Monday, February 9, 2009

മരുത് ...........

അടുത്ത അവര്‍ ഓഫ് ആണ് ....
ക്ലാസ്സില്‍ നിന്ന് ഇറങ്ങി, സ്റ്റാഫ് റൂമിലേക്ക് പോകാന്‍ തോന്നിയില്ല ലൈബ്രറിയിലേക്ക് നടന്നു. ഭാഗ്യം ആരും തന്നെ ഇല്ല. നേരെ കമ്പ്യൂട്ടര്‍ സെക്‍ഷനില്‍ എത്തി മെയില്‍ ബോക്സ് തുറന്നു മെയില്‍ പരിചയമില്ലാത്ത ഐഡി .... ആരാണൊ എന്തോ, ഒരു വിശ്വം, സ്വയം പരിചയപ്പെടുത്തി രേണുകയുടെ ബ്ലോഗ് വായിച്ചിരുന്നു .. ചുവട്ടില്‍ നന്ദി എന്നു കുറിച്ചു അടുത്ത മെയില്‍ തുറന്നു .. മരുത് - മെസജ് അയച്ചിരിക്കുന്നു
മാന്ത്രികകുതിരക്ക് എന്താ രേണുകയോട് ഇത്ര ദ്വേഷ്യം ? ഞാന്‍ രേണുവിനോട് സ്ക്രാപ്പ് ചെയ്യുന്ന കൊണ്ട് മാത്രം മാന്ത്രികകുതിര എന്നെ അകറ്റുന്നു എന്താ സത്യാവസ്ഥ ഒന്നു പറയാമോ ?

ഒട്ട് നേരം ഞാന്‍ ആലോചിച്ചു.. മറുപടി ..ഇപ്പൊ വേണ്ടാ എന്ന് തീരുമാനിച്ചു ,ബാക്കി സെര്‍ഫിങ്ങ് തുടര്‍ന്നു.....
ഒരു മണിക്കൂര്‍ പോയതു അറിഞ്ഞില്ല... ഇറങ്ങി നടന്നപ്പോള്‍ ‘മരുത്’എന്ന 'പേരിനെ പറ്റി' -അങ്ങനെ പറയാന്‍ പറ്റൂ ... ആരോ!
പലയിടത്തും പോസ്റ്റ്കള്‍ വായിച്ചിട്ടുണ്ട്, ശക്തമായ ഭാഷ, നിശിത വിമര്‍ശനം,കാര്യങ്ങള്‍ പറയുമ്പോള്‍ അതു വ്യക്തമായി പറയുന്നു, നേരിട്ട് അറിയില്ല. അറിവില്ലായ്മയില്‍ നിന്ന് ഉടലെടുക്കുന്ന ചെറിയ ഭയം അതാണ് ആ പേരിനെ പറ്റി ഓര്‍ത്തപ്പോള്‍ തോന്നിയത്. ഇതിപ്പൊ എന്താണാവോ എനിക്ക് ഒരു മെയില്‍ ? ... ...

'മാന്ത്രികകുതിര' ..അവളെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് പാഞ്ഞു വരുന്ന മറ്റൊരു ചിത്രമുണ്ട് .സയാമീസ് ! സയലന്‍സറില്ലാത്ത ബൈക്കില്‍ ക്യാമ്പസിനെ വലം വയ്ക്കുന്നപോലെ, ഒര്‍കൂട്ടില്‍ എല്ലാവരുടെയും സ്ക്രാപ്പിലേയും സജീവ സാന്നിധ്യം .. വളരെ ഫ്രണ്ട്‌ലി ആണ് ചാറ്റിലും സ്ക്രാപ്പിലും മെയിലിലും ആയി വരും പല ഹെല്‍‌പ് ഫുള്‍ റ്റിപ്സും കിട്ടും
പരന്ന വായന പങ്കുവയ്ക്കാന്‍ മടിയും ഇല്ലാ, ആകെ കൂടി ശബ്ദമുഖരിതം, അതാണ് സയാ‍മിസ്.

നല്ല ഒരു സുഹൃത്ത് എന്നു തോന്നിപ്പിക്കും പോലെയുള്ള അവനെ, ഒട്ടുമിക്കവര്‍ക്കും ഇഷ്ടം..

അടുത്ത രണ്ടു ദിവസങ്ങള്‍ അവധി എങ്കിലും രാവിലെ തന്നെ എണിറ്റു പ്രഭാതത്തിന്റെ ഭംഗി അത് കാണാന്‍ ഒരു ദിവസം.. മറ്റുള്ള ദിവസങ്ങളില്‍ ഒന്നും പ്രഭാത ഭംഗി ആസ്വദിക്കാറില്ലന്ന് തൊന്നുന്നു.. ഞാന്‍ ഇന്ന് അതു തന്നാ അലോച്ചിക്കുന്നത്..ഒറ്റ പാച്ചില്‍ ആണ്. ഞായറാഴ്ച ഇങ്ങനെ സുഖമുള്ള ഒരു അലസതയില്‍ ഒരു കപ്പ് കാപ്പിയും ആയി മനസ്സിന്റെ പുല്‍മേടുകളില്‍ അലയുക. പുല്‍നാമ്പില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളി, വെയില്‍ ഏറ്റ് തിളങ്ങുന്ന ആ മഞ്ഞുതുള്ളിയെ ആണ് ഞാന്‍ നോക്കിയത് പിന്നെ ആ വെയിലില്‍ ബാഷ്പമായി അല്പനേരത്തിന് ശേഷം ആ മഞ്ഞു തുള്ളി ഇല്ലാതാവും.അതെ.. ആ മഞ്ഞുതുള്ളിക്കു എന്തു ആഹ്ലദമാണ് പുല്‍ നാമ്പിനെ പുണരാന്‍ അതുപോലെ വെയിലിനും..
ഇന്നു ജീവിക്കാം പിന്നെ മരിക്കാം നന്നായി ജീവിക്കാം ആരെയും നോവിക്കാതെ.....

എല്ലാ തിങ്കളാ‍ഴ്ചയും മുറു മുറുത്തു കൊണ്ടാ ഉണരുന്നതു തന്നെ, ഒരിക്കലും പൊരുത്തപെടാനാ‍വാത്ത 'തിങ്കളാഴ്ചപ്രഭാതം'!കാലത്തെ രണ്ടു ബസ്സ് മാറി കയറി ഒരു മണിക്കുറ് യാത്ര ചെയ്തു വേണം സ്കൂളില്‍ എത്തുവാന്‍...വൈകിട്ടും അതുപോലെ, ..മലയാളം വായിക്കാനും എഴുതാനും വല്ലാത്തൊരിഷ്ടമാ അതു കൊണ്ട് 12 :00 മണിവരെ വായിക്കും അല്ലങ്കില്‍ എഴുതും. കുറെ ഓണ്‍ലൈന്‍ സൌഹൃദവും ഉണ്ട്. കാലത്ത് മെയില്‍ നൊക്കി .. ആദ്യം തുറന്നത് മരുതിന്റെ മെയില്‍
എന്റെ ഈ മെസ്സേജിന്റെ റിപ്ലയ് വേഗം തന്നെ തരുമെന്നു പ്രതീക്ഷിക്കുന്നു... ഇനി ഒരു മറുപടി എഴുതാതെ വയ്യാ എന്തെഴുതണം എന്ന് ഒരു രൂപവുമില്ല, വീക്കെന്‍ഡില്‍ ഈ കാര്യം തന്നെയാ ചിന്തിച്ചതു എങ്ങും എത്തീല്ലന്ന് മാത്രം .. കാലത്ത് രണ്ട് അവര്‍ ഫ്രീ ആണ് മറുപടി കുറിക്കുക തന്നെ, എങ്ങനെ കുറിക്കണം ഒരു രൂപവുമില്ല

മരുത്,
എല്ലാ സുഹൃത്തുക്കള്‍ക്കും തന്നെ ഞാന്‍ സ്ക്രാപ്പ് ഇടുന്നുണ്ട്,അതു തങ്കള്‍‍ക്കുംകിട്ടി ഒരു സ്നേഹാന്വേഷണം അല്ലാതെ അതില്‍ കുടുതല്‍ ഒന്നും ഞാന്‍ അയക്കാറില്ല,താങ്കള്‍ ആണ് എന്റ്റെ സ്ക്രാപ്പ് ബുക്കില്‍ ആദ്യം മെസേജ് ഇട്ട് തുടങ്ങിയത് പിന്നെ ചില പോസ്റ്റുകളും കണ്ടിരുന്നു ..നന്നായി മലയാളം എഴുതുന്ന ഒരു വ്യക്തി എന്ന് നിലയില്‍ ഞാന്‍ താങ്കളെ ശ്രദ്ധിച്ചിരുന്നു,ഇത്രയും താങ്കളുടെ മെസേജിനുള്ള ആമുഖം ...ഞാന്‍ ആരുമായും ഒരു വിരോധവും വചു പുലര്‍ത്തുന്നില്ലഎനിക്ക് എന്തു പറയണം എന്നറിയില്ലാ ഞാന്‍ സയാമീസ് വഴി ആണ് 'മാന്ത്രികകുതിര'യെ അറിയുന്നത്,..
ഞാന് കണ്ടിട്ടില്ലാ, കുറെ നാളായി എന്നോട് ചാറ്റ് ചെയ്യാറുമില്ലാ...എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പ്രശ്നമൊന്നുമില്ലാ നിഴലിനോട് ആരും പട വെട്ടാറില്ലാല്ലോ!

രേണുക.

ഇങ്ങനെ ഒരു മറുപടി ഇട്ടശേഷം സ്ക്രാപ്പില്‍ പരതുമ്പോള്‍ മരുതിന്റെ സ്ക്രാപ് "അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും മറ്റുള്ളവരെ അധിക്ഷേപിക്കാനുള്ളതായിരിക്കരുത്

രേണു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മറുപടി എഴുതാനുള്ള മൂഡില്‍ ആരുന്നു അതിങ്ങനെ ആയി....
“എന്റെ ശരി നിന്റെ വീക്ഷണത്തില്‍ തെറ്റാവാം
നിന്റെ ശരി എനിക്ക് ശരിയാവണം എന്നു ഇല്ലതാനും .....”

ഇതാകെ പൊല്ലാപ്പ് ആവുമൊ? സ്വസ്ഥമായി ഇനിയുള്ള കാലം പോകാനാവില്ലേ? .. ജോലി വീട് ഈ റൂട്ട് മാത്രമായി ആകെ ഒറ്റപെട്ടപ്പോള്‍ സ്വതവേ മിതഭാഷിയും എന്നാല്‍ എപ്പോഴും വിവരത്തോടെ തീരുമനം പറയുകയും ചെയ്യുന്ന മനു ആണ് ഓണ്‍ ലൈന്‍ മലയാളം വായന എന്ന് ഐഡിയ തന്നത്.

കുറെ ദിവസത്തേക്ക് ഒരു അനക്കവും ഇല്ലായിരുന്നു,മെയിലൊ മെസേജൊ സ്ക്രാപ്പൊ ഒന്നും,അകാരണമായ ഒരു ഭയം മനസ്സിനെ പിടി കൂടി അവന്‍ തിരിച്ച് പ്രതികരീക്കുമെന്നും, വാക്ക് കൊണ്ടു പോലും സഹായിക്കന്‍ ആരും ഉണ്ടാവില്ലന്നും, മാനസീകമായി വല്ലതെ ഞെരുങ്ങാന്‍ പോകുന്നു എന്നു ഉള്ളില്‍ ഇരുന്നാരോ പറയും പോലെ.....ഫലമൊ? ഓണ്‍ ലൈന്‍ വന്നു കഴിയുമ്പോള്‍ ചില പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടിയുടെ'മാനസീകാവസ്ഥയോടെ
സമയം നോക്കും പിന്നെ കോണ്ടാക്റ്റ് ലിസ്റ്റ് നോക്കും' ഈ നിറങ്ങള്‍ മങ്ങിയ ഗോളങ്ങളിലേക്ക്, അതു പച്ചയോ ചുവപ്പൊ എപ്പോഴാകും?
നെര്‍വസ് നെസ്സ് മാറ്റാന്‍ എന്തു ചെയ്യണം എന്നറിയാതെ വീണ്ടും ഒരു കട്ടന്‍ കാപ്പിയുടെ പിറകെ പോണു
ഇടയ്ക് ഓര്‍ത്തു, എന്റെ പൊട്ടത്തരത്തിനു കേറി മറുപടിയും കുടഞ്ഞിട്ടു ഇനി എന്താവുമോ ? ആരോടെങ്കിലും ഒന്നു പറയണം പക്ഷേ ആരോട് ?

ഉള്ളിലെ പേടി നിമിഷം വച്ചു വളര്‍ന്നു.... സയാമിസിനെ കണ്ടിരുന്നെങ്കില്‍ അവനും ഈയിടെ തിരക്കാണ് നെറ്റ് ഇല്ല്ലാ . ..അങ്ങനെ ഒരനക്കവും ഇല്ലാതെ മനസ്സ് അല്പം ഒന്നു ശാന്തമായ ഒരു ശനിയാഴ്ച ചാറ്റ് ബൊക്സ് ഓറഞ്ചു കളറായി !
ഹമ്മെ ദെ വന്നിരിക്കുന്നു! ......പക്ഷേ ഭയന്ന പോലെ ഒന്നുമുണ്ടായില്ലാ വളരെ മൃദുവായി മാന്യമായി കാര്യങ്ങള്‍ പറഞ്ഞു. മകളെ ജീവനും മുകളിലായി സ്നേഹിക്കുന്ന അച്ഛന്‍ ..എത്രയോ മൈലുകള്‍ ദൂരെ ആയിട്ടും സ്വന്തം അച്ഛന്റേ കാല്‍ മനസ്സാലെ തൊട്ടു വന്ദിച്ച് ദിവസം ആരംഭിക്കുന്ന മകന്‍, ഭാര്യയുടെ ആശകള്‍ക്ക് വിലകല്‍പ്പിക്കുന്ന ഭര്‍ത്താവ്, ജീവിത മൂല്യങ്ങള്‍ മാനിക്കുന്നവന്‍, പറയുന്ന വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമില്ലാത്തവന്‍ .....

പുറത്ത് തകര്‍ത്ത് മഴപെയ്യുന്ന ആ ദിവസം,
കുറെ നേരം ചാറ്റ് ചെയ്തു ഒടുവില്‍ യുഗങ്ങളായി തൊട്ടടുത്ത് നിന്ന ആള്‍ എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ട് പോയി, വല്ലാത്ത ഒരാശ്വാസം തോന്നി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു പച്ച മനുഷ്യന്‍ !!

ശരിയാ.. നമ്മള്‍ എന്തിനാ വല്ലവരുടെയും കാര്യത്തില്‍ കാടു കയറുന്നെ ഹഹാഹ് രേണൂന്റെ മായാജാലം, മെയില്‍ ഇടൂ എന്നു പറഞ്ഞ് പിരിഞ്ഞു.

പിന്നെ എപ്പൊഴോ വന്ന മെയിലില്‍ സമയക്കുറവാണു കാരണം..പിന്നെ എന്തു എഴുതണം എന്നു അറിയാന്‍ വയ്യാത്ത അവസ്ഥയും.. നിന്റെ വരികള്‍ക്കു മുമ്പില്‍ ഞാന്‍ അലിഞ്ഞ് ഇല്ലാതാവുന്ന ഒരു പ്രതീതി..എന്തേ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല.. അറിയില്ല.. ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങളില്‍ ഇതും കൂടീ...
ഇപ്പോള്‍ നീ എനിക്കു ആരാണ്?. അമ്മയോ സഹോദരിയോ സുഹൃത്തോ കാമുകിയോ ? അറിയില്ല.... എന്തായിരുന്നാ‍ലും ഈ പരുക്കന്‍ മനസ്സില്‍ ചലനങ്ങളും പിന്നീട് ഓളങ്ങളും സൃഷ്ടിച്ചു കൊണ്ടു നീ തന്നെ മുന്നേറുന്നു.... എവിടെയും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഞാന്‍, നിന്റെ മുമ്പില്‍........ ...
വായിച്ചപ്പോള്‍ മനസ്സില്‍ ഒരു നിര്‍വചിക്കാന്‍ ആവാത്ത എന്തോ ഒരു വികാരം തോന്നി...

തീ കാഞ്ഞ് നിന്റെ അരുകില്‍, നിലാവില്‍ കുളിച്ച ആ നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം നോക്കി ഇരിക്കും പോലെ !
നീ എന്റെ മനസ്സിന്റെ ഏതു ഭാഗമാണ് അപഹരിച്ചതെന്ന് എനിക്കറിയില്ല അങ്ങനെ ഒരു മനസ്സ് എനിക്കുണ്ടെന്നുപോലും ഞാന്‍ അറിയുന്നത് ഇപ്പൊഴാണ്.

നീ എനിക്കാരാ എന്ന ചൊദ്യം ഞാനും നീയും ഒരേ സ്വരത്തില്‍ ചോദിക്കാതെ ചോദിച്ചപ്പൊള്‍ മാത്രം...........
ഞാനും നീയുമായി ഉള്ള സൌഹൃദത്തിനു എന്തു പേരിട്ട് വിളീച്ചാലും ശരി..
നീ പരുക്കന്‍ എന്നു പറയുമ്പോഴും എനിക്ക് നിന്റെ മൃതുലമായ ഭാവം മാത്രമാണല്ലൊ കാണാന്‍ അനുഭവിക്കാന്‍ കിട്ടുന്നത്, നീ എന്നെ വിളിക്കുന്നത് ....ശബ്ദം ശ്രവിക്കുന്നത് ... ഒപ്പം സമയം ചിലവിടുന്നത്..

..ദ്വേഷ്യത്തോടെ നമ്മളുടെ ആദ്യ ചാറ്റ് തുടങ്ങുന്നത് എന്ന് നീ പറയുന്നു...എനിക്ക് അന്നും ഇതാ ഒരു ബന്ധം തുടങ്ങുന്നു എന്ന ഒരു തോന്നലാ വന്നതു ......... അതു ശരിയുമായി...
കുറെ ദിവസം നിന്റെ മെയില്‍ ഇല്ല നിന്റെ സ്ക്രാപ്പ് ഇല്ല എനിക്ക് വല്ലാത്ത പറഞ്ഞറിയിക്കാന്‍ വയ്യാത്ത വിഷമം ആയിരുന്നു ..
ഞാന്‍ എന്നൊട് ചോദിച്ചു എന്താ എന്താ എനിക്ക് പറ്റിയത് എന്ന് ..
ഒരു ഉത്തരവും മനസ്സില്‍ വന്നില്ല. ആകെ ഒരു ശൂന്യത ...

ശൂന്യത എന്ന് പറയുമ്പോള്‍ നിനക്ക് മനസ്സിലാവുമോ ? ആകെ ഇരുട്ട് ഒറ്റപെടല്‍ നിശബ്ദത ഇതൊക്കെ മന‍സ്സില്‍ അനുഭവിക്കുക എന്നു പറഞ്ഞാല്‍ ശരിക്കും ഞാന്‍ ഇതിനു മുന്‍പ് അറിഞ്ഞിട്ടില്ല ഇതു പോലെ ഒര‍വസ്ഥ ...
ആരാ? എന്താ? ആ സ്വരമൊ മുഖമോ എനിക്ക് അറിയാഞ്ഞപ്പൊഴും എങ്ങനെ ഞാന്‍ ഇത്ര ആകൃഷ്ടമായി എന്നു ഞാന്‍ ഓര്‍ത്തു.. പിന്നെ തനിയെ പറഞ്ഞു വരില്ല ഇനി ഒരിക്കലും.
ആരോ.... വന്നു...പൊയി..
അവിടെ വികാരങ്ങള്‍ക്ക് സ്ഥാനമില്ല..... പെട്ടന്ന് ഒരു ദിവസം എനിക്ക് നിന്റെ മെയിലുകള്‍ .....
വായിക്കാന്‍ ആവാതെ ഞാനിരുന്നു. കണ്ണ് നിറഞ്ഞു വീണ്ടും നീ വന്നു.........................

Posted by Picasa


ഇപ്പൊള്‍ ഞാന്‍ ചോദിക്കട്ടെ എല്ലാവര്‍ക്കും കാണും അല്ലെ മനസിനുള്ളില്‍ ഒരു സൌഹൃദം ഒരു കൂട്ട് ആരോടും പറയാന്‍ വയ്യാതെ വിങ്ങുന്ന മനസ്സിന്റെ തേങ്ങലുകള്‍ പങ്കു വയ്ക്കാന്‍ മറ്റൊരു മനസ്സ് ..

അല്ല അങ്ങനെയാ വേണ്ടത്. അല്ലേ ?
♥♥♥♥♥♥♥♥ Happy Valentine Day♥♥♥♥♥♥♥

57 comments:

തേജസ്വിനി said...

ശര്യാ ചേച്ചീ..
മനസിനുള്ളില്‍ ഒരു സൌഹൃദം ഒരു കൂട്ട് ആരോടും പറയാന്‍ വയ്യാതെ വിങ്ങുന്ന മനസ്സിന്റെ തേങ്ങലുകള്‍ പങ്കു വയ്ക്കാന്‍ മറ്റൊരു മനസ്സ് ..

ആരുമല്ലാതെ വന്ന്
ആരൊക്കെയോ ആയി
ഹൃദയം കവര്‍ന്ന്
പോയവരറിയുന്നില്ല
അവര്‍ സൃഷ്ടിക്കുന്ന ശൂന്യത....
ഒരു നല്ല സൌഹൃദത്തിന്റെ ഓര്‍മ്മയ്ക്ക്....

പാര്‍ത്ഥന്‍ said...

ശൂന്യത അനുഭവപ്പെട്ടു. ഞാൻ കഥ അറിയാതെ ആട്ടം കാണുകയായിരുന്നു. ഒന്നു കൂടി വായിക്കട്ടെ.

വികടശിരോമണി said...

മർത്ത്യായുസ്സിൽ സാരമായത്,ചില മുന്തിയ മുഹൂർത്തങ്ങൾ,അല്ല,മാത്രകൾ മാത്രം!

വികടശിരോമണി said...

മർത്ത്യായുസ്സിൽ സാരമായത്,ചില മുന്തിയ മുഹൂർത്തങ്ങൾ,അല്ല,മാത്രകൾ മാത്രം!

ചങ്കരന്‍ said...

നല്ല കഥ! അതോ ഉള്ളതാണോ? ഇതിനു പുറകില്‍ ഹിസ്റ്ററി ഉണ്ടോ? എന്തായാലും വായിക്കാന്‍ രസമുണ്ട്, എഴുത്ത് ബഹുകേമമായി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്നേഹ ബന്ധങ്ങൾ രക്തബന്ധങ്ങളേക്കാൾ ശക്തമാകുന്ന എത്രയോ അവസരങ്ങൾ ഉണ്ട്.
“അപരിചിതരായി നാം വന്നു
പരിചിതരായി പൊകുമ്പോൾ
സ്നേഹം മാത്രം എന്നും നില നിൽ‌ക്കുന്നു”

അതിരുകളില്ലാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്കാണു മാണിക്യം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

കണ്ടിട്ടില്ലെങ്കിലും എന്നും കണ്ടുകൊണ്ടിരിയ്ക്കുന്നു എന്ന തോന്നലുള്ള നല്ല സൌഹൃദങ്ങളിലേയ്ക്കു നമുക്കും മടങ്ങാം

പൊറാടത്ത് said...

"..മനസിനുള്ളില്‍ ഒരു സൌഹൃദം ഒരു കൂട്ട് ആരോടും പറയാന്‍ വയ്യാതെ വിങ്ങുന്ന മനസ്സിന്റെ തേങ്ങലുകള്‍ പങ്കു വയ്ക്കാന്‍ മറ്റൊരു മനസ്സ് .."


എല്ലാവർക്കും ഉണ്ടായിരിയ്ക്കും അല്ലേ..!!

ദേ.. ചങ്കരൻ ചരിത്രപുസ്തകം തപ്പുന്നു.. :) ഞാൻ ഓടി.

കനല്‍ said...

ഇതൊക്കെ എന്തര് തള്ളേ?
അമ്മച്ചിയാണെ എനിക്കൊന്നും മനസിലായിട്ടില്ലാ കേട്ടാ..

പാമരന്‍ said...

kollaam chechi. ishtamayi..

Bindhu Unny said...

എല്ലാര്‍ക്കും കാണും ഒരടുത്ത സൌഹൃദം. പക്ഷെ, അങ്ങനെയുള്ള ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ ഓഫ്‌ലൈന്‍ ആകുമ്പോള്‍ നിലനില്‍ക്കുന്ന കാര്യം ???

കുറുമാന്‍ said...

ഒറ്റവായനയില്‍ മുഴുവന്‍ മനസ്സില്ലായിട്ടില്ല എന്ന് പറഞ്ഞാല്‍? ഇനിയൊന്നുകൂടി വായിക്കണം സമയലഭ്യതക്കനുസരിച്ച്, എന്നിട്ട് അഭിപ്രായം പറയാ‍ം (അല്ലെങ്കിലും കട്ടികൂടിയതൊന്നും എനിക്ക് ദഹിക്കില്ല്യാന്നേ).

the man to walk with said...

ഇഷ്ടമായി ..സൌഹൃദങ്ങള്‍ അകലുന്നതായി അറിയുന്നത് ..

ബിന്ദു കെ പി said...

ശരിയാണ്, ആരോടും പറയാന്‍ വയ്യാതെ വിങ്ങുന്ന മനസ്സിന്റെ തേങ്ങലുകള്‍ പങ്കു വയ്ക്കാന്‍ മറ്റൊരു മനസ്സ് തേടാത്ത ആരാണുള്ളത്..?അല്ലേ?

ജിജ സുബ്രഹ്മണ്യൻ said...

എല്ലാവര്‍ക്കും കാണും മനസിനുള്ളില്‍ ഒരു സൌഹൃദം .ആരോടും പറയാന്‍ വയ്യാതെ വിങ്ങുന്ന മനസ്സിന്റെ തേങ്ങലുകള്‍ പങ്കു വയ്ക്കാന്‍ മറ്റൊരു മനസ്സ് ..അത് ഉറപ്പായിട്ടും വേണ്ട കാര്യമാണു ചേച്ചീ.

പാറുക്കുട്ടി said...

ശരിയാ മാണിക്യേച്ചീ....

ഏ.ആര്‍. നജീം said...

സംഭവം വായിച്ചു ഇഷ്ടായി...

അല്ല, ഇത് കഥയോ ഓര്‍മ്മക്കുറിപ്പോ..?

എന്തായാലും ഇത്തരം സൗഹൃദ്യം നല്ലത് തന്നെ, ഒന്നും പ്രതീക്ഷിക്കാതെ, ഒരു നിന്ധനകളും ഇല്ലാതെ ചുമ്മ ഒരു സൗഹൃദം അത് സുഖമുള്ള ഒരു അനുഭവം തന്നെയാണ്

ഏ.ആര്‍. നജീം said...

സംഭവം വായിച്ചു ഇഷ്ടായി...

അല്ല, ഇത് കഥയോ ഓര്‍മ്മക്കുറിപ്പോ..?

എന്തായാലും ഇത്തരം സൗഹൃദ്യം നല്ലത് തന്നെ, ഒന്നും പ്രതീക്ഷിക്കാതെ, ഒരു നിന്ധനകളും ഇല്ലാതെ ചുമ്മ ഒരു സൗഹൃദം അത് സുഖമുള്ള ഒരു അനുഭവം തന്നെയാണ് :)

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
സത്യമായും ഒന്നും മനസ്സിലായില്ല.
മനസ്സു ശാന്തമാക്കി ഒന്നുകൂടി വായിക്കാം,
പിന്നെ.

കാപ്പിലാന്‍ said...

കനല്‍ പറഞ്ഞതുപോലെ എനിക്കും ഒന്നും മനസിലായില്ല .പക്ഷേ വേറിട്ട ഈ ശൈലി കൊള്ളാം .സൌഹൃദങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക .ഓണ്‍ ലൈന്‍ ആന്‍ഡ് ഓഫ് ലൈന്‍ .
ഒരു വൃണിത ഹൃദയന്‍

ദീപക് രാജ്|Deepak Raj said...

പ്രിയ മാണിക്യം ചേച്ചി.

കഥ അല്പം ആധുനികന്‍ ആയോ എന്ന് സംശയം.കാരണം രണ്ടു തവണ വായിച്ചിട്ടാണ് ഈ കമന്റ് ഇടുന്നത്.ഇനിയും കുറെ തവണകൂടി വായിക്കേണ്ടി വരും.അപ്പോള്‍ വീണ്ടും കമന്റ് ഇടും.അതില്‍ പരിഭവിക്കരുത്. ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന ചില നല്ല സൌഹൃദങ്ങള്‍ അടുപ്പങ്ങള്‍ ചിലപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പോലും കിട്ടിയതില്‍ കൂടുതല്‍ ചിലപ്പോള്‍ ഹൃദ്യമാവാറുണ്ട്.ചിലപ്പോള്‍ അങ്ങനെ ആവണമെന്നും ഇല്ല. കഥയുടെ അഗാധത അറിവില്ലായ്മമൂലമാവം പലവുരു വായിച്ചാലെ എനിക്ക് മനസ്സിലാവൂ. പക്ഷെ പല മുഖങ്ങളോടും ഒരു പരിചിതഭാവം തോന്നി..
ഇനിയും വായിക്കും. അപ്പോള്‍ ചിലപ്പോള്‍ വീണ്ടും കമന്റ് ഇടും.

സസ്നേഹം
(ദീപക് രാജ്)

ദീപക് രാജ്|Deepak Raj said...

പ്രിയ മാണിക്യം ചേച്ചി.

കഥ അല്പം ആധുനികന്‍ ആയോ എന്ന് സംശയം.കാരണം രണ്ടു തവണ വായിച്ചിട്ടാണ് ഈ കമന്റ് ഇടുന്നത്.ഇനിയും കുറെ തവണകൂടി വായിക്കേണ്ടി വരും.അപ്പോള്‍ വീണ്ടും കമന്റ് ഇടും.അതില്‍ പരിഭവിക്കരുത്. ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന ചില നല്ല സൌഹൃദങ്ങള്‍ അടുപ്പങ്ങള്‍ ചിലപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പോലും കിട്ടിയതില്‍ കൂടുതല്‍ ചിലപ്പോള്‍ ഹൃദ്യമാവാറുണ്ട്.ചിലപ്പോള്‍ അങ്ങനെ ആവണമെന്നും ഇല്ല. കഥയുടെ അഗാധത അറിവില്ലായ്മമൂലമാവം പലവുരു വായിച്ചാലെ എനിക്ക് മനസ്സിലാവൂ. പക്ഷെ പല മുഖങ്ങളോടും ഒരു പരിചിതഭാവം തോന്നി..
ഇനിയും വായിക്കും. അപ്പോള്‍ ചിലപ്പോള്‍ വീണ്ടും കമന്റ് ഇടും.

സസ്നേഹം
(ദീപക് രാജ്)

ജെ പി വെട്ടിയാട്ടില്‍ said...

മാന്ത്രികക്കുതിരയെന്ന് വായിച്ചാപ്പോഴെക്കും സിങ്കപ്പൂരില്‍നിന്ന് ബീനാമ്മ വിളിച്ചു.
പിന്നെ തുടരാനായില്ല...
ഗ്രിറ്റിങ്ങ് സ് ഫ്രം തൃശ്ശിവപേരൂര്‍........

വളരെ നല്ല പോസ്റ്റ്........
ഒന്നും കൂടി വായിച്ചിട്ട് ഇനിയും കമന്റ് അയക്കാം...

ചാണക്യന്‍ said...

അവതരണത്തിന്റെ പുത്തന്‍ ശൈലി നന്നായി...
ആശംസകള്‍..ചേച്ചി...
എന്നെന്നും നിലനില്‍ക്കുന്ന സൌഹൃദം...അതൊരു മഹാഭാഗ്യം തന്നെയാണ്


ഓടോ:ഇന്നലെ ഒരുവട്ടം ഇവിടെ വന്നതാണ് കമന്റ് സെറ്റിംഗ്സിലെ മാറ്റം കാരണം കമന്റാന്‍ സാധിച്ചില്ല..

തോന്ന്യാസി said...

ഇമ്മാതിരി നല്ല നല്ല കഥകള്‍ പോസ്റ്റ് ചെയ്യരുത്. അത് വായില്‍ തോന്നിയ കമന്റുകള്‍ ഇടുന്ന എന്നെപ്പോലുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും....
(ഇത് ആദ്യ വായനയ്ക്കുള്ള കമന്റ് രണ്ടാം വായനയ്ക്കുള്ളത് പിന്നാലെ വരും)

Dr. Prasanth Krishna said...

സൗഹ്യദം അത് ഒരു നനുത്തമഴപൊലെയാണ്. നിനക്കാതെ പെയ്യും. എന്നാല്‍ കൈയ്യെത്തിപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിപോകുന്ന മഴനൂലുകള്‍പോലെ പൊട്ടിപോകുന്നവയാണ് ഓണ്‍ലൈന്‍ സൗഹ്യദങ്ങള്‍ പലപ്പോഴും. സൗഹ്യദത്തേക്കാളേറെ മുതലെടുപ്പുകളാണ് അവയില്‍ മിക്കതും.

വര്‍ഷങ്ങളോളം ഒപ്പമുണ്ടായിരുന്ന സൗഹ്യദങ്ങളേക്കാള്‍ ആത്മാര്‍ത്ഥമായ ഓണ്‍ലൈന്‍ സൗഹ്യങ്ങളും ഉണ്ട്. കുപ്പയിലെ മാണിക്യത്തെ കണ്ടെത്തണമന്നു മാത്രം. അങ്ങനെ ഒരു സൗഹ്യദം, പരസ്‌പരം അറിഞ്ഞ, മനസ്സിലാക്കിയ ഒരു സൗഹ്യദം

എന്നാല്‍ പഴയ ഓടിളക്കി മാറ്റി പുതിയ ഓടിടുന്ന ലാഘവത്തോടെ ആത്മാര്‍ത്ഥതയില്ലാത്ത നയവഞ്ചകന്മാരാണധികവും ജീടോക്കില്‍ വരുന്ന പലരും. അപ്പോള്‍ കാണുന്നവരെ അപ്പാഎന്നുവിളിക്കുന്ന ഇത്തരക്കാരെ ഒഴിവാക്കുന്നതാണ് ബുദ്ധി.

നിരക്ഷരൻ said...

സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ.
നല്ല പോസ്റ്റ് ചേച്ചീ.

ഇത് കഥയാണോ ? അതോ ജീവിതമാണോ ?

Sapna Anu B.George said...

കഥ വായിച്ചു

Senu Eapen Thomas, Poovathoor said...

പാല്‍ കുടിച്ച്‌ മാത്രം ജീവിക്കുന്ന ഞങ്ങളെ പോലെയുള്ളവര്‍ക്ക്‌ കട്ടിയാഹാരം തിന്നാല്‍ എങ്ങനെയിരിക്കും. അതു പോലെയായിരുന്നു ഇത്‌. ഇത്‌ വായിച്ചിട്ട്‌ ഒട്ടും ദഹിച്ചിട്ടില്ല. ഒന്നും മനസ്സിലായില്ലായെന്ന് മലയാളം. അതു കൊണ്ട്‌ ഒരു വരവൂടെ വരേണ്ടി വരും...

എന്റെ വിവരമില്ലായമ ചേച്ചി ആരോടും പറയരുതെ..

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

ശ്രീ said...

പലരും ചോദിച്ചതു പോലെ കഥയാണോ ജീവിതത്തില്‍ നിന്നുമുള്ളതാണോ എന്ന ആശയക്കുഴപ്പം എനിയ്ക്കുമുണ്ടായി.

ചില സൌഹൃദങ്ങള്‍ ഇങ്ങനെയുമാകാം... അല്ലേ ചേച്ചീ...

Areekkodan | അരീക്കോടന്‍ said...

നല്ല സൌഹൃദങ്ങളിലേയ്ക്കു മടങ്ങാം....

Thaikaden said...

Chechi, ishtamaayi post.

G. Nisikanth (നിശി) said...

സൌഹൃദങ്ങളിലെ ദൂരം നാം സൂക്ഷിക്കും പോലെയിരിക്കും...
അതു ദുരുപയോഗപ്പെടുത്തുന്നവരും ഉണ്ടാകാം, നല്ലതായി കാത്തു സൂക്ഷിക്കുന്നവരും ഉണ്ടാകാം...

ഏതായാലും നായികയ്ക്കു തന്നെ അവസാനം കൺഫ്യൂഷനായി... :)

പല പുലികളേയും കൊണ്ട് രണ്ടും മൂന്നും വട്ടം വായിപ്പിച്ചു കളഞ്ഞല്ലോ... :)

ആശംസകളോടെ...

വികടശിരോമണി said...

:)

Sunith Somasekharan said...

sauhridathinte , virahathinte neettalukalude sukham eppozhengilum aarodengilum pankuvaykkunnathu aaswaasam tharum

പകല്‍കിനാവന്‍ | daYdreaMer said...

തീര്‍ച്ചയായും ഉണ്ട് ചേച്ചി. വളരെ ഇഷ്ടമായ്...

പ്രയാസി said...

ചാറ്റ് സൌഹ്യദങ്ങള്‍!!???

ചിലര്‍ വരാതാകുമ്പൊ സങ്കടം തോന്നാറുണ്ട്..:(

എം.എസ്. രാജ്‌ | M S Raj said...

ഒത്തിരിയുണ്ട് , ഒരു മിന്നായം പോലെ വന്ന് ഒരിത്തിരി നേരം നിന്ന് ഒരായുസ്സു മുഴുവന്‍ ജ്വലിക്കുന്ന ദീപമായി നിന്ന ഒരുപിടി സൌഹൃദങ്ങള്‍. മനുഷ്യന്‍ ഉണ്ടാക്കിയ വാക്കുകള്‍ തികയാതെ വരുന്ന സ്നേഹബന്ധങ്ങള്‍.. ചിലപ്പോഴൊക്കെ ചെറുനോവായും, ഒരു പൊടിത്തമാശയായും ഒക്കെ തൊട്ടു തഴുകിപ്പോകുന്ന ചില അദൃശ്യസാന്നിദ്ധ്യങ്ങള്‍.

raj said...

അഭിപ്രായങ്ങളിൽ പലരും സൂചിപ്പിച്ഛിരിക്കുന്നു.. മനസ്സിലാവാൻ വേണ്ടി പല ആവർത്തി വാവിക്കേണ്ടി വന്നു എന്ന്.. പക്ഷെ എനിക്കതു വേണ്ടി വന്നില്ല.. കാരണം ഇതിലെ എല്ലാ കഥാപാത്രങ്ങളെയും എനിക്കു അറിയാവുന്നതു കൊണ്ട്.. കഥയും.. ഏതോ ഒരു ശുന്യതിയിൽ നിന്നു പ്രത്യക്ഷപ്പെട്ട് ഒടുവിൽ ചൂടും ചൂരും പകരുന്ന സൂര്യനായി മാറുകയും ചെയത ആ വ്യക്തി.. അത്... എനിക്കറിയാം ആരാണെന്ന്.. ഒട്ടും പ്രതീക്ഷിക്കാതെ എപ്പൊഴെങ്കിലുമൊക്കെ പ്രത്യക്ഷെപ്പെട്ട് പിന്നീട് എവിടേക്കോ ഓടി മറയുന്ന ആ താന്തോന്നി.. ആ തെമ്മാടി.. ഇടക്കെപ്പോഴോ ഹൃദയം കവർന്ന കള്ളൻ.. പക്ഷെ ഒരു കാര്യം .. അവനെ വിശ്വസിക്കാം.. ചതിക്കില്ലവൻ..

Pongummoodan said...

:)

raj said...

ക്ഷേ ഭയന്ന പോലെ ഒന്നുമുണ്ടായില്ലാ വളരെ മൃദുവായി മാന്യമായി കാര്യങ്ങള്‍ പറഞ്ഞു. മകളെ ജീവനും മുകളിലായി സ്നേഹിക്കുന്ന അച്ഛന്‍ ..എത്രയോ മൈലുകള്‍ ദൂരെ ആയിട്ടും സ്വന്തം അച്ഛന്റേ കാല്‍ മനസ്സാലെ തൊട്ടു വന്ദിച്ച് ദിവസം ആരംഭിക്കുന്ന മകന്‍, ഭാര്യയുടെ ആശകള്‍ക്ക് വിലകല്‍പ്പിക്കുന്ന ഭര്‍ത്താവ്, ജീവിത മൂല്യങ്ങള്‍ മാനിക്കുന്നവന്‍, പറയുന്ന വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമില്ലാത്തവന്‍ .....ഏതോ ശുന്യതയിൽ നിന്ന് ഏതൊ ഒരു ഒരു നിമിത്തമായി പ്രത്യക്ഷപ്പെട്ട് ഒരു സൂര്യനെപ്പോലെ ചൂടും ചൂരും പകരാൻ ശ്രമിച്ഛിട്ട് എവിടെയോ പോയി ഒളിക്കുന്നവൻ..എതോ വാവിനും സംക്രാന്തിക്കും മാത്രം പ്രത്യക്ഷ്പ്പെടുന്നവൻ..പക്ഷെ ഒരു കാര്യം .. താങ്കൾക്ക് അവനെ വിശ്വസിക്കാം.. സ്നേഹമുള്ളവനാ അവൻ കേട്ടോ...

മാണിക്യം said...

തേജസ്വിനി :-ഇത്രയും മനോഹരമായി ഒരു അഭിപ്രായം എന്റെ മരുത് വയിച്ചിട്ടു എഴുതിയതിനു വളരെ നന്ദി ...

പാര്‍ത്ഥന്‍ :ചിലര്‍ നമ്മളോട് സംസാരിക്കുമ്പോള്‍ അതു വെറും വാചക കസര്‍ത്ത് ശബ്ദം കൊണ്ടുള്ള അമ്മനമാടല്‍ അവുന്നു ..മറ്റുചിലരുടെ വാക്കുകള്‍ പൊഴിഞ്ഞു വീഴുന്ന മുത്തുകളാകുന്നു അവര്‍ സംസരം നിര്‍ത്തി പോയാലും അവ ഓര്‍ത്തു വയ്ക്കാം അങ്ങനെയുള്ള വക്കുകള്‍ ഇല്ലതാവുന്നിടത്ത് ശൂന്യത തന്നെയാണ്..

വികടശിരോമണി :-ചിലര്‍ പറയുന്നത് അഗ്നിയായി വെളിച്ചമായി ജീവിതം മുഴുവന്‍ കൂട്ട് വരും...ഒരു മാത്രയാണെങ്കില്‍ പോലും ധാരാളം.!

ചങ്കരാ:- ആ പറഞ്ഞതില്ലേ വായിക്കാന്‍ രസമുണ്ട് എന്ന് അത്രേ ഉള്ളു ... :)നന്ദി

സുനില്‍ കൃഷ്ണന്‍ :-മനസ്സില്‍ തട്ടിയ ശക്തമായ അഭിപ്രായം താങ്കള്‍ ആരുടെ പോസ്റ്റിലും പറയുന്നു പലപ്പോഴും ഉള്ളടക്കത്തിന്റെ സംക്ഷിപ്തരൂപം താങ്കളുടെ മറുപടി തരുന്നു.അതേ
"കണ്ടിട്ടില്ലെങ്കിലും എന്നും കണ്ടുകൊണ്ടിരിയ്ക്കുന്നു എന്ന തോന്നലുള്ള" ഈ നല്ല സൌഹൃദത്തിനു നന്ദി.

പൊറാടത്ത്:-ഒരു സൌഹൃദം ഇല്ലാത്ത ചരിത്രമുണ്ടോ?
സൂക്ഷിച്ച് ഓടുക,:) നന്ദി

മാണിക്യം said...

കനല് :)
മനസ്സിലാവാതെ മനസ്സിലായി എന്നുപറയണ്ടാ
മനസ്സിലായതു കൂടി മനസ്സില്‍ ആവാതെ പോകും

പാമരന്‍:- വായിച്ചതിനും അഭിപ്രായം
അറിയിച്ചതിനും നന്ദി..

ബിന്ദു ഉണ്ണി:- അവിടെയാണ് ഈ കഥയുടെ പ്രസക്തി... ഇത് ഒരു വെറും ഫാന്‍ന്റസി ആയി കരുതുക.പറക്കുന്ന വെള്ള കുതിരപ്പുറത്ത്
കിന്നരി തലപ്പാവ് വച്ചു വരുന്ന രാജകുമാരന്‍ പണ്ട് മുത്തശ്ശി കഥകളില്‍ ധാരാളം, ഒരിക്കലും ആ പറക്കുന്ന കുതിര നിലത്തിറങ്ങിയില്ല
എന്നിട്ടും കഥയില്‍ രാജകുമാരന്‍ഉണ്ടായിരുന്നു....

കുറുമാനേ:- നല്ലതാ കട്ടി കുറച്ച് നേര്‍പ്പിച്ച് തണുപ്പിച്ച് സമയമെടുത്ത് പയ്യെ പയ്യെ അതാ അതിന്റെ ഒരു സ്റ്റൈല്‍!

the man to walk with ഇതെന്നാ സന്തതസഹചാരി എന്നോ മറ്റോ ആണോ?

ബിന്ദു കെപി :) അതേ ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കോരു പെന്‍ഡുലം ആടുന്നു...

കന്താരീ & പാറുകുട്ടി!
നന്ദീസ് മനസിലായത് സ്തീകള്‍ക്കാണോന്ന് ഒരു ശങ്ക.

നജീം :) സൗഹൃദം അത് സുഖമുള്ള ഒരു അനുഭവം !! നന്ദി..

മാണിക്യം said...

അനില്‍@ ബ്ലോഗ്:- :) ചില കാര്യങ്ങള്‍ ‘ഹേയ് എനിക്ക് ഒന്നും മനസ്സിലായില്ല്ല’ എന്ന് പറഞ്ഞു പോകുന്നത് ഒരു പതിവാ ഇതും അതു തന്നെ.

കാപ്പിലാനെ ഞാന്‍ രക്ഷപെട്ടൂ!

ദീപക്, അതേ “ചില നല്ല സൌഹൃദങ്ങള്‍ അടുപ്പങ്ങള്‍ ചിലപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പോലും കിട്ടിയതില്‍ കൂടുതല്‍ ചിലപ്പോള്‍ ഹൃദ്യമാവാറുണ്ട്”..ഇത് മാത്രമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചതും..

ജെപി:- ആ ഫോണ്‍ അറ്റന്റ് ചെയ്യുന്നതാ കൂടുതല്‍ പ്രധാനം. വായന എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ല.

ചാണക്യന്‍:- ഈ എഴുതിയ അഭിപ്രായം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഞാന്‍ ഏറ്റു വാങ്ങുന്നു നന്ദി...

തോന്ന്യാസി ഈ ഓട്ടത്തിനിടയിലും വന്നതില്‍ സന്തോഷം

പ്രശാന്ത് :- മഴനൂലുകള്‍! ഒരിക്കലും അവയെ പിടിക്കാന്‍ ശ്രമിക്കരുത്, അതൊരു കുളിരായ് നനവായ് കടന്നു പോകട്ടെ
ആ നിമിഷത്തിന്റെ നിര്‍വൃതി മാത്രം സ്വന്തം!പരിഭവമില്ലാതെ പരാതിയില്ലാതെ സ്വന്തമാക്കതെ ഇളം കാറ്റു പോലെ തഴുകി കടന്നു പോകുകയും പിന്നെ എപ്പോഴോ നിനച്ചിരിക്കാതിരിക്കുമ്പോള്‍ തൂവാനമായ് മന്ദമാരുതനായ് വരും എന്ന സ്വപ്നത്തിന്റെ ചിറകിലേറി വീണ്ടും പറക്കാം .......

നിരക്ഷരാ നന്ദി ഏറ്റവും വലിയ സ്വിസ്‌ബാങ്ക് അക്കൌണ്ട് സൌഹൃദമാണെന്ന രഹസ്യം പലര്‍‌ക്കും അറിയില്ല.കഥയല്ല ആണെന്ന് തോന്നിയോ?

സപ്‌നാ :‌ :) നന്ദി

മാണിക്യം said...

സെനു ഇതു പുതുപുരാണം . ശരിയാ ചില കാര്യങ്ങള്‍ അങ്ങനെയാ ഒറ്റമനുഷ്യനോറ്റ് ഞാനായിട്ട് ങേഃഹേ പറയില്ല...

ശ്രീ ..നന്ദീ അതെ

അരീക്കോടന്‍ വന്നതിനും വായിച്ചതിനും നന്ദി.
തൈകാടന്‍ നന്ദി

ചെറിയനാടാ :- വലിയവര്‍ക്ക് ചില ചെറിയ കാര്യങ്ങള്‍ മനസിലാവില്ല, കാരണം അവനിസ്സാരമാണല്ലോ!!

വി :ശി : :) :-) നന്ദി.

My......C..R..A..C..K........Words

ThankQ soo much for your CRACK WORDS! loved it :)

പകല്‍കിനാവന്‍ വളരെ നന്ദി ..

മാണിക്യം said...

പ്രയാസീ :‌ ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും ..

എം. എസ് രാജ്:‌
“മനുഷ്യന്‍ ഉണ്ടാക്കിയ വാക്കുകള്‍ തികയാതെ വരുന്ന സ്നേഹബന്ധങ്ങള്‍.. തൊട്ടു തഴുകിപ്പോകുന്ന ചില അദൃശ്യസാന്നിദ്ധ്യങ്ങള്‍. .”
വളരെ ശരി നന്ദി...

പോങ്ങുമ്മൂടന്‍ ഈ ചിരിക്ക് നന്ദി മാണിക്യത്തില്‍ എത്തിയതില്‍ സന്തോഷം

രാജ് :‌-“ഏതോ ഒരു ശുന്യതിയിൽ നിന്നു പ്രത്യക്ഷപ്പെട്ട് ഒടുവിൽ ചൂടും ചൂരും പകരുന്ന സൂര്യനായി മാറുകയും ചെയത ആ വ്യക്തി.. അത്... എനിക്കറിയാം ആരാണെന്ന്”

രാജ് ഒന്നു നില്‍ക്കണെ!
പറഞ്ഞിട്ട് പോകൂ.. അല്ല അതാരാ ?

♪ “എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നൂ.”♪



മരുത്
നാളിതുവരെ തന്ന വില മതിക്കാനാവാത്ത പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളും നന്ദിയോടെ സ്മരിച്ചു കൊള്ളുന്നു. വയിച്ചവര്‍ക്കെല്ലാം നന്ദീ ..
ഈ കഥയുടെ അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്ക് എല്ലാവര്‍ക്കും നന്ദി..

നീര്‍വിളാകന്‍ said...

വിശാലമായ സൌഹൃദ കൂട്ടം ഉള്ള ഞാന്‍ അതിന്റെ വ്യാപ്തിയും നഷ്ടപെട്ടാലുള്ള വേദനയും അനുഭവിച്ചിട്ടുണ്ട്.. അതിനാല്‍ തന്നെ കഥ ഒരുപാടിഷ്ടമായി.


മാണിക്യം ചേച്ചീ ഞാന്‍ ഭൂലോകത്തില്‍ വന്നിട്ട് 1 വര്‍ഷം ആയെങ്കിലും തിരക്കിനിടയില്‍ ഒന്നിനും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.... ഇനി നിങ്ങളുടെ ഇടയിലേക്ക് ഒരു നിറ സാന്നിദ്ധ്യമായി ഞാനുമുണ്ടാവും!

hi said...

oru puthuma illa :)

ദീപക് രാജ്|Deepak Raj said...

ചേച്ചി ഞാന്‍ പറഞ്ഞതുപോലെ ഞാന്‍ വീണ്ടും കമന്റ് ഇടുന്നു.
വീണ്ടും വായിച്ചു.മനോഹരമായി ബന്ധങ്ങളെ വരച്ചുകാണിക്കാന്‍ കഴിഞ്ഞിരിക്കുന്നു.

നന്നായി.ഒരു പക്ഷെ ഈ ബ്ലോഗിലെ ഏറ്റവും മികച്ച പോസ്റ്റ് ഇതാണ് എന്റെ അഭിപ്രായം.പിന്നെ ബന്ധങ്ങളെ മനസ്സിലാക്കാനും വിലമതിക്കാനും കഴിയണമെങ്കില്‍ ബന്ധങ്ങളെ ആഗ്രഹിക്കുന്ന ഹൃദയം വേണം.ആര്‍ദ്രതയുള്ള ,സ്നേഹമുള്ള ഒരു ഹൃദയം.
നന്നായി ചേച്ചി.
കാരണം ബന്ധങ്ങളെ എന്നും ആഗ്രഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ പറയട്ടെ.ഇതുപോലെയുള്ള പോസ്റ്റുകള്‍ ഇനിയും എഴുതുക.

സ്നേഹത്തോടെ
(ദീപക് രാജ്)

Sureshkumar Punjhayil said...

വായിക്കാന്‍ ആവാതെ ഞാനിരുന്നു. കണ്ണ് നിറഞ്ഞു വീണ്ടും നീ വന്നു.......!
Chechy.. Manoharam.. Veruthey vaakkukal kondalla.. Manassukonduthanne. Ashamsakal.

Unknown said...

"മരുത്"
വായിച്ചു ആനുകാലിക അനുഭവങ്ങളുടെ
ഓര്‍മകള്……….ഇതിനു ഒരു കഥയുടെ ഘടനാപരമായ ചട്ടക്കുട്
മുഴുവനായും കാണാനായില്ല ………..അതൊ എന്നിക്കു നഷ്ട്ടപ്പെട്ടു പോയ
കാലങ്ങളില്‍ ……വായിക്കാതെ പോയ കഥകളില്‍ ഇങ്ങനെ ഉള്ള മാറ്റങ്ങള്‍
ഉണ്ടോ എന്തൊ……….ഇതു ചില ഒര്മ്മപ്പെടുത്തലുകള്‍ ……….അതിനു അതിന്റേതായ ഭംഗി ഉണ്ട്………..തികച്ചും ഒരു 'സൈബര്‍'
കാലഘട്ടത്തിന്റെ മറക്കപ്പെടാന്‍ ആവാത്ത വാക്കുകള്‍………ആ അര്‍ത്ഥത്തില്‍
നന്നായിരിക്കുന്നു…………വാക്കുകളിലൂടെ മാത്രം സ്വാധിക്കപ്പെടുന്ന
……..രൂപം ഇല്ലാത്ത മനുഷ്യരുടെ ആവലാതികളും നുറുങ്ങു
സന്തോഷങ്ങളും ……….എല്ലാം ഈ വായുവിലൂടൊഴുകി മനസുകളിലേക്കു
ആഴ്ന്നിറങ്ങുന്ന സൈയ്ബര്‍ മഴ………!!!.

Malayali Peringode said...

എന്റെ ഓര്‍മകള്‍ക്കു മുകളില്‍
നീ ഒരു താജ്‌മഹല്‍ പണിയണം
സ്വപ്‌നങ്ങളുടെ ആ ശവകുടീരത്തില്‍ വന്ന്
നീ എനിക്കുവേണ്ടി ഒരു ഗാനമാലപിക്കണം.
രാത്രിയുടെ കറുത്ത ശിബിരത്തില്‍ നിന്ന്
നിലാവിന്റെ ഗോവണികളിറങ്ങി ഞാന്‍ വരാം
ആയിരം താരകള്‍ക്കിടയില്‍
ഒരു വെണ്‍‌താരമായ്
മറന്നുപോയതൊക്കെ
നിന്റെ കാതില്‍ ഞാന്‍ മന്ത്രിക്കാം.

Unknown said...

Neeeeeeeeeeeeeeeeeeeeeeeeeeeeeeendu poyi manikya kulyilale.
oru vattam koodi vayichu nokkanam, ennit abhiprayam parayam. ssi kattiya. :)

Mahesh Cheruthana/മഹി said...

മാണിക്യം,
വളരെ ഇഷ്ടമായി !!അതിരുകളില്ലാത്ത സൌഹൃദങ്ങളുടെ തേങ്ങലുകള്‍ !

ബിജു കോട്ടപ്പുറം said...

മനോഹരമായ രചന. വാക്കുകള്‍ വികാര വിക്ഷോഭമില്ലാതെ, കര്‍ണ്ണ കഠോരമല്ലാതെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!

rinsie said...

um kollam

★ Shine said...

Blogകൾ പൊതുവെ ചെറുതായി എഴുതിയാൽ നന്നാവും..ഇതു ഒട്ടയടിക്കു മുഴുവനും വായിക്കാൻ പറ്റിയില്ല.. പക്ഷെ സൗഹ്രുദങ്ങളെക്കുറിച്ചെഴുതുമ്പോൾ അറിയാതെ നീണ്ടു പോകും...

B Shihab said...

വായിക്കാന്‍ രസമുണ്ട്