നാളെ വീണ്ടും വായിച്ച് കമന്റിടാം ചേച്ചി...
ശുഭ രാത്രി

അനില്‍കുമാര്‍ . സി. പി. said...

ജീവിതത്തിന്റെ ഈ നിരര്‍ത്ഥകതയെ പറ്റി ഓര്‍ക്കാന്‍ നാമാരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. നല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍ .

ഏ.ആര്‍. നജീം said...

ജനനത്തിനും മരണത്തിനുമിടയിലെ കേവലം ഡാഷ് മാത്രമാണ് ജീവിതം എന്ന് പറയാതെ ഓർമ്മിപ്പിക്കുന്ന നല്ലൊരു പോസ്റ്റ്...

അഭിനന്ദനങ്ങൾ ..!!

Malayali Peringode said...

ഭാവി ഒരു ചോദ്യചിഹ്നമായി ഇന്നുമെന്റെ മുഖത്തേക്ക് തുറിച്ചു നോക്കുകയാണ്!

ജീവിതം തന്നെ ഒരു ചോദ്യചിഹ്നമാണോന്ന് ചിന്തിച്ചിരുന്നപ്പോഴാണീ വാക്യം കാണാനിടയായത്, എങ്കിലും മനസ്സില്‍ പറഞ്ഞു ഞാനും ഒടുക്കം ആരോ വരച്ച ഡാഷ് ആവും .......

ഇപ്പോൾ ആകെ കൺഫ്യൂഷനായി!
ചോദ്യചിഹ്നമോ അതോ ഡാഷോ??

എനിക്ക് ചിന്തിക്കാൻ സമയമായി.... ഞാൻ പോകട്ടെ... :)

siya said...

ചേച്ചി ,എത്ര നല്ല ഓര്‍മ്മപ്പെടുത്തല്‍ !!
.ആ ബസ്സ്‌ നീങ്ങുന്ന വേഗതപോലെ,..എല്ലാവര്ക്കും തിരിച്ചറിവ് ഉണ്ടായാല്‍ എന്ത് നന്നായിരുന്നു !

Manoraj said...

നമ്മള്‍ എല്ലാവര്‍കും വിസ്മരിക്കുന്ന ഒരു സത്യം. ഒരു ഡാഷില്‍ ഒതുങ്ങിപ്പോകുന്ന ഒരു ജന്മസത്യം.

ചിരുതക്കുട്ടി said...

ജനനത്തിനും മരണത്തിനുമിടയിലെ നമ്മുടെ ജീവിതം എന്നാ കൊച്ചു വര ജീവിച്ചിരിക്കുന്ന ആരുടെയൊക്കെയോ മനസ്സില്‍ ഓര്‍മകളുടെ, സ്നേഹത്തിന്റെ നീര്ച്ചലായി അവശേഷിക്കുന്നുടെങ്കില്‍ അപ്പോഴല്ലേ ജീവിതത്തിനു അര്‍ഥം ഉണ്ടാകുന്നതു.

mini//മിനി said...

ജനനത്തിനും മരണത്തിനും ഇടയിലെ ഒരു ഡാഷ്... ജീവിതം. എന്നാൽ ആരും അതെപ്പറ്റി ചിന്തിക്കുന്നതേയില്ല.
കണ്ണൂർ മീറ്റ് വായിച്ചിരുന്നോ? നമ്മുടെ ബ്ലോഗർമാരെ കാണാം,
കണ്ണൂർ സൈബർ മീറ്റ്

the man to walk with said...

നമുക്ക് ചുറ്റും ആളുകള്‍ മരിച്ചു കൊണ്ടിരിക്കുന്നു എന്നിട്ടും നാം മരിക്കാത്തവരെ പോലെ ജീവിക്കുന്നു എന്നതാണ് ഏറ്റവും വലിയ ആശ്ച്ചര്യമെന്നു ധൃതരാഷ്ട്രര്‍ മഹാഭാരതത്തില്‍ പറയുന്നുണ്ട്
.എന്നാലും ഈ ഡാഷ് ഭയങ്കര സംഭവം തന്നെ ..!
wishing you dashful days

പള്ളിക്കരയിൽ said...

ഒരു ചെറുവരയിൽ ഒതുങ്ങാൻ പോകുന്ന ക്ഷണികജീവിതത്തെപ്പറ്റിയുള്ള ചിന്തകളെയാണ് ഏതാനും വരികളിലൊതുക്കിയിരിക്കുന്നത്. ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുന്ന ഈ കുറിപ്പിനു നന്ദി. ആശംസകൾ.

keraladasanunni said...

ഒരു വരയില്‍ ഒതുങ്ങുന്ന ജീവിതം. നല്ല ഓര്‍മ്മപ്പെടുത്താല്‍. വളരെ ഇഷ്ടപ്പെട്ടു.

പ്രയാണ്‍ said...

മരിച്ചവനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നത് അവിടെയെന്തുണ്ടെന്നതല്ല ജീവിച്ചിരിക്കുമ്പോള്‍ അവന്നും മറ്റുള്ളവര്‍ക്കും വേണ്ടി എങ്ങിനെ ജീവിക്കാന്‍ കഴിഞ്ഞു എന്നുള്ളത് മാത്രമാണ്. അവിടെ മാര്‍ബിള്‍ മണ്ഡപം ഒരുക്കിയതുകൊണ്ടോ ഭംഗിയില്‍ പേരെഴുതിവെച്ചതുകൊണ്ടോ അവന്റെ മരണാനന്തര ജീവിതത്തില്‍ അതോര്ത്തു സന്തോഷിക്കാനാവില്ലല്ലോ.

Anonymous said...

ഈ ജീവിതം കൊണ്ട് ഇത്രയൊക്കെയേ ഉദ്ദേശിക്കുന്നുണ്ടാവൂ. അതിനപ്പുറം എന്തിന്?

Anonymous said...

ഈ ജീവിതം കൊണ്ട് ഇത്രയൊക്കെയേ ഉദ്ദേശിക്കുന്നുണ്ടാവൂ. അതിനപ്പുറം എന്തിന്?

ശ്രീനാഥന്‍ said...

വെറുതെ മനുഷ്യനെക്കൊണ്ട് വേണ്ടാത്തതു ചിന്തിപ്പിക്കുന്ന നല്ലൊരു പോസ്റ്റ്!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജനിമൃതികള്‍ക്കിടയിലെ ഒരു ചെറിയ നൂല്‍പ്പാലം..തപ്പിയും തടഞ്ഞും വീഴാതെയും ആ നൂല്‍പ്പാലം കടക്കേണ്ടതായുണ്ട്.അത് കടന്നുകഴിഞ്ഞാല്‍ നൂല്‍പ്പാലം അനന്തതയിലെ ഒരു നേര്‍വര ആയി മാത്രം മാറുന്നു...എത്രയോ നേര്‍വരകള്‍...എങ്കിലും ആ നേര്‍വരകള്‍ക്ക് ചില അര്‍ത്ഥങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ നമുക്കായെങ്കില്‍ അതു തന്നെ ഏറ്റവും വലുത്..ഒരാളെയെങ്കിലും ആ നേരിയ പാലം കടക്കാന്‍ സഹായിച്ചെങ്കില്‍..കരയുന്ന ഒരു മനസ്സിനെങ്കിലും സാന്ത്വനമായെങ്കില്‍..

നല്ല പോസ്റ്റ്..ചിന്തകള്‍ കാടുകയറുന്നു

ആശംസകള്‍ !

Echmukutty said...

ഇന്നലെ വായിച്ചതാണ്. പെട്ടെന്ന് ഒരു വാതിൽ കടന്ന് തുറസ്സിൽ നിൽക്കുന്നതു പോലെ തോന്നി.....അതെ, ഇത്രയേ ഉള്ളൂ,ഒരു വരയിലൊതുങ്ങുന്ന ചരിത്രമെഴുതാനാണ് മനുഷ്യൻ ജീവിച്ച് തകർക്കുന്നത്.......

ഗംഭീരമായി എഴുതി.....അഭിനന്ദനങ്ങൾ. കുറെ നാൾ കൂടിയുള്ള ഈ വരവ് അസ്സലായി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വളരെ നല്ല ചിന്ത
ഇതു പകര്‍ന്നു തന്നതിനു നന്ദി

പ്രേം I prem said...

നല്ല ഓര്‍മ്മപ്പെടുത്താല്‍. ചിന്തിപ്പിക്കുന്ന വരികള്‍ വളരെ ഇഷ്ടപ്പെട്ടു. ജനനത്തിനും മരണത്തിനും ഇടയിലെ ഒരു ഡാഷ്... ജീവിതം.

ജന്മസുകൃതം said...

ഡാഷ് = ജീവിതം.

Gopakumar V S (ഗോപന്‍ ) said...

ഇടവേളയ്ക്കു ശേഷം വരവ് നന്നായി....

ജനനത്തിനും മരണത്തിനും ഇടയിലെ നേർത്ത രേഖ...

ആശംസകൾ

Typist | എഴുത്തുകാരി said...

ഇത്രയൊക്കെയേ ഉള്ളൂ ജീവിതം.

രഘുനാഥന്‍ said...

അതേ .....ജനനത്തിനും മരണത്തിനും ഇടയിയിലുള്ള ഒരു "ഡാഷ് " ആണു ജീവിതം.
നല്ല പോസ്റ്റ്‌

ആസാദ്‌ said...

ജയിക്കാനായി എന്തും പറഞ്ഞ് മറ്റുള്ളവരെ തോല്പിച്ചവര്‍,പരിധിയില്ലാതെ നീചകര്‍മ്മം ചെയ്തവര്‍, പരിണിതഫലമെന്തെന്ന് ആലോചിക്കാതെ മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയവര്‍, ഇല്ലാകഥ പറഞ്ഞ് നടന്നവര്‍, തനിക്ക് വേണ്ടി മാത്രം സുഖം തേടിപ്പൊയവര്‍, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചവര്‍, നിസ്വാര്‍ദ്ധമായി അന്യരെ സഹായിച്ച സുമനസ്സുള്ളവര്‍, ഇതാ എല്ലാവരും ഒരു വളപ്പിനുള്ളില്‍ അക്കങ്ങളുടെ നടുവിലെ വെറും ഒരു വരയായി മണ്ണിനടിയില്‍ തീരുന്നു.
------------------------------

നന്നായിരിക്കുന്നു. വളരെയധികം. ശുഭാശംസകള്‍.

സ്വന്തം സുഹൃത്ത് said...

അത് കൊണ്ടായിരിക്കും നമ്മള്‍ സ്നേഹമുള്ളവരോട് ദേഷ്യം വരുമ്പോള്‍ നമ്മള്‍ എടീ/എടാ "ഡാഷ്" മോളേ/മോനേ വിളിക്കുന്നത് അല്ലേ? :) .....ചിന്തിപ്പിക്കുന്നു... !

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വളരെ വലിയൊരു സത്യം ലളിതമായ വാക്കുകളില്‍ ചേച്ചി ഓര്‍മ്മപ്പെടുത്തിത്തന്നു. അഭിനന്ദനങ്ങള്‍!!ജീവിതം ആഘോഷമാക്കി ആടിത്തിമിര്‍ക്കുമ്പോള്‍ ആരോമ് ആലോചിക്കുന്നില്ല ഉള്ളിലേയ്ക്ക് കയറുകയും പുറത്തെയ്ക്കിറങ്ങുകയും ചെയ്യുന്ന ശ്വാസത്തിനിടയിലെ എപ്പോള്‍ വേണമെങ്കിലും മുറിഞ്ഞുപോകാവുന്ന ഒരു വരയാണ് ജീവിതമെന്ന്.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എവിടെ നോക്കിയാലും ക്യൂ.....
എല്ലാ മുഖങ്ങളിലും ക്യൂവിനു മുന്നിലെത്താനുള്ള തിടുക്കം.
അസ്വസ്ഥത നിറഞ്ഞു തുളുമ്പുന്ന മുഖങ്ങള്‍ മാത്രം ഉള്ള ക്യൂവുകള്‍.
എന്താണ് എല്ലാവര്‍ക്കും ഇത്ര തിടുക്കം?അക്ഷമ? വിരസത?
തിരികെ പോകണം വേഗം.
വീടുകളിലേക്ക്....
പ്രിയപ്പെട്ടവരുടെ അടുത്തേക്ക്....
സന്തോഷത്തിലേക്ക്....
സമാധാനത്തിലേക്ക്....
സുഖങ്ങളിലേക്ക്....

എല്ലാ ക്യൂവുകളില്‍ നിന്നും തിടുക്കപ്പെട്ടു പൊയവരെല്ലാം തന്നെ ഒരു തിടുക്കവും തിരക്കും ഇല്ലാതെ നില്‍ക്കുന്ന ഒരു ക്യൂ.
വളരെ പതുക്കെ മാത്രം നീങ്ങിയാല്‍ മതി ഈ ക്യൂ എന്നുള്ള ഭാവത്തോടെ വിചാരത്തോടെ ഒരുമയോടെ കാത്തു നില്‍ക്കുന്ന ഒരു ക്യൂ.
ഒരിക്കലും മടങ്ങി പോകണം എന്നുള്ള വിചാരങ്ങളും ഒരു മുഖങ്ങളിലും കാണാത്ത അച്ചടക്കം ഉള്ള ക്യൂ.
ജീവനുള്ളവയെല്ലാം ഒന്നായൊഴുകുന്ന ആ ക്യൂവിലേക്കു അതിശയത്തോടെ നൊക്കിനിന്നിരുന്ന ഞാന്‍ അറിഞ്ഞു.
ആ ക്യൂവിന്റെ ഏതോ ഒരു ഭാഗത്തു ഞാനും നില്‍ക്കുന്നു.
മുന്നിലും പിന്നിലും ആയി ജീവനുകള്‍ ജീവനുകള്‍ വരിവരിയായി നില്‍ക്കുന്നു.
നിത്യ സത്യത്തിലേക്ക് എത്താനുള്ള ക്യൂ.....

ഇതിനുള്ള കമന്റ്റായി എന്റെ പഴയ ഒരു പോസ്റ്റ് . ചേച്ചി വളരെ ഗംഭീരമായി പറഞ്ഞിരിക്കുന്നു. നല്ല പോസ്റ്റ്.

ഓ:ടോ: കുറച്ചു ദിവസമായി നെറ്റ് ഇല്ലായിരുന്നു. അതാ വരാനും വായിക്കാനും കമന്റാനും കഴിയാഞ്ഞത്. സുഖമല്ലേ ചക്കരേ. എന്നെ കാണാൻ വരാം എന്നു പറഞ്ഞു പറ്റിച്ചു അല്ലേ കള്ളീ.

Sabu Hariharan said...

"വെറും ഒരു കുഞ്ഞു വരയില്‍ '-' അതാ ഒരു ജീവചരിത്രം മുഴുവന്‍ ഒതുങ്ങി."

ഈ വരിയിൽ കുറച്ച്‌ നേരം ഉടക്കി പോയി.
കുറച്ച്‌ നേരം പലതും ചിന്തിക്കാൻ വകയൊരുക്കി. ആ '-' ഇൽ തന്നെയുണ്ട്‌ എല്ലാം..നല്ലോരു ബസ്റ്റോപ്പ്‌ ചിന്ത. ഇഷ്ടപ്പെട്ടു.

SHANAVAS said...

അതീവ ഗഹനമായ ചിന്തകള്‍...ഒരു ജീവിതം വെറും ഒരു ഡാഷില്‍ ഒതുങ്ങുമ്പോള്‍ ആ ഡാഷിനു വേണ്ടി ഓടേണ്ടി വന്ന ദൂരം എത്ര ആയിരിക്കും..ആശംസകള്‍... ഡാഷില്‍ ഒതുങ്ങാത്ത ഈ എഴുത്തിന്..

Unknown said...

വളരെ നല്ല ചിന്ത തന്നെ.

പാവപ്പെട്ടവൻ said...

ഒരു പക്ഷെ കൂടുതൽ പറയണ്ടത് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചവരെ കുറിച്ചാണ്..

ജന്മസുകൃതം said...

ഇപ്പോഴാണ് കണ്ടത്
ചിന്തിപ്പിക്കുന്ന വരികള്‍...
ഡാഷില്‍ ഒതുങ്ങുന്നതും ഭാഗ്യം
അതിനു പോലും വിധിയില്ലാതെ എത്ര പേര്‍....

ജിത്തു said...

ജനന മരണത്തിനിടയിലെ ഒരു വര അതാണല്ലോ ഈ ജീവിതം എന്ന് ഓര്‍മപെടുത്തുന്ന പോസ്റ്റ്, ഏവരും ചിന്തിക്കേണ്ടത് തന്നെ ഈ കാര്യം

അഭിഷേക് said...

small subject...but u give a good message
aasamsakal

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒന്നുമില്ലായിമയില്‍ നിന്ന് വന്നു
ഒന്നുമില്ലായിമയിലേക്കുള്ള യാത്ര
അതിനിടയില്‍ 'ഞാനാര്' എന്ന ചെറിയ ചോദ്യത്തിന് പോലും ആര്‍ക്കും ഉത്തരം പറയാനാവുന്നില്ല.
അപ്പൊ ഇത് ഡാഷ് തന്നെ
ചിന്തകള്‍ കോറിയിട്ട ശകലങ്ങള്‍ നന്നായി

എം.എസ്. രാജ്‌ | M S Raj said...

ശരിയാണ്‌, ഇതു വായിക്കുമ്പോഴും ഞാനും ഏതെല്ലാമോ ഓട്ടത്തിലാണ്‌. തിരക്കിട്ടും വിശ്രമിക്കാന്‍ മറന്നും ഇതിനിടയ്ക്കെല്ലാം ഒന്നും നേടിയില്ലല്ലോ എന്നു മൂകമായി വ്യസനിച്ചും അര്‍ഥശൂന്യമായ ഒരു ഓട്ടമാണിതെന്ന് അറിഞ്ഞും ഒന്നുമറിഞ്ഞില്ലെന്നു ഭാവിച്ച് ഒരു പോക്ക്.

ഒന്ന് അയച്ചു പറഞ്ഞാല്‍ ഈ വാക്യങ്ങള്‍കൊണ്ട് ഞങ്ങളെയൊക്കെ വെറും ഡാഷാക്കിക്കളഞ്ഞു. :)

സുഖമെന്നു കരുതുന്നു.

സസ്നേഹം,
എം. എസ് രാജ്

Echmukutty said...

പുതിയ പോസ്റ്റില്ല. മെയിൽ അയച്ചിട്ട് മറുപടിയില്ല. എവിടെപ്പോയി മറഞ്ഞൂ?

kanakkoor said...

ഒരു വലിയ സത്യം ഭംഗിയായി പറഞ്ഞു. നമ്മള്‍ പലപ്പോഴും മറന്നുപോകുന്ന ഒരു സത്യം ആണ് അത്

Sabu Kottotty said...

__________________..!

Mohiyudheen MP said...

എല്ലാവരും ഒരിക്കല്‍ ഡാഷാകുമെന്ന കാര്യത്തിലാണ്‌ മാനവ കുലത്തിന്‌ യാതൊരു വിധ തര്‍ക്കവുമില്ലാത്ത ഒരു വിഷയം. മരണം , അത്‌ എല്ലാം നഷ്ടപ്പെടുത്തും. ജീവിച്ചിരിക്കുമ്പോള്‍ നല്ലത്‌ ചെയ്യുകയും അതിന്‌ പ്രേരിപ്പിക്കുകയും ചെയ്താല്‍ ചിലരെങ്കിലും ഒാര്‍ക്കും. അല്ലേല്‍ !.. ചെറിയ ലേഖനമാണെങ്കിലും , നന്നായെഴുതി.. ആശംസകള്‍ ! താഴെയുള്ള വരികള്‍ ചിന്തനീയം.


ജയിക്കാനായി എന്തും പറഞ്ഞ് മറ്റുള്ളവരെ തോല്പിച്ചവര്‍,പരിധിയില്ലാതെ നീചകര്‍മ്മം ചെയ്തവര്‍, പരിണിതഫലമെന്തെന്ന് ആലോചിക്കാതെ മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയവര്‍, ഇല്ലാകഥ പറഞ്ഞ് നടന്നവര്‍, തനിക്ക് വേണ്ടി മാത്രം സുഖം തേടിപ്പൊയവര്‍, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചവര്‍, നിസ്വാര്‍ദ്ധമായി അന്യരെ സഹായിച്ച സുമനസ്സുള്ളവര്‍, ഇതാ എല്ലാവരും ഒരു വളപ്പിനുള്ളില്‍ അക്കങ്ങളുടെ നടുവിലെ വെറും ഒരു വരയായി മണ്ണിനടിയില്‍ തീരുന്നു.

Mohiyudheen MP said...

എല്ലാവരും ഒരിക്കല്‍ ഡാഷാകുമെന്ന കാര്യത്തിലാണ്‌ മാനവ കുലത്തിന്‌ യാതൊരു വിധ തര്‍ക്കവുമില്ലാത്ത ഒരു വിഷയം. മരണം , അത്‌ എല്ലാം നഷ്ടപ്പെടുത്തും. ജീവിച്ചിരിക്കുമ്പോള്‍ നല്ലത്‌ ചെയ്യുകയും അതിന്‌ പ്രേരിപ്പിക്കുകയും ചെയ്താല്‍ ചിലരെങ്കിലും ഒാര്‍ക്കും. അല്ലേല്‍ !.. ചെറിയ ലേഖനമാണെങ്കിലും , നന്നായെഴുതി.. ആശംസകള്‍ ! താഴെയുള്ള വരികള്‍ ചിന്തനീയം.


ജയിക്കാനായി എന്തും പറഞ്ഞ് മറ്റുള്ളവരെ തോല്പിച്ചവര്‍,പരിധിയില്ലാതെ നീചകര്‍മ്മം ചെയ്തവര്‍, പരിണിതഫലമെന്തെന്ന് ആലോചിക്കാതെ മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയവര്‍, ഇല്ലാകഥ പറഞ്ഞ് നടന്നവര്‍, തനിക്ക് വേണ്ടി മാത്രം സുഖം തേടിപ്പൊയവര്‍, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചവര്‍, നിസ്വാര്‍ദ്ധമായി അന്യരെ സഹായിച്ച സുമനസ്സുള്ളവര്‍, ഇതാ എല്ലാവരും ഒരു വളപ്പിനുള്ളില്‍ അക്കങ്ങളുടെ നടുവിലെ വെറും ഒരു വരയായി മണ്ണിനടിയില്‍ തീരുന്നു.

വേണുഗോപാല്‍ said...

മറക്കാനാകാത്ത പ്രപഞ്ച സത്യത്തിന്‍ ലളിതമായ ഈ ഓര്‍മ്മപെടുത്തല്‍ ഏറെ ചിന്തനീയം ...

എല്ലാം ഒരു വരയില്‍ അവസാനിക്കണം

khaadu.. said...

ചിന്തിപ്പിക്കുന്ന വരികള്‍

ente lokam said...

ഇടക്കൊക്കെ ശവസംസ്കാര ചടങ്ങുകളില്‍

പങ്ക് എടുക്കുന്നതും ആശുപത്രികളില് അത്യാഹിത

വിഭാഗം സന്ദര്‍ശിക്കുന്നതും മനുഷ്യന്റെ നിസ്സാരത

ഓര്മപ്പെടുത്തും എന്നത് എത്ര ശരി ആണ്‌?


വാരാന്ത്യ യാത്രയിലെ ഒരു നിമിഷം മാണിക്യം ചേച്ചിയും
ചിന്തിച്ചു അങ്ങനെ അല്ലെ?നല്ല എഴുത്ത് ..നല്ല ചിന്തകള്‍..

ആശംസകള്‍...

Akbar said...

ചിന്തനീയം. ഉലകം വെല്ലാന്‍ ഉഴറിയ നീയോ വിലയറിയാതൊരു തലയോടായി എന്ന പട്ടുപോലെ. പണ്ഡിതനും പാമരനും പ്രഭുവിനും പ്രജക്കും എല്ലാം ആറടി മണ്ണ് മാത്രം. എന്നിട്ടും എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടം. ഒടുവില്‍ വായിച്ചെടുക്കാന്‍ ഒരു "ഡാഷ്" മാതം അല്ലെ. നല്ല പോസ്റ്റ്.

നിസാരന്‍ .. said...

ഒരു വരയില്‍ പോലും രേഖപ്പെടുത്താത്ത വ്യര്‍ത്ഥ ജന്മങ്ങലല്ലേ നമ്മളില്‍ കൂടുതല്‍ പേരും.

അക്ഷരപകര്‍ച്ചകള്‍. said...

പൊടിയില്‍ നിന്നും വന്നവന്‍ പൊടിയിലെയ്ക്കല്ലാതെ മറ്റെവിടെ പോകാന്‍.... ഈ സത്യം അറിഞ്ഞവര്‍ പോലും മത്സരം വെടിയാതെ മുന്നോട്ടു കുതിയ്ക്കുകയല്ലേ....ചിന്തോദീപ്തകമായ വരികള്‍.... വളരെ നല്ല പോസ്റ്റ്‌ അഭിനന്ദനങ്ങള്‍.

Anila said...

നന്നായിരിക്കുന്നു .അഭിവാദ്യങ്ങള്‍ :)

ANJALI DAMODARAN said...

VAlare nannayirikkunnu. All the best . Keep it up :)

ആര്‍ഷ said...

ആരോ വരച്ച ഡാഷ്.... എത്ര ലളിതമായി നമ്മുടെ ജീവിതം. ആ കുഞ്ഞു വര നിറയ്ക്കാന്‍ നമുക്കാകട്ടെ...... ആശംസകള്‍

മണി അയ്യംപുഴ said...

ഏറെ ഹൃദ്യം...