Monday, July 20, 2009

ബൂലോകത്ത് രണ്ടു വര്‍ഷം !!

മാണിക്യം ബുലോകത്ത് രണ്ട് വര്ഷം പിന്നിടുന്നു
ജൂലൈ 21, 2007 മാണിക്യം ആദ്യമായി പോസ്റ്റ്‌ ഇട്ടു ...


മാണിക്യം പടം തന്നത് ജോബിന്‍,

വര്‍ഷങ്ങള്‍ക്കു മുന്‍പേ ഓര്‍മ്മയില്‍ നിന്നു പഴംകഥകള്‍ പറഞ്ഞപ്പോള്‍,
അവന്‍ എന്നൊട് ചോദിച്ചു “ഇതൊക്കെ എഴുതിക്കുടെ?”
ഞാന്‍ :- അയ്യയ്യോ ഒഴുക്കിന് എഴുതാന്‍ എനിക്കറിയില്ലാ,
“പിന്നെ ഇപ്പൊ പറയുന്നാതൊ?”എന്നായി അവന്‍.
ഞാന്‍:- “ഹൊ അതു നിന്നോടല്ലെ?”
“അതു തന്നാ പറഞ്ഞേ എന്നോട് പറയുവാ എന്നു വിചാരിച്ച് എഴുതിക്കേ.”
ഇങ്ങനെ എന്നെ എഴുതാന്‍ പഠിപ്പിച്ച എന്റെ പ്രീയപ്പെട്ട ചങ്ങാതിയെ
സ്നേഹത്തോടെ ഓര്‍ത്തുകൊണ്ട്


ആദ്യഹെഡര്‍ ഹരിലാല്‍ ഉണ്ടാക്കി തന്നു.

[ഇപ്പൊള്‍ ഈ ഹെഡര്‍ മാണിക്യം 2 -ല്‍ ഉണ്ട് പുതിയ ഹെഡര്‍ ചെയ്തിരിക്കുന്നത് വിജില് ]

"നന്നായി എഴുതുന്നുണ്ടല്ലോ എന്താ ഒന്നും എഴുതാത്തത്?
എഴുതിയതെല്ലാം മയില്‍പ്പീ‍ലികളാക്കി വെക്കാതെ അവയെല്ലാം വെളിച്ചം കാണട്ടെ. എന്ന് പറഞ്ഞു ബ്ലോഗിലേക്ക് ക്ഷണിച്ച മലയാളം കമ്യൂണിറ്റിയിലെ പ്രീയ സുഹൃത്തിനെ സ്മരിച്ചു കൊണ്ട്,

ബ്ലോഗ് മോഡി പിടിപ്പിച്ച കനല്‍, സജി, ഹരിലാല്‍, ജോബിന്‍, നജീം,സംവിദാനന്ദ്...

എഴുതിയവ വായിച്ച് എഡിറ്റു ചെയ്തു തന്ന രാജ്, സന്ധ്യ, അജിത്, ബേബി, ഷമ്മി, കുറുമാന്‍, മലയാളി, സുനില്‍കൃഷ്ണന്‍, മലയാളം ഒരു സാന്ത്വനം കമ്യൂണിറ്റി സുഹൃത്തുക്കള്‍ എന്നിവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട്.....

എന്റെ എല്ലാ പോസ്റ്റും വായിക്കുകയും പോസ്റ്റിനേക്കാള്‍ നല്ല അഭിപ്രയങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍‌ലോഭം പറഞ്ഞ അജിത് നായര്‍ , അത്ക്കന്‍, അനില്‍@ബ്ലോഗ്‌,അനില്‍ശ്രീ,അപ്പു,അനൂപ്‌ കോതനല്ലൂര്‍,അനൂപ് തിരുവല്ല,അരുണ്‍ കായംകുളം,അരൂപിക്കുട്ടന്‍,ആര്യന്‍,
പി എ അനിഷ്, അനീഷ്‌.കെ ആര്‍,ആദര്‍ശ്, അനോണി മാഷ്, അരീക്കോടന്‍, ആഗ്നേയ, ആചാര്യന്,എം.അഷ്റഫ്, അലി
അജീഷ് മാത്യു കറുകയില്‍, അജയ്‌ ശ്രീശാന്ത്‌, അല്ഫോന്‍സക്കുട്ടി, ഇന്‍ഡ്യാഹെറിറ്റേജ്‌, ഇട്ടിമാളു , ഉപാസന,ഉണ്ണി തെക്കേവിള, ഉഷശ്രീ , ഉസ്മന്‍, എഴുത്തുകാരി, ഏറനാടന്‍, കനല്‍.,കനക, 'കല്യാണി' ,കാപ്പിലാന്‍, കാന്താരിക്കുട്ടി,കുഞ്ഞന്‍, കുറുമാന്‍, കിലുക്കാംപെട്ടി , കൂട്ടുകാരന്‍, കുറ്റ്യാടിക്കാരന്‍, കുഞ്ഞിപെണ്ണ് , കുമാരന്‍, കണ്ണനുണ്ണി, ഷൈന്‍ അഥവാ കുട്ടേട്ടന്‍,കൈതമുള്ള്, കൃഷ്, കിനാവ്, കൃഷ്ണ.തൃഷ്ണ, കൊട്ടോട്ടിക്കാരന്‍്‌, കണ്ടന്‍ പൂച്ച. കല്‍പക് എസ്,കണ്ണൂരാന്‍ ഗോപന്‍, ഗീത്, ഗോപി, ഗിരീഷ്‌ എ എസ്‌, ചാണക്യന്‍, ചെറിയനാടന്‍, ചങ്കരന്‍, ചെമ്മാച്ചന്‍, ജെപി, ജയകൃഷ്ണന്‍ കാവാലം, ജിതേന്ദ്രകുമര്‍, ജോസഫ്‌ കളത്തില്‍,ജോസ്മോന്‍ വാഴയില്‍,ദീപക് രാജ്, ദുര്‍ഗ,ദ്രൗപദി, തോന്ന്യാസി, തൈക്കാടന്, തേജസ്വിനി ,തറവാടി,തണല്‍ , തെന്നാലിരാമന്‍‍,തോക്കായിച്ചന്‍ .. തൂലികാ ജാലകം,താരകന്‍, ധൂമകേതു , ധൃഷ്ട്യുമ്നന്‍,
നിരക്ഷരന്‍,നിര്‍മ്മല,നരിക്കുന്നന്‍,നീര്‍വിളാകന്‍,നവരുചിയന്‍,നന്ദു,നിരജ്ഞന,നിഷ്ക്കളങ്കന്‍
ഏ.ആര്‍.നജീം,നൊമാദ്,നന്ദന,നന്ദന്‍/നന്ദപര്‍വ്വം, പാമരന്‍, പാവപ്പെട്ടവന്‍, പാര്‍ത്ഥന്‍ , പൈങ്ങോടന്‍, പാറുക്കുട്ടി, പാവം-ഞാന്‍, പകല്‍കിനാവന്‍, പള്ളിക്കരയില്‍, പിരിക്കുട്ടി , പടിപ്പുര ,പൂച്ചസന്ന്യാസി , പൊറാടത്ത്, പോങ്ങുമ്മൂടന്‍, . പ്രയാന്, പ്രയാസി, പ്രശാന്ത് ക്രിഷ്ണ,പ്രീയ ഉണ്ണികൃഷ്ണന്‍, ബാലാമണി ,ബിജു കോട്ടപ്പുറം, ബിന്ദു കെ പി, ബിന്ദു ഉണ്ണി, ബേബി, ബാജി ഓടംവേലി, ബഷീര്‍ വെള്ളറക്കാട്‌, ഭൂമിപുത്രി, മനീഷ്, മന്‍സൂര്‍, മനോഹര്‍, മയൂര, മലയാ‍ളി, മുസാഫിര്‍, മുരളിക, മുന്നൂറാന്‍, മാറുന്ന മലയാളി., മഹേഷ് ചെറുതന/മഹി , മയില്‍പ്പീലി, മിഴി വിളക്ക്, മുണ്ഡിത ശിരസ്കന്‍, മൈത്രെയി, മേരിക്കുട്ടി, മണി,'മുല്ലപ്പൂവ് മാഹിഷ്‌മതി, മിന്നാമിനുങ്ങ്‌ , മിന്നാമിനുങ്ങുകള്‍/സജി, മാന്മിഴി, മഴതുള്ളികിലുക്കം, മലമൂട്ടില്‍ മത്തായി, മുകേഷ് ....
യാരിദ്‌, രാജ്‌ , രഘുനാഥന്‍, രസികന്‍, രണ്‍ജിത് ചെമ്മാട്,എം.എസ്. രാജ്‌, രാജന്‍ വെങ്ങര
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.,രജിത്തിന്റെ ലോകം ലീല എം ചന്ദ്രന്‍..,ലതി, ലക്ഷ്മി,വിജില്‍, വേണു, വിജയലക്ഷ്മി, വയനാടന്‍, വല്യമ്മായി,വേറിട്ട ശബ്ദം, വികടശിരോമണി,വര്‍ത്തമാനം,വാസ് വാസുദേവന്‍, വാഴക്കോടന്‍ ,വാല്‍മീകി , വെള്ളായണിവിജയന്‍, വിനയാ, വിചാരം,ശിവ, ശലഭം, ശ്രീ, ശ്രീവല്ലഭന്‍,ശ്രീക്കുട്ടന്‍,ശ്രുതസോമ, ശിശു,ശെഫി, ബി ശിഹാബ്,
ശരത്‌ എം ചന്ദ്രന്‍,ഷമ്മി, സമാന്തരന്‍, സുല്‍,സൂസന്‍,.സന്ധ്യ,.സുനില്‍കൃഷ്ണന്‍, സുരേഷ്കുമര്‍ പൂഞ്ഞയില്‍ ,സുനില്‍ ജെയ്ക്കബ്, സുനീഷ് തോമസ്, സംവിദാനന്ദ്,സ്മിത ആദര്‍‌ശ്, സെനൂ ഈപ്പന്‍, സ്നേഹതീരം,സന്തോഷ്,സനാതനന്‍ സഹയാത്രികന്‍, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, ഹരീഷ് തൊടുപുഴ , ഹരിയണ്ണന്‍,ഹരിശ്രീ ,ഹേമാംബിക, ഹന്‍ല്ലലത്ത്,ഹരിത്
റസാഖ് പെരിങ്ങോട് ,റിന്‍സി,റനിസ് ബാബു,

balussery, Karmanna..pheenixfrmpegasus ,Santhosh Varma ,nardnahc hsemus, Rare Rose, My......C..R..A..C..K........Words ,the man to walk with..,Agnivesh, girishvarma,kunjubi sreedevi,patchikutty, firefly,,Prasanth. R Krishna, Sapna Anu B.George , Cartoonist ,keralafarmer ,JamesBright ,jayanEvoor ,RAHMAN@BEKAL ,ushadxb
sandeep salim (Sub Editor(Deepika Daily))

വന്ന് വന്ന് ബ്ലോഗ് വെറും അക്ഷര കൂട്ടമല്ലാതെ ആവുന്നു. ഒരോ മനസ്സിലേയ്ക്കുള്ള നൂല്‍ പാലം...
എന്റെ രചനകള്‍ക്ക് വളരെ അധികം പോരായ്മകളുണ്ട്, എന്നിട്ടും നല്ല വാക്കുകള്‍ പറയുന്നത് കാണുമ്പോള്‍ വന്ന്
ഞാന്‍ ശരിക്കും ചെറുതായി പോകുന്നു. അതു പോലെ തന്നെ പൊരുത്തക്കേടുകള്‍
ചൂണ്ടി കാണിക്കുന്ന ഒരു വലിയ സുഹൃത് വലയവും എന്റെ ബന്ധുബലമായി..

ഇന്ന് നന്ദിയോടെ സ്നേഹത്തോടെ എല്ലവരേയും സ്മരിക്കുന്നു..
“മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന അകലങ്ങളില്‍ മനസ്സില്‍ തന്നെയുണ്ടാവുമെന്ന”
വിശ്വാസം നിങ്ങളെ ഓരോരുത്തരേയും പറ്റി ഓര്‍ക്കുമ്പോള്‍ ഉണ്ട്...
കമന്റുകള്‍ ഇട്ടില്ലെങ്കിലും എന്റെ ബ്ലോഗ് സന്ദര്‍ശിയ്ക്കുകയും വായിയ്ക്കുകയും ചെയ്യുന്ന
എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി!

Posted by Picasa

75 comments:

മലയാ‍ളി said...

രണ്ടാം വാര്‍ഷികമാണല്ലേ..??
എന്നാല്‍ കിടക്കട്ടെ രണ്ടു തേങ്ങ!!

ഠേ...!
ഠേ...!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യത്തെ കമന്റിടാന്‍ ഒരവസരം ലഭിച്ചെന്നു തോന്നുന്നു അഭിനന്ദനങ്ങള്‍.

എന്റെ പൊട്ടപ്പാട്ടൊക്കെ കേട്ടിട്ട്‌ ദൈവാനുഗ്രഹം നേര്‍ന്ന ആ നല്ല മനസ്സിനും

(ആദ്യത്തെ കമന്റിടാന് -ഇല്ല അവസരം പോയ്പ്പോയി അല്ലെ സാരമില്ല)

ramaniga said...

happy birth day
we want you to be there in the blog world for many more years
be the മാണിക്യം in the blog world!

കണ്ണനുണ്ണി said...

ഇനിയും എത്രയോ വര്‍ഷം എത്രെയെത്ര കഥകള്‍ പറയുവാന്‍ കിടക്കുന്നു ചേച്ചീ...ഞങ്ങള്‍ അതൊക്കെ വായിക്കാനും.....
ബൂലോഗത്തെ സെക്കന്റ്‌ ബര്ത്ഡേ ആശംസകള്‍.......ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഇടവരട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു

അനില്‍@ബ്ലോഗ് said...

ഇനിയും മനസ്സില്‍ തട്ടുന്ന കഥകളുമായി ബൂലോകത്ത് തുടരാന്‍ സാധിക്കട്ടെ.
ബ്ലോഗ് വാര്‍ഷിക ആശംസകള്‍ ചേച്ചീ.

കുറുമാന്‍ said...

എല്ലാ വിധ ആശംസകളും ചേച്ചി. ഇനിയും ഒരുപാടൊരൊപാട് കഥകളും, ഓര്‍മ്മകുറിപ്പികളും ആ കീബോര്‍ഡിലൂടെ പ്രവഹിക്കട്ടെ എന്നാശംസിക്കുന്നു.

Sapna Anu B.George said...

രണ്ടാം വാര്‍ഷികമാണല്ലേ.....അഭിനന്ദനങ്ങള്‍

ജയകൃഷ്ണന്‍ കാവാലം said...

ചേച്ചീ,

മലയാളം ബ്ലോഗിന്‍റെ ഈ മാണിക്യത്തിളക്കം, നന്‍‍മ വിളയുന്ന ആ മനസ്സിന്‍റെ സ്നേഹസാന്നിദ്ധ്യം, നന്മയെ, ഗൃഹാതുരതയെ എല്ലാം ചിന്തയില്‍ സമന്വയിപ്പിച്ച് അക്ഷരങ്ങളായ് വിളമ്പുന്ന ഈ രചനകള്‍ ഇവയെല്ലാമായി ഇനിയും വര്‍ഷങ്ങളോളം ബൂലോകത്ത് ഞങ്ങളോടൊപ്പം ഒരു വല്യേച്ചിയായി ഉണ്ടാവണം.

രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍

സ്നേഹപൂര്‍വ്വം

ആദര്‍ശ്║Adarsh said...

"...ആശംസകള്‍....അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍..!"
എല്ലാവിധ ആശംസകളും നേരുന്നു ചേച്ചീ ..

നട്ടപിരാന്തന്‍ said...

HAPPY MANIKYA BLOG BIRTHDAY.........

krish | കൃഷ് said...

ആശംസകള്‍!!

രഘുനാഥന്‍ said...

രണ്ടാം പിറന്നാള്‍ ആശംസകള്‍...ബൂലോകത്തെ മാണിക്യമായി ഇനിയും ഒരുപാട്‌ നാള്‍ കഴിയാന്‍ ഇട വരട്ടെ..

കനല്‍ said...

ബൂലോകത്ത്
അനുജത്തി,
ചേച്ചീ,
അമ്മ എന്നീ മുഖങ്ങളാല്‍ തുടരുന്ന മാണിത്തള്ള

മുത്തശ്ശിയായും ദീര്‍ഘകാലം തുടരട്ടേ എന്ന് ശപിക്കുന്നു.

രണ്ടാം വാര്‍ഷികമൊക്കെ എന്തോന്ന് വാര്‍ഷികമാ
ഒരു അമ്പതാം വാര്‍ഷികമൊക്കെയാവട്ടെ
നമുക്ക് ആഘൊഷിക്കാം

അരുണ്‍ കായംകുളം said...

മനസ്സ് നിറഞ്ഞ് ആശംസകള്‍ നേരുന്നു
ഇനിയും ഇനിയും എഴുതുക..

ശ്രീ said...

ആശംസകള്‍ ചേച്ചീ. തുടരട്ടെ, ഈ പ്രയാണം

ലതി said...

രണ്ടാം ബൂലോക പിറന്നാളിന് ആശംസകൾ!!!
ഹൃദയത്തിൽ തൊടുന്ന എഴുത്തുമായി, ബൂലോകത്തെ മാണിക്യമായി, പലർക്കും സ്നേഹ സാമീപ്യമായി, സാന്ത്വനമായി, ഇനിയും ഇനിയും തിളങ്ങാനാവട്ടെ.എനിയ്ക്ക് ഈ മാണിക്യത്തെ ഒന്നു കാണണമെന്നുണ്ട്.

kaithamullu : കൈതമുള്ള് said...

മാണിക്യം,

“മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന അകലങ്ങളില്‍ മനസ്സില്‍ തന്നെയുണ്ടാവും”
(അതാണ് നാം ബ്ലോഗേഴ്സിന്റെ പ്രത്യേകത)

ദുബായിലേക്ക് വരു,
പ്രത്യക്ഷമായിത്തന്നെ കാണാമല്ലോ?

ആശംസകള്‍!

അബ്‌കാരി said...

മാണിക്യാമ്മേ ചക്കരയുമ്മാ...ഇനിയും ഒരു പാട് കൊല്ലം എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

Chemmachan said...

അഭിനന്ദനങൾ ചേച്ചീ......
ഇനിയും ഇത്രയും നാൾ എഴുതിയതിനെക്കാൾ പതിന്മടങ് എഴ്തുനാവട്ടെ എന്നാശംസിക്കുന്നു

കുമാരന്‍ | kumaran said...

ആശംസകള്‍......!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പിറന്നാൾ ആശംസകൾ...

Many Many Happy returns of the Day !

ചെറിയനാടൻ said...

മനസ്സിൽ സ്നേഹത്തിന്റെ മയിൽ‌പ്പീലിയുമായി വന്ന മാണിക്കത്തിനും രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന ബ്ലോഗിനും ഒരായിരം ആശംസകൾ....

2008 ഒക്ടോബറിൽ മാത്രം ബ്ലോഗിൽ ഹരിശ്രീ കുറിച്ച എനിക്ക് ലഭിച്ച ആദ്യത്തെ വിശദമായ കമന്റ് മാണിക്കാമ്മയുടേതാണെന്ന് ഓർക്കുന്നു. ഒരടുത്ത ബന്ധുവിനോടെന്നപോലെ സ്വാതന്ത്ര്യത്തോടെ ഇടപെടാൻ നമുക്കു കഴിഞ്ഞതും ഒരു നിമിത്തമാകാം. ഇനിയും അനേകമനേകം പിറന്നാളുകൾ ഈ ബ്ലോഗ് ആഘോഷിക്കട്ടേ...

സസ്നേഹം
നിശി

ദീപക് രാജ്|Deepak Raj said...

അപ്പോള്‍ ഒത്തിരി പഴയ ആളായി. ഞാന്‍ ഒരു വര്‍ഷം ആകാന്‍ ഉള്ള തയ്യാറെടുപ്പുകളെപറ്റി ആലോചിക്കുന്നതെ ഉള്ളൂ. അഭിനന്ദനങ്ങള്‍

മുന്നൂറാന്‍ said...

നല്ല പോസ്‌റ്റുകള്‍ കൊണ്ട്‌ വരും വര്‍ഷങ്ങളും സമ്പന്നമാകട്ടെ..
ബൂലോകം കാത്തിരിയ്‌ക്കുന്നു..... ബ്ലോഗ്‌ ജന്മദിനാശംസകള്‍...

മുരളിക... said...

രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന മാണിക്യംസിനു രണ്ടായിരം പൊന്നുമ്മ... :)
(വാവേ, പാച്ചം വെച്ചനം, കേക്ക് മുറിചനം..... പുതിയ ഉടുപ്പ്‌ വാങ്ങിചനം... )


(ഇത്രേം ബ്ലോഗേഴ്സ് ഒക്കെ ഉണ്ടല്ലേ, അസാധ്യം പൊന്നമ്മച്ചീ, നമിച്ചു. അക്ഷര മാല ക്രമത്തില്‍ പെരുക്കിയെടുതല്ലോ.. )

ജെപി. said...

രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ചേച്ചിക്ക് ആയുരാരോഗ്യ സൌഖ്യം നേരുന്നു.
ഇനിയും നല്ല പോസ്റ്റുകള്‍ രചിക്കാനും വലിയൊരു സുഹൃദ് വലയം കെട്ടിപ്പടുക്കുവാനും സാധിക്കുമാറാകട്ടെ!
പിന്നെ എന്റെ ബ്ലൊഗിലെ ഉയര്‍ച്ചക്ക് പിന്നിലെ ഒരാള് ചേച്ചിയാണെന്ന് ഞാന്‍ ഈ അവസരാത്തില്‍ പുറം ലോകത്തെ അറിയിക്കട്ടെ.
ചേച്ചിയെ തുടക്കത്തില്‍ പലരും സഹായിച്ചതായി ഇപ്പോള്‍ വായിച്ചു.
ചേച്ചി അവരുടെ വഴി തുടര്‍ന്നു. എന്നെ പോലെയുള്ള സഹജീവികളെ സ്നേഹിച്ചും ലാളിച്ചും ഉന്നതിയിലെത്താന്‍ ഒരു പാട് സഹായിച്ചു.
ചേച്ചിയില്ലായിരുന്നെങ്കില്‍ “എന്റെ പാറുകുട്ടീ” എന്ന നോവെല്‍ എനിക്ക് ഒരിക്കലും ഈ 29 അദ്ധ്യായം വരെ എത്തിക്കാന്‍ കഴിയുമായിരുന്നില്ല.
എന്നെ അത്ര കണ്ട് ഈ ബ്ലോഗ് ലോകത്തില്‍ ആരും തന്നെ സഹായിച്ചിട്ടില്ല.
എനിക്ക് അത്രയും കടപ്പാട് ചേച്ചിയോടുണ്ട്.
ചേച്ചിക്ക് എല്ലാം ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട്.
സഹോദരന്‍
ജെ പി വെട്ടിയാട്ടില്‍ @ തൃശ്ശിവപേരൂര്‍

ബിന്ദു കെ പി said...

മനസ്സുകൊണ്ടു വിളിച്ചാൽ വിളി കേൾക്കാവുന്ന ദൂരത്തിലിരുന്ന് ഞാനും ഈ സന്തോഷം പങ്കിടുന്നു. ഒപ്പം ആശംസകളും...

ഏറനാടന്‍ said...

കൊല്ലം രണ്ട് കൊന്നിട്ട് ബൂലോഗ പാതയിലൂടെ
വിജയരഥത്തിലേറും മാണിക്യചേച്ചീ ജയ് ജയ്..
മാണിക്യമരതകവര്‍ണ്ണ വാര്‍ഷികാശംസകള്‍..

മനോവിഭ്രാന്തികള്‍ said...

ആഴവും പരപ്പുമുള്ള രചനകള്‍ വെബ്സൈറ്റ്കളിലും നടക്കുന്നുണ്ടെന്ന് ആദ്യമായി പരിചയപ്പെടുത്തി തന്നത് നിര്‍മലയാണെന്ന് തോന്നുന്നു. നിര്‍മലയിലൂടെയാണ് ഞാന്‍ മാണിക്യത്തിന്റെ അടുത്തെത്തിയത്.

രണ്ടു വര്ഷം ബ്ലോഗെഴുത്ത്...ഇതൊരു നിസ്സാര കാര്യമല്ല.. നാല് ബ്ലോഗെഴുതി ക്കഴിഞ്ഞാല്‍ കടയും പൂട്ടി പോകുന്ന ആള്‍ക്കാരാണ് അധികം. അതിനിടയില്‍ മനസ്സില്‍ തട്ടുന്ന എത്രയോ കാര്യങ്ങള്‍ മാണിക്യം എഴുതി... ചില കൊച്ചു സംഭവങ്ങളില്‍ നിന്ന് ( നടന്നതോ, നടക്കാത്തതോ ) ഒരപൂര്‍വ ശില്‍പം മെനഞ്ഞെടുത്തു , നമ്മളെ ചിന്തിപ്പിച്ചു...

വീണ്ടും എഴുതുക... എല്ലാ ഭാവുകങ്ങളും !!!

Typist | എഴുത്തുകാരി said...

ആശംസകള്‍.

ഗീത് said...

രണ്ടാം പിറന്നാളിന് ആശംസകള്‍ ജോച്ചി.

പിന്നെ, ജോച്ചിയുടെ പോസ്റ്റുകള്‍ക്ക് പോരായ്മകളുണ്ടെന്ന് ആരുപറഞ്ഞു? നന്മനിറഞ്ഞൊരു മനസ്സിന്റെ പ്രകാശനമാണ് ആ പോസ്റ്റുകള്‍. പല നല്ല സന്ദേശങ്ങളും അടങ്ങിയതാണ് അതില്‍ പലതും. ആ പോസ്റ്റുകളിലൂടെ എഴുത്തുകാരിയുടെ മനസ്സ് തൊട്ടറിയാനും സാധിക്കുന്നുണ്ട്.

ഈ ഒഴുക്കാര്‍ന്ന രചനാവൈഭവം മേല്‍ക്കുമേല്‍ നന്നാവട്ടേ എന്ന് ഹൃദയപൂര്‍വം ആശംസിച്ചുകൊള്ളുന്നു.

Anish.K.R said...

Anish K R

അഭിനന്ദനങ്ങള്‍.

Leela M Chandran said...

randu varsham pinnidunna bloger maanikyaththinu ellaavidha bhaavukangalum...

Suhair T. A. said...

congratulations....

keep posting...

best wishes...

-suhair, kuttiady

നിരക്ഷരന്‍ said...

മാണിക്യേച്ചീ..

രണ്ടാം പിറന്നാളാശംസകള്‍ .

സകല ബ്ലോഗേഴ്സിന്റേയും പേരുണ്ടല്ലോ ലിസ്റ്റില്‍ .
എനിക്കൊരു 2 വയസ്സ് തികയുമ്പോള്‍ ഇതുപോലൊരു പോസ്റ്റിടാന്‍ പേരുകളൊക്കെ ഇവിടന്ന് കോപ്പി ചെയ്താല്‍ മതിയല്ലോ ഇനി ? :) :)

മയൂര said...

ബൂലോകത്തെ രണ്ടാം പിറന്നാളിന് ആശംസകൾ!

പൊറാടത്ത് said...

രണ്ടാം പിറന്നാളാശംസകള്‍...

ഈ മാണിയ്ക്യത്തിന്റെ തിളക്കം കൂടിക്കൊണ്ടേയിരിയ്ക്കട്ടെ...

Baby said...

മാണിക്യത്തിന്റെ എല്ല : രചന കളും എനിക്കു വായിക്കാന്‍ കഴിഞ്ഞിട്ടില്ല…………
ഈ വായന വിഭാഗത്തിലേക്കു വൈകി എത്തിയതുകൊണ്ടു പലതും വിട്ടുപോയിട്ടുണ്ടെങ്കിലും , എനിക്കു വായിക്കാന്‍ കഴിഞ്ഞിട്ടുള്ള : രചന കളില്‍ മിക്കതും സ്നേഹം എന്ന വികാരത്തെ ലളിതവും ആസ്വാദ്യകരമായി വരച്ചു വയ്ക്കാന്‍ കഴിഞ്ഞിട്ടൂണ്ട്. കൂടാതെ ആനുകാലിക പ്രസക്തി ഉള്ള വിഷയങ്ങളും, പാചക പാചക കലയേയും മറ്റും വായനക്കരെ ആകര്ഷിക്കാരുണ്ട്.
ഇനിയും , ഇതിലും ഉപരിയായി ഈ രംഗത്തു ശോഭിക്കാന്‍ കഴിയട്ടെ എന്നെ ആശംസിക്കുന്നു.

പൈങ്ങോടന്‍ said...

ബൂലോകത്ത് രണ്ടു വര്‍ഷം!
എന്നുവെച്ചാല്‍ വായനക്കാര്‍ രണ്ടു വര്‍ഷമായി സഹിച്ചുക്കൊണ്ടിരിക്കുന്നു.ബൂലോകത്തും റിട്ടയര്‍മെന്റ് കൊണ്ടുവരേണ്ടതാണ്. പുതിയവര്‍ക്ക് അവസരം കൊടുക്കൂ.

മാണിക്യം said...

മലയാ‍ളി
ഇന്‍ഡ്യാഹെറിറ്റേജ്‌
ramaniga
കണ്ണനുണ്ണി
അനില്‍@ബ്ലോഗ്
കുറുമാന്‍
Sapna Anu B.George
ജയകൃഷ്ണന്‍ കാവാലം .
ആദര്‍ശ്
നട്ടപിരാന്തന്‍
കൃഷ്
രഘുനാഥന്‍
കനല്‍
അരുണ്‍ കായംകുളം
ശ്രീ
ലതി .ലതി ഞാന്‍ അടുത്ത വരവില്‍ കണ്ടിരിക്കും ഒന്നുമില്ലങ്കിലും ചെറായിയില്‍ എത്താന്‍ കഴിയാത്ത സങ്കടം മാറ്റാന്‍ :)
കൈതമുള്ള് ആ പറഞ്ഞത് മുഖവിലക്ക് എടുക്കുന്നു
അബ്‌കാരി കൈതമുള്ളിനോട് പറഞ്ഞത് കേട്ടല്ലൊ :)
Chemmachan
കുമാരന്‍
സുനിൽ കൃഷ്ണൻ
ചെറിയനാടൻ നിശി
ദീപക് രാജ്
മുന്നൂറാന്‍
മുരളിക:മുരളി പായസം വയ്ക്കാം ഞാന്‍ വരുന്നു..
ജെപി.ഡോണ്ട് ഡൂ ഡോണ്ട് ഡൂ :)
ബിന്ദു കെ പി
ഏറനാടന്‍
മനോവിഭ്രാന്തികള്‍
എഴുത്തുകാരി
ഗീത് : I Miss U...
Anish K R
Leela M Chandran ...
suhair, kuttiady
നിരക്ഷരന്‍
മയൂര
പൊറാടത്ത്
Baby
പൈങ്ങോടന്‍ ........
:)
നല്ല കുറെ ഓര്‍മ്മകള്‍ക്കും സൌഹൃതത്തിനും ആശംസകള്‍ക്കും നന്ദി.


എപ്പോഴും ഓര്‍ക്കും ഈ ബൂലോകം കണ്ടു കിട്ടിയില്ലാരുന്നെങ്കില്‍ ......

"നന്നായി എഴുതുന്നുണ്ടല്ലോ എന്താ ഒന്നും എഴുതാത്തത്? എഴുതിയതെല്ലാം മയില്‍പ്പീ‍ലികളാക്കി വെക്കാതെ അവയെല്ലാം വെളിച്ചം കാണട്ടെ.
എന്ന് പറഞ്ഞു ബ്ലോഗിലേക്ക് ക്ഷണിച്ച സുഹൃത്തിന്റെ വാര്‍ഷിക ആശംസ കൂടി പങ്കു വയ്ക്കട്ടെ
":അന്നീ പറഞ്ഞത് ഇത്രയും വലിയ ഒരു കുരിശാകുമെന്ന് ഞാനറിഞ്ഞില്ലല്ലോ :) ഹ ഹ ഹ :"
അതും പറഞ്ഞവന്‍സൈക്കിള്‍ ചവുട്ടി എന്റെ മുന്നില്‍ കൂടി നീങ്ങി ......
ആളാരാന്നു അമ്മച്ചിയാണേ പറയൂല്ലാ!

lakshmy said...

രണ്ടാം പിറന്നാൾ ആശംസകൾ ചേച്ചീ :)

kaithamullu : കൈതമുള്ള് said...

കൈതമുള്ള് ആ പറഞ്ഞത് മുഖവിലക്ക് എടുക്കുന്നു
അബ്‌കാരി കൈതമുള്ളിനോട് പറഞ്ഞത് കേട്ടല്ലൊ :)
-----അതെന്താ മാണിക്യമേ?

മാണിക്യം said...

ഒക്കെയുണ്ട് കൈതമുള്ളേ!! ....

കിലുക്കാംപെട്ടി said...

“വാവാവൊ വാവേ വന്നുമ്മകള്‍ സമ്മാനം” കുറേ തരണം എന്നാ തോന്നുന്നേ പിറന്നാള്‍ കുട്ടിക്ക്.
”എപ്പോഴും ഓര്‍ക്കും ഈ ബൂലോകം കണ്ടു കിട്ടിയില്ലാരുന്നെങ്കില്‍ ......“ഈ വാക്കുകളും ഒരു സത്യമായ് തോന്നുന്നു ജോജിമാ.മാണിക്യത്തേ മലായാളത്തിനു തന്ന ബൂലോകമേ നന്ദി നന്ദീ നന്ദി.......

G.manu said...

രണ്ടാം വാര്‍ഷിക ആശംസകള്‍ മാണിക്യം..

ഇനിയും മുന്നേറൂ.......

Faizal Kondotty said...

ചേച്ചി ..
ബൂലോഗത്ത്‌ ഞാന്‍ വന്നിട്ട് മൂന്നു മാസമേ ആയുള്ളൂ .. അതിനാല്‍ തന്നെ ചേച്ചിയുടെ മുന്‍ പോസ്റ്റുകള്‍ മിസ്സ്‌ ചെയ്തു .. എങ്കിലും വളരെ പഴക്കം ഇല്ലാത്തവ ഒക്കെ വായിക്കുന്നുണ്ട് ..
ഈ അനിയന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍ !

Prasanth Krishna said...

ബൂലോകത്തെ ഈ മാണിക്യതിളക്കത്തിന് എല്ലാവിധമായ ആശംസകളും. ഇനിയും ഒരുപാട് ഒരുപാട് നല്ല പോസ്റ്റുകളുമായ് ഇവിറ്റത്തെ ഉണ്ടാകുക. എപ്പോഴും കമന്റ് ഇടാന്‍ കഴിയുന്നില്ലങ്കിലും എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട്. നന്മകള്‍ നേര്‍ന്നുകൊണ്ട്

സസ്‌നേഹം പ്രശാന്ത് ആര്‍ ക്യഷ്‌ണ

കുഞ്ഞന്‍ said...

chechi..

belated blog happy b'day...

iniyum munoottu....bologathinte vasanthamaayi nilanilkkatte..

ethoru postilum blogare nokkaathe abhipraayam parayunna checchikku othiri aasamsakal..!

snehapoorvvam
kunjan

വെറുതെ ആചാര്യന്‍ said...

ജിമെയില്‍ നോക്കിയിട്ടുണ്ടാവുമെന്നു കരുതുന്നു. :)

astroyadu said...

നല്ല നല്ല ബ്ലോഗുകള്‍ കൊണ്ടു ബൂ ലോഗം സമ്പന്നമാക്കിയ മാണിക്കത്തിനു അഭിനനന്ദനങ്ങള്‍ ..............തൂലികയും .... കര്‍ത്താവും ....ഇനിയും സ്വതന്ത്രമായി ചലിക്കട്ടെ ......."ശതം ജീവ .....ശരതോ വര്‍ധമാന ................!!!!!!

..::വഴിപോക്കന്‍[Vazhipokkan] said...

ആശംസകള്‍..

Jobin Daniel said...

എന്താ ഞാന്‍ പറയേണ്ടത്.. തന്നാലായത് തന്ന ഒരു അണ്ണാന്‍കുഞ്ഞിനെ ഓര്‍ക്കുവാന്‍ ... ആ മനസ്സ് ..അതാണ്‌ യഥാര്‍ത്ഥ മാണിക്യം !!!

ആയിരമായിരം ഭാവുകങ്ങള്‍!!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ചേച്ചീ, ഈ പോസ്റ്റ് കാണാൻ വൈകി..


ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
ഇനിയും ഒരു രണ്ടായിരം..അല്ലെങ്കിൽ ഒരു തൊള്ളാ‍ായിരം വർഷം ബ്ലോഗാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഓ.ടോ :

എല്ലാ പേരുകളും എഴുതി കണ്ടു. അതിനു ഒരു ആശംസ കൂടി :)

ഹരിയണ്ണന്‍@Hariyannan said...

“മനസ്സിന്റെ കുപ്പയിലെ മാണിക്യത്തിളക്കം”

ഇനിയും നീണാല്‍ വാഴട്ടെ!

മുണ്ഡിത ശിരസ്കൻ said...
This comment has been removed by the author.
മുണ്ഡിത ശിരസ്കൻ said...

ലിസ്റ്റിൽ എന്റെ പേരും ഉൾപ്പെടുത്തിക്കണ്ടു. വളരെ നന്ദിയുണ്ട്.

K.P.S.(കെ.പി.സുകുമാരന്‍) said...

ആശംസകളോടെ,

ബീരാന്‍ കുട്ടി said...

മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന അകലങ്ങളില്‍ മനസ്സില്‍ തന്നെയുണ്ടാവുമെന്ന”
വിശ്വാസം നിങ്ങളെ ഓരോരുത്തരേയും പറ്റി ഓര്‍ക്കുമ്പോള്‍ ഉണ്ട്...


ചേച്ചീ, ആശംസകള്‍

പിരിക്കുട്ടി said...

MAANIKYAM CHECHIKKU AASHAMSAKAL....
ENTE SAMMAANAMAAYI 2 PANCHAARAYUMMAKAL....
PINNE NJAANUNDO EE LISTIL ENNU NOKKI PERU KANDAPPOL SANTHOSHAMAAYI...
CHERAI MEETIL MANASSUKONDU CHECHIYUM PANKEDUTHALLO?
ALLE....

ചാണക്യന്‍ said...

ഇപ്പോഴാണ് എത്താന്‍ കഴിഞ്ഞത് മാണിക്യാമ്മേ..

വൈകിയതിന് ക്ഷമ...

എല്ലാവിധ ആശംസകളും....

മാണിക്യതിളക്കം നാള്‍ക്ക്നാളേറട്ടെ....

കൊട്ടോട്ടിക്കാരന്‍... said...

ആശംസകള്‍....

നൊമാദ് | ans said...

Write more.
all the best wishes to you.

അരൂപിക്കുട്ടന്‍/aroopikkuttan said...

ഹാപ്പി ബര്‍ത്ത് ഡേ...
താമസിച്ചുപോയെങ്കിലും മുട്ടായി തരണം.
(ഞാന്‍ ചത്തിട്ടില്ല...ഇടക്കൊന്നു മരിച്ചതാണ്)

siva // ശിവ said...

എല്ലാ വിധ ആശംസകളും...

cloth merchant said...

രണ്ടാം ജന്മദിനാശംസകള്‍...
ഇനി പ്ലേ സ്കൂള്‍.
ഒറ്റയ്ക്ക് ഏതോ ഒരു സ്കൂളില്‍ വിടാന്‍ മടിയുള്ള ഒരു അമ്മ.
പക്ഷെ സമാധാനം.
ഒറ്റക്കല്ലല്ലോ.
അതും വയസ്സിനേക്കാള്‍
ബുദ്ധിയുള്ള ഒരു രണ്ടു വയസ്സുകാരി.നോക്കാനാണേല്‍
ഇത് വരെ അറുപത്തി അഞ്ചു പേര്‍.
കൂടെ ക്ലാസ്സിലിരിക്കാന്‍ പിന്നേം കുറെ പേര്‍.
ആശംസകള്‍.

ശ്രദ്ധേയന്‍ said...

ഇനിയും ഇനിയും ബൂലോകത്തും ഭൂലോകത്തും മാണിക്യമായ്‌ വിളങ്ങട്ടെ....

വിജയലക്ഷ്മി said...

പ്രിയ സഹോദരി :
രണ്ടാം വാര്ഷികാശംസകള്‍ !! iniyum orupaadu kathakalum ,ormmakurippukalum മനസ്സില്‍ നിന്നും ഒഴുകി ബ്ലോഗിലൂടെ ഞങ്ങളിലേക്ക് എത്തിച്ചേരാന്‍ sarveshwaran anugrahikkatte എന്നാ പ്രാര്‍ത്ഥനയോടെ ...
കല്യാണി

the man to walk with said...

ashamsakal..

smitha adharsh said...

അയ്യോ..വരാന്‍ ഒരുപാട് വൈകിപ്പോയി മാണിക്യാമ്മേ..
ഇനീം,ഇനീം..ഒരുപാട് വര്ഷം പിന്നിടട്ടെ,ഈ മാണിക്യത്തിന്റെ അക്ഷരങ്ങളുടെ തിളക്കം..!!

വരവൂരാൻ said...

ഇനിയും ഇനിയും ബൂലോകത്തും ഭൂലോകത്തും മാണിക്യമായ്‌ വിളങ്ങട്ടെ....

തറവാടി said...

ആശംസകള്‍ :)

Sujith Panikar said...

ഇനിയും ഇതുപോലെ കുറെ വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ ഇട വരട്ടെ ..അഭിനന്ദനങ്ങള്‍...
ഹൃദയപൂര്‍വ്വം

കുട്ടന്‍മേനൊന്‍ said...

രണ്ടാം വാര്‍ഷികത്തിനു എല്ലാവിധ ആശംസകളും.

Mahesh Cheruthana/മഹി said...

നന്മയുടെ മാണിക്യതിനു അഭിനന്ദനങ്ങള്‍.!!

സ്നേഹാശംസകള്‍ !!!!!!!!!!!