പരിഭവമേതുമില്ല. പരാതിയൊട്ടുമില്ല.
എങ്കിലുമെന്‍നെഞ്ചില്‍ ഒരു വലിഞ്ഞു മുറുകല്‍
അതില്ലന്ന് പറഞ്ഞാല്‍ അതസത്യമാണ്.
ഒരു തേങ്ങല്‍,അടക്കീട്ടുമടങ്ങാത്തൊരു തേങ്ങല്‍!
മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന
അകലങ്ങളില്‍ മനസ്സില്‍തന്നെയുണ്ടാവുമെന്ന
നിന്റെയാവാക്കില്‍ തൂങ്ങി ഞാനിന്നും....
എന്മനസ്സിന് മുറവിളിയിന്നു നീയെന്തേ കേട്ടില്ല,
എന്തേ എന്വിളി നിന്മനസ്സിലേക്കെത്താത്തൂ ?
കേള്‍ക്കും കേള്‍ക്കാതിരിക്കാന്‍ നിനക്കാവില്ല.
മറന്നുവോ മഞ്ഞുവീണുതുടങ്ങുമ്പോള്‍
മഞ്ഞു മൂടുമീതാഴ്വാരത്തില്‍
അടച്ചിട്ട വാതിലിനരുകില്‍ മുട്ടിവിളിക്കാന്‍
നീയുണ്ടാവുമെന്നെന്‍ കാതിലോതി നീപിരിഞ്ഞത്
ഇന്നീതാഴ്വാരങ്ങള്‍ കോടമഞ്ഞിന് പുതപ്പണിഞ്ഞു
വരും, നീ വരും, വരാതിരിക്കാൻ നിനക്കാവില്ല
ചക്രവാളത്തില്‍ അവസാനത്തെ
പക്ഷികൂട്ടവും പറന്നകലുമ്പോള്‍
അസ്ഥിക്കുള്ളില്‍ സൂചിക്കുത്തുപോല്‍
തണുപ്പരിച്ചിറങ്ങുമ്പോൾ
കോടമഞ്ഞീമലയെ മറയ്ക്കുമ്പോള്‍
ഇലകള്‍കൊഴിഞ്ഞീ മരങ്ങള്‍
നിശ്ചലമായ് നില്ക്കുമ്പോള്
വീണ്ടും എന്‍ മനസ്സിനോട് ഞാന്‍
പറയുകയാണ് നീ വരും....
വരാതിരിക്കാൻ നിനക്കാവില്ല
എൻ വിളി കേൾക്കാതിരിക്കാനും നിനക്കാവില്ല
Subscribe to:
Post Comments (Atom)
65 comments:
'കാത്തരിപ്പൊറ്റയ്ക്കു
കാതോര്‍ത്തിരിപ്പുഞാന്‍
കാത്തിരിപ്പൊറ്റയ്ക്കു
കണ്പാര്ത്തിരിപ്പുഞാന്..."
ഒരു തേങ്ങല്‍ എന്ന
കവിത നന്നായി
നല്ല വരികള്‍
വീണ്ടും എന്‍ മനസ്സിനോട് ഞാന്‍
പറയുകയാണ് നീ വരും....
വരാതിരിക്കാൻ നിനക്കാവില്ല
എൻ വിളി കേൾക്കാതിരിക്കാനും നിനക്കാവില്ല
sure ..ayaal varum allenkil saudiyil ninnum varuthum :)
വരും വരാതിരിക്കില്ല.കാത്തിരിപ്പിനു നീളംകൂടിയതാണ് വേദനിപ്പിക്കുന്നത് അല്ലെ?
സാരമില്ല ഒക്കെ നല്ലതിനല്ലെ..?!.
ചുമ്മ പറഞ്ഞതാ കെട്ടൊ.
വായിക്കാന്‍ സുഖമുള്ള വരികളാണ്.ഇനിയും തുടരുക
മനസ്സില്‍ ഇപ്പൊഴും പ്രണയം തുടിക്കുന്നതിനാല് ഇത്തരം വരികള്‍ മനസ്സിന്റെ ആഴങ്ങളില്‍ തന്നെ തൊടുന്നു.
ആശംസകള്‍...
ദാ വന്നു..
മാണിക്യം,
വരും, വരാതിരിക്കില്ല....
ഇത്തരം കാത്തിരുപ്പുകളല്ലെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്...
ആശംസകള്‍...
നല്ല കവിത ചേച്ചീ..
വരും..വരണം..
വന്നേ..പറ്റൂ..
അതോണ്ട് ഉടനെ തന്നെ വരും..:)
എല്ലാവരും പറയുന്നത് വരുമെന്നാ..
അതുകൊണ്ട് കാത്തിരിക്കാം ..അല്ലേ!
നമുക്ക് ചുമ്മാ കാത്തിരിക്കാന്നേ!
നന്നായിരിക്കുന്നു ചേച്ചീ,
ഭാവാര്‍ദ്രമായ കവിത.
കാത്തിരിപ്പിന്റെ ദിനസരികളാണ് നാം ജീവിതമെന്നു വിളിക്കുന്നത്.പൊട്ടിത്തകരും മുമ്പുള്ള ചില്ലുപാത്രങ്ങളെല്ലാം കാത്തിരിക്കുകയാവണം,മറവിയിലാഴാത്ത ഓർമ്മച്ചീളുകളെ....
മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന
അകലങ്ങളില്‍ മനസ്സില്‍തന്നെയുണ്ടാവുമെന്ന
നിന്റെയാവാക്കില്‍ ...
പ്രണയത്തിന്റ്റെ ദൂരം... വ്യഥ.. എല്ലാം വരികളില്‍ വ്യക്തം.. വേരിട്ട സഞ്ചാരം..
നന്നായിരിക്കുന്നു റ്റീച്ചറമ്മേ...
ആശംസകള്‍...!!
ഒരു തേങ്ങല്‍....വായിച്ചു
കവിതകള്‍ എനിക്ക് പെട്ടെന്ന് ദഹിക്കുകയില്ല
വീണ്ടും വായിക്കട്ടെ.
ഞാന്‍ കാലനെ കാത്തിരിക്കയാണു.. എന്റെ ബ്ലോഗിലെ കാലനെ.
കഴിഞ്ഞ കുറച്ച് ദിവസമായി ശാരീരികാസ്വാസ്ഥ്യം..
ബീനാമ്മ പറയുന്നു ... വയസ്സാകുമ്പോളുണ്ടാകുന്ന പ്രശ്നങ്ങളാണെന്നു..
എന്നെ കുറച്ച്നാളെത്തേക്കു കണ്ടില്ലെങ്കില്‍ വിളിക്കാന്‍ ബീനാമ്മയുടെ നമ്പര്‍ താമസിയാതെ അയക്കാം.
അരുണ്‍ മോനോടും, അഞ്ജൂ മോളോടും ഞാന്‍ ചോദിച്ചതായി പറയണം.
മോളോട് അപ്പൂപ്പന്റെ പടം വേഗം അയക്കാന്‍ പറയണം.
വരും വരാതിരിക്കില്ല.
അതല്ലേ ഞാനിപ്പം ഈ പോസ്റ്റിലേക്ക് വന്നത്.
നന്നായിരിക്കുന്നു....
ആര്‍ദ്രമീ വരികള്‍.....
എന്റെ പ്രിയതമ എന്നോട് പറയുമ്പോലെ എനിക്ക് തോന്നി ..ശരിക്കും തേങ്ങിയത് ഞാനാണ് ..പ്രവാസി ജീവിതമല്ലേ അത് കൊണ്ടായിരിക്കും ....നന്നായിട്ടുണ്ട് ..
സംവിദാനന്ദ് :
കവിതയിലൂടെ ആദ്യകമന്റിനു നന്ദി.
കാപ്പിലാന്: പറയാതെ പറഞ്ഞ നിരൂപണത്തിനു നന്ദി...
ലീല.എം.ചന്ദ്രന്: ആശംസകള്‍ക്ക് നന്ദി അങ്ങനെ വലിയ അര്‍ത്ഥങ്ങള്‍ ഒന്നുമില്ല..
പാമരന്: വന്നല്ലൊ കണ്ടതില്‍ സന്തോഷം
ചാണക്യന്:പ്രതീക്ഷ എന്നും പറയാം അല്ലെ? അത്രയൊന്നും ഓര്‍ത്തില്ല എഴുതിയപ്പോള്‍, വായിച്ച സുഹൃത്ത് കൊള്ളാം എന്ന് പറഞ്ഞു അപ്പോള്‍ പോസ്റ്റ് ചെയ്തു ..:)
പ്രയാസി: വരാറായി അല്ലേ ?
ശ്രുതസോമ: ആ പറഞ്ഞത് ന്യായം .. നന്ദി.
അനില്‍@ബ്ലോഗ്:ഹവൂ! നന്ദി .. ഇതൊരു കവിത മാത്രമാണെന്ന് പറഞ്ഞുവല്ലോ.
വികടശിരോമണി: അതൊരു നല്ല ചിന്തയാണല്ലൊ!നന്ദി..
“മറവിയിലാഴാത്ത ഓർമ്മച്ചീളുകള്‍ ...”:)
ഗോപി: നന്ദി പതിവ് വിലയിരുത്തല്‍ പ്രതീക്ഷിക്കുന്നു..
ജെ.പി: ബീനാമ്മ ചുമ്മാ പറയുന്നതാണന്നേ!
വേഗം ആരോഗ്യം വീണ്ടെടുക്കൂ...
കൃഷ്:വന്നോ ? അത്രേ ഞാനും ഉദ്ദേശിച്ചുള്ളു കേട്ടോ .നന്ദി.
രണ്‍ജിത് ചെമ്മാട്: വന്നതിനും വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദിയൂണ്ട് ..
റഹ്മാന് ബെകല്‍: മനസ്സില്‍ തോന്നിയത് വളച്ചു കെട്ടില്ലാതെ പറഞ്ഞ താങ്കളുടെ അഭിപ്രായത്തിനു പ്രത്യേകം നന്ദി...
ബീരാന് കുട്ടിയുടെ " ഗള്‍ഫ്കാരുടെ ഭാര്യമാര്‍ "എന്ന പോസ്ടിനെതിരെ പ്രതികരിക്കുന്ന ഒരു പ്രവാസിയുടെ ഭാര്യയുടെ രോദനമായി ഈ കവിതയെ കാണാന്‍ സാധിക്കുമോ മാണിക്യം ചേച്ചി ?
മറന്നുവോ മഞ്ഞുവീണുതുടങ്ങുമ്പോള്‍
മഞ്ഞു മൂടുമീതാഴ്വാരത്തില്‍
ഇതിലെ സാഹിത്യം മൂടല്‍ മഞ്ഞിലായി.എങ്കിലും കവിത എന്ന നിലയില്‍ ബൂലോകകവിതകളുടെയൊക്കെ ഒപ്പം വായിക്കാവുന്നതുതന്നെ!
അല്ലാ..
രണ്ടും മൂന്നും കമന്റിടാന്‍ ആ കാപ്പിലാനെന്തുകൊടുത്തു?
:)
samvidanand said...
'കാത്തരിപ്പൊറ്റയ്ക്കു
കാതോര്‍ത്തിരിപ്പുഞാന്‍
കാത്തിരിപ്പിന്റെ ‘എഴുത്താണി’യെവിടേ സംവിദാനന്ദ്? അതോ സഗീര്‍ പറയുമ്പോലെ “കാപ്പിലാന്റെ തരിപ്പ്=കാത്തരിപ്പ്” എന്നെങ്ങാനുമാവുമോ?! :)
അവന് പ്രേമജ്വാലകളാല് അവളില്‍ ആവേശിച്ചു.
ആളിപ്പടര്‍ന്ന തീ നാളമായി അവന് സ്വയം അണഞ്ഞു.
അവളോ, ഉമിയായി, നീറി നീറി
കാത്തിരിക്കുന്നു.
കോട മഞ്ഞിന്റെ അസ്ഥി വിറയ്ക്കുന്ന തണുപ്പിലും
ഉള്ളു നീറ്റുന്ന കവിത.
നന്ദി.
അവന് പ്രേമജ്വാലകളാല് അവളില്‍ ആവേശിച്ചു.
ആളിപ്പടര്‍ന്ന തീ നാളമായി അവന് സ്വയം അണഞ്ഞു.
അവളോ, ഉമിയായി, നീറി നീറി
കാത്തിരിക്കുന്നു.
കോട മഞ്ഞിന്റെ അസ്ഥി വിറയ്ക്കുന്ന തണുപ്പിലും
ഉള്ളു നീറ്റുന്ന കവിത.
നന്ദി.
വിളി കേട്ടു....ഞാനിതാ വന്നു....
വരും, വരാതിരിയ്ക്കില്ല, വരാതിരിയ്ക്കാനാവില്ല,...വരുമെന്ന പ്രതീക്ഷയോടെ കാത്തിരിയ്ക്കുമ്പോള്‍ ആ കാത്തിരിപ്പിനൊരുസുഖമില്ലേ.....കണ്ണീരിന്റെ നനവുള്ള സുഖം.......വളരെ നന്നായിട്ടുണ്ട്....ആശംസകള്‍....
വരും, വരാതിരിയ്ക്കില്ല, വരാതിരിയ്ക്കാനാവില്ല,...വരുമെന്ന പ്രതീക്ഷയോടെ കാത്തിരിയ്ക്കുമ്പോള്‍ ആ കാത്തിരിപ്പിനൊരുസുഖമില്ലേ.....കണ്ണീരിന്റെ നനവുള്ള സുഖം.......വളരെ നന്നായിട്ടുണ്ട്....ആശംസകള്‍....
ആ മാണിക്യശോഭയുള്ള മനസ്സിന്റെ വിളി എങ്ങനെ അറിയാതിരിക്കും. ആ നെഞ്ചില്‍ കുറുകുന്ന തേങ്ങലെങ്ങനെ കാണാതിരിക്കും. എല്ലാം അറിയും, വരും, ഇത്തിരി വൈകിയാണെങ്കിലും...
വന്ന് മനസ്സിന്റെ വാതില്ക്കല് നിന്ന് മുട്ടിവിളിക്കും, മഞ്ഞുരുകി സൂര്യശോഭ തെളിയുന്നൊരു പ്രഭാതത്തിലേക്ക് ഉണരുവാനായി...
ജോച്ചീ, ഭാവബന്ധുരമായ കവിത.
ശ്ശി ലേറ്റായി,
കൊടും തണുപ്പത്തെഴുതിയ കവിത,
വായിക്കുമ്പോൾ തന്നെ കുളിരുന്നു....
ചേച്ചിയുടെ യുവമനസ്സ് സ്കോർചെയ്യുകയണല്ലോ...!
കാപ്പിൽ പറഞ്ഞതുപോലെ സൌദീന്നു ഞങ്ങളു വരുത്തും... ഫോൺ വിളിക്കട്ടോ?!!! :)
കവിത നന്നായിട്ടുണ്ട്, അവിടുത്തെ തണുപ്പുമാറാൻ ഞാൻ പ്രാർത്ഥിക്കാം... ആമേൻ!
അടച്ചിട്ട വാതിലിനരുകില്‍ മുട്ടിവിളിക്കാന്‍
നീയുണ്ടാവുമെന്നെന്‍ കാതിലോതി നീപിരിഞ്ഞത്
ഇന്നീതാഴ്വാരങ്ങള്‍ കോടമഞ്ഞിന് പുതപ്പണിഞ്ഞു
വരും, നീ വരും, വരാതിരിക്കാൻ നിനക്കാവില്ല
നന്നായിരിക്കുന്നു മാണിക്യം. എത്രമനോഹരമായ് വരച്ചുകാട്ടിയിരിക്കുന്നു ജീവിതം. പ്രവാസിയായലും, സ്വദേശിയായാലും എന്തിന് പ്രക്യതിപോലും എന്നും കാത്തിരിപ്പിന്റെ തീരത്താണ്. മനുഷ്യന് പ്രീയപ്പെട്ടവര്‍ക്കായ്, പ്രക്യതി ഋതുഭേദങ്ങള്ക്കായ്, ഋതുക്കള്‍ സഞ്ചാരികള്‍ക്കായ് കാത്തിരിക്കുന്നു. ഉയിരിന്റെ അവസാനം ശ്വാസം നിലക്കും വരെ നമ്മള് എല്ലാവരും കാത്തിരിപ്പിന്റെ തീരത്താണ്.
പ്രതീക്ഷ, കാത്തിരിപ്പ് ഇതില്ലാത്തവര്‍ ആരാണ്? വരും വരാതിരിക്കില്ല എത്ര മനോഹരമായ വരി.
നന്നായിരിക്കുന്നു മാണിക്യം, ഇനിയും ഇതുപോലെ മനോഹരമായ കവിതകള്‍ പൈതിറങ്ങട്ടെ.
പ്രണയം വിരഹാവസ്ഥയിലാണു ഏറ്റവും മധുരതരമാകുന്നത് എന്ന് പറയാറുണ്ട്.ഇവിടെയും പ്രിയതമനെ കാത്തിരിയ്ക്കുന്ന സഖിയുടെ മനസ്സിലും ആ തീവ്രത ആണൂള്ളത്.പിരിഞ്ഞിരിയ്ക്കുമ്പോളും ആ സ്നേഹത്തിന്റെ മാസ്മരികത അവളറിയുന്നു.അതുകൊണ്ടാണു തണുപ്പരിച്ചിറങ്ങുന്ന സന്ധ്യകളിൽ മനസ്സു മരവിച്ചു പോകാമെങ്കിലും അതിനെയൊക്കെ ഇല്ലതാക്കുന്ന വിധം പ്രതീക്ഷയുടെ നാളങ്ങൾ അവൾ കാണുന്നത്.ഏകാന്തത്ത എന്നതു വളരെ ഭീകരമായ അവസ്ഥ ആണു.അതിനെ അതി ജീവിയ്ക്കാൻ കരുത്തുണ്ടാക്കുന്നതു തങ്ങളെ സ്നേഹിയ്ക്കുന്നവരെക്കുറിച്ചു ഓർമ്മകളാനു.അതാണു ജീവിതത്തിൽ പ്രത്യാശയുടെ കിരണങ്ങൾ തരുനതും...
അവസാന പാദം അതി മനോഹരമായി..മാണിക്യത്തിന്റെ അതി മനോഹരമായ കവിതകളിൽ ഒന്നു.
അല്ല ഒരു കാര്യം പറയട്ടെ? ഏതായാലും എഴുതാന്‍ തുനിഞ്ഞു. എന്നാല്‍ പിന്നെ രസമുള്ള എന്തെങ്കിലും എഴുതിക്കൂടേ?
വായിച്ചു കഴിഞ്ഞ് സ്വല്പനേരമെങ്കില് സ്വല്പനേരം മൂഡൗട് ആക്കുന്ന ഭാഗത്തോട്ട് നോക്കാന്‍ പേടിയാണ്.
അതും ആ എഴുത്തിന്റെ കഴിവാണ് കേട്ടൊ
വിരഹം ചെറുതായാലും വലുതായാലും വിരഹം തന്നെ.. വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്നവര്‍.. പക്ഷെ വരാന്ന് പറഞ്ഞിട്ട് ചേട്ടന് വരാതിരുന്നാല്‍.. :(
കാലഭേതങള്ക്ക് അധീതമായപ്രണയം ………….പ്രണയം ഒരുന്മ്മാദം അല്ല…………..സുഖം ഉള്ള ഒരു വേദനയാണ്…………കാത്തിരിപ്പാണ് ……..അവസാനം സ്വപ്നങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന മാലാഖമാര്‍ ആയി മാറുന്നു ഈ നവീന കാലത്തു …………
എങ്കിലും ഈ കാത്തിരിപ്പിന്റെ സുഖവും വേദനയും നിറഞു നില്ക്കുന്ന കുളിര്‍മ്മയുള്ള ഒരു കവിത………..
അഭിനന്ദനം …………..
കാലഭേതങള്ക്ക് അധീതമായപ്രണയം ………….പ്രണയം ഒരുന്മ്മാദം അല്ല…………..സുഖം ഉള്ള ഒരു വേദനയാണ്…………കാത്തിരിപ്പാണ് ……..അവസാനം സ്വപ്നങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന മാലാഖമാര്‍ ആയി മാറുന്നു ഈ നവീന കാലത്തു …………
എങ്കിലും ഈ കാത്തിരിപ്പിന്റെ സുഖവും വേദനയും നിറഞു നില്ക്കുന്ന കുളിര്‍മ്മയുള്ള ഒരു കവിത………..
അഭിനന്ദനം …………..
ശെ!!! ശെ..ഇതിനൊക്കെ കവിത എഴുതേണ്ട കാര്യമുണ്ടോ? ഇമെയില്‍ അയയ്ച്ചാല്‍ പോരെ??? സൗദിയില്‍ നിന്ന് ഇച്ചായന് വരുമെന്നെ...വരാതിരിക്കില്ല.
ഞാന്‍ സൗദിയില്‍ ഇച്ചായനു ഇതിന്റെ കോപ്പി അയയ്ച്ചിട്ടുണ്ട്.
സസ്നേഹം,
പഴമ്പുരാണംസ്.
വീണ്ടും എന്‍ മനസ്സിനോട് ഞാന്‍
പറയുകയാണ് നീ വരും....
വരാതിരിക്കാൻ നിനക്കാവില്ല
എൻ വിളി കേൾക്കാതിരിക്കാനും നിനക്കാവില്ല
മാണിക്യാമ്മയുടെ വിളി കേട്ട് വരാതിരിക്കാനാവുമോ...
വരും... ഉറപ്പായും വരും കെട്ടോ...
ഞാനും വന്നു ചേച്ചീ....
ചേച്ചി കാത്തിരിക്കുന്ന ആള് വരുന്നുണ്ട്. ഞാന്‍ വരുന്ന വഴിക്ക് കണ്ടു... :)
ഇതു പോലെ ഒരു കാത്തിരിപ്പാണ് ജീവിക്കാനുള്ള പ്രേരണതന്നെ എന്നു ഞാന്‍ വിശ്വസിക്കുന്നു....വരില്ല എന്നു നന്നായി അറിയാം എന്നാലും വരും എന്നു പറഞ്ഞു പറഞ്ഞു ഒരു സമാധാനിക്കല്‍..............
വരികള്‍, അവതരണം, മനോഹരം സുന്ദരം.......
മാണിക്യം ഈ കവിതയില്‍ വെട്ടിത്തിളങ്ങുന്നു...
നല്ല വരികള്‍
...ആശംസകള്‍...
വരാതിരിക്കാന്‍ എനിക്കാകുമോ?
എന്റെ അവസ്ഥയും കൂടി ഒന്നോര്‍ക്കൂ...
ആ വിളി കേള്‍ക്കാതിരിക്കാനും...
കേട്ടില്ലെന്നു നടിക്കാനും എനിക്കു കഴിയുമോ?
...ഉഗ്രന്‍!
അഭിനന്ദന്‍സ്....
വരാതിരിക്കാൻ നിനക്കാവില്ല
എൻ വിളി കേൾക്കാതിരിക്കാനും നിനക്കാവില്ല ...
എവിടെയോ കേട്ടു മറന്ന വരികാള്‍!!!!
കൊള്ളാം..
കാത്തിരിക്കുന്നത് എന്നെ ആയിരിക്കില്ലെന്ന സമാധാനത്തോടെ ഞാന്‍ സ്ഥലം വിടട്ടെ.[:P]
ആശംസകള്‍
കാത്തിരിപ്പിന്റെ കവിത..നിറം മങ്ങാത്ത പ്രതീക്ഷപ്പൂക്കളുടേയും...
വായിച്ചിട്ടും വായിച്ചിട്ടും മതിയായില്ല. അതുകൊണ്ടു വീണ്ടും വന്നു. വീണ്ടും വീണ്ടും വായിക്കുമ്പോഴാണ് കവിതയുടെ ആഴവും പരപ്പും അറിയുന്നത്. മാണിക്യത്തിന്റെ ഏറ്റവും നല്ല കവിതകളില്‍ ഒന്ന്.
ഇത്ര ആളുകൾ ഒന്നിച്ച് വന്നിട്ടു ഇതിലൊന്നൂല്യേ...
ഇനി ഞാനാണോ? ഈശ്വരാ.......ഹ്
ഒരാളെ കാത്തിരുനിട്ടു ഇപ്പൊ എത്ര പേരാ വന്നു നില്ക്കുന്നേ ??? ....
ഏകാന്തതയാണ് ഏറ്റവും വലിയ ദു:ഖമെന്ന് തിരിച്ചറിയാത്തവര്‍ വിരളമാണ്..പ്രതീക്ഷയോടെയും പ്രത്യാശയോടെയുമുള്ള കാത്തിരിപ്പുകള്‍ കെടാതെ ഉള്ളീല് സൂക്ഷിച്ചുവെക്കാനാവുക എന്നതാണ് അതിനൊരാശ്വാസം..
നല്ല വരികള്‍.ആശംസകള്‍..
‘പരിഭവമേതുമില്ല. പരാതിയൊട്ടുമില്ല.
എങ്കിലുമെന്‍നെഞ്ചില്‍ ഒരു വലിഞ്ഞു മുറുകല്‍
അതില്ലന്ന് പറഞ്ഞാല്‍ അതസത്യമാണ്.
ഒരു തേങ്ങല്‍,അടക്കീട്ടുമടങ്ങാത്തൊരു തേങ്ങല്‍!‘
ഇത്ര മനോഹരമായി തേങ്ങാൻ കഴിയുമോ? ഈ കാത്തിരിപ്പ് മനസ്സിൽ കൊള്ളുന്നു. ഇത് വായിച്ചപ്പോൾ പണ്ടെങ്ങോ മറന്ന് പോയ, എവിടെ നിന്നോ വായിച്ച ചില വരികൾ ഓർമ്മ വന്നു. അത് താഴെ:
‘പകൽ വെളിച്ചം പൊലിയുമീ പാത തൻ അരികിൽ വേതാള നിഴലുകൾ പോലെ നാം
നമ്മെപ്പോലും മറന്ന് നിന്നീടവേ
പറയു നീ സഖീ പിരിയുവാൻ മാത്രമോ
കണ്ടുമുട്ടി നാം യാത്രയിതെന്തിനോ.
കഴിയുമോ മൃതു സ്മരണതൻ ജീവന്റെ
നേർത്ത നൊമ്പരമൂറുമ്പോൾ മാനസ
വാതിൽ നിർദ്ധയം കൊട്ടിയടക്കുവാൻ
ഓർമ്മകളെ
താഴിട്ട് പൂട്ടുവാൻ‘
ഈ വരികൾ വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി.
കാത്തിരിക്കാനും ഒരാളുണ്ടല്ലോ..
തീര്‍ച്ചയായും വരും..
ഞാൻ ഒന്നു പറഞ്ഞുകൊള്ളട്ടെ മാണിക്യാമ്മെ.. മാണിക്യാമ്മയുടെ മനസ്സിനെ കീഴടക്കാൻ കഴിഞ്ഞ അയാൾ.. അല്ലെങ്കിൽ താങ്കളുടെ മനം കവർന്ന ആ കള്ളൻ ( അയാളെ അങ്ങനെ വിളിച്ഛതിനു എന്നോട് വിരോധം തോന്നല്ലെ) വരാതിരിക്കില്ല..വരാതിരിക്കാൻ അയാൾക്കാവില്ല.. ഒരു പട്ടു പുതപ്പിന്റെ ഇളം ചൂടുമായി അയാളെത്തും.. ഉറപ്പ്..ഒരു കാര്യം പറയട്ടെ.. വരാതിരിക്കുന്നതിനു എന്തെങ്കിലും കാരണം കാണും.. ഒരു പക്ഷെ താങ്കളെപ്പൊലെ തന്നെ വരാൻ കഴിയാത്തതിനു അയാളും വിഷമിക്കുന്നുണ്ടാവും.. ഒരു സത്യം കൂടി പറയാം.. അയാളുടെ മനസ്സ് എനിക്കു കാണാൻ കഴിയുന്നുണ്ട്... താങ്കളെ ഒരുപാട് ഒരുപാട് ഇഷട്ടമാണു ആ കക്ഷിക്ക്... ഒരു പട്ടു പുതപ്പിന്റെ ഇളം ചൂടുമായി അയാളെത്തും ഇന്നല്ലെങ്കിൽ നാളെ...അതിനായി ഞാനും പ്രാർഥിക്കാം...
വന്ന് വന്ന് ബ്ലോഗ് വെറും അക്ഷര കൂട്ടമല്ലാതെ ആവുന്നു. ഒരോ മനസ്സിലേയ്ക്കുള്ള നൂല് പാലം... എന്റെ രചനകള്‍ക്ക് വളരെ അധികം പോരായ്മകളുണ്ട്, എന്നിട്ടും നല്ല വാക്കുകള്‍ പറയുന്നത് കാണുമ്പോള്‍ ഞാന്‍ ശരിക്കും ചെറുതായി പോകുന്നു. അതു പോലെ തന്നെ പൊരുത്തക്കേടുകള്‍ ചൂണ്ടി കാണിക്കുന്ന ഒരു വലിയ സുഹൃത് വലയവും എന്റെ ബന്ധുബലമായി.. കൂടെ വാലില്‍ പിടിച്ച് വലിക്കുന്ന “കപിയേയും” ഇന്ന് നന്ദിയോടെ സ്നേഹത്തോടെ എല്ലവര്‍ക്കും ഒപ്പം സ്മരിക്കുന്നു..
“മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന
അകലങ്ങളില്‍ മനസ്സില്‍തന്നെയുണ്ടാവുമെന്ന”
വിശ്വാസം നിങ്ങളെ ഓരോരുത്തരേയും പറ്റി ഓര്‍ക്കുമ്പോള്‍ ഉണ്ട്...
എല്ലാവര്ക്കും പ്രത്യേകം പ്രത്യേകം നന്ദി!
അരൂപിക്കുട്ടന്, ,
നജി.,
തോന്ന്യാസി,
മയില്‍പീലി,,
ഗീതാഗീതികള്‍,
പ്രശാന്ത് ,
സുനില്‍ ,
ഇന്‍ഡ്യാഹെറിറ്റേജ്,
ബഷീര്‍ വെള്ളറക്കാട് ,
ബേബി,
സെനൂ/പഴമ്പുരാണംസ്.,
ഹരീഷ്,
നിരക്ഷരന് ,
കിലുക്കാം പെട്ടി,
അരീക്കൊടന്,
മലയാളി ,
Sapna Anu B.George ,
ഷമ്മി ,
മുസാഫിര്‍,
കുറുക്കന്:,
keralafarmer ,ചന്ദ്രേട്ടന്റെ ചിരി..
നവരുചിയന്‍,
മിഴിവിളക്ക്,
നരികുന്നന്‍,
സ്മിത ആദര്‍ശ്,,
രാജ്
ഈ വാക്കുകള്‍ ഞാന്‍ സൂക്ഷിക്കാം:-
“താങ്കളെ ഒരുപാട് ഒരു പാട് ഇഷ്ടമാണാ കക്ഷിക്ക്.ഒരു പട്ടു പുതപ്പിന്റെ ഇളം ചൂടുമായി അയാളെത്തും ഇന്നല്ലെങ്കിൽ നാളെ......”
വരില്ല എന്നു നന്നായി അറിയാം എന്നാലും വരും എന്നു പറഞ്ഞു പറഞ്ഞു ഒരു സമാധാനിക്കല്‍.
“ഏകാന്തത്ത എന്നതു വളരെ ഭീകരമായ അവസ്ഥ ആണു. അതിനെ അതി ജീവിയ്ക്കാൻ കരുത്തുണ്ടാക്കുന്നതു തങ്ങളെ സ്നേഹിയ്ക്കുന്നവരെക്കുറിച്ചു ഓർമ്മകളാണ്...”
ഹാവു! സമാധാനമായി!:)
മനസ്സില്‍ തട്ടി വിളിച്ചാല്‍ അവള് വരാതിരിക്കില്ല.
“മറന്നുവോ മഞ്ഞുവീണുതുടങ്ങുമ്പോള്‍
മഞ്ഞു മൂടുമീതാഴ്വാരത്തില്‍
അടച്ചിട്ട വാതിലിനരുകില്‍ മുട്ടിവിളിക്കാന്‍
നീയുണ്ടാവുമെന്നെന്‍ കാതിലോതി നീപിരിഞ്ഞത്“
ഒന്നും മറന്നിട്ടല്ല. സാഹചര്യങ്ങള്‍...
നല്ല വരികള്‍.
-സുല്‍
നീ വരും....
വരാതിരിക്കാൻ നിനക്കാവില്ല
എൻ വിളി കേൾക്കാതിരിക്കാനും നിനക്കാവില്ല
കാത്തിരിപ്പ് ഒരിക്കലും വ്യഥാവിലാകില്ല. മധുരമായ ഈ കവിത കണ്ടാല്‍ ആര്‍ക്കാണ് വരാതിരിക്കാനാവുക. കയ്യില്‍ ഒരുപനിനീര്‍ ചെണ്ടും, മനസ്സുനിറയെ വിരഹത്തിന്റെ വേദനയുമായ് സ്നേഹത്തിന്റെ ഇളം ചൂടുപകര്ന്ന്തന്ന് തണുപ്പകറ്റാന്‍ അയാള്‍ വരും. വരാതിരിക്കില്ല.
ആശംസകളോടെ...
സ്നേഹപൂര്‍വ്വം ബാലാമണി
ആരോ പടി കടന്നെത്തുന്നതു കാത്തിരിക്കുവാണോ ?
വരും....വരാതിരിക്കാനവില്ല...
...നന്മകള് നേരുന്നു
ഒരു തേങ്ങല്‍ മനോഹരമായിരിക്കുന്നു..
കവിതകള്‍ രുചിച്ച് പരിചയമില്ല എനിക്ക്.
എന്നാലും നുണഞ്ഞ് നോക്കിയപ്പോള്‍ എന്തോ ഒരു രസം.
ഏതായാലും കയ്പല്ല..
ആശംസകള്‍ നേരുന്നു..
ജെ പി ത്രിശ്ശിവപേരൂര്
അല്പമല്ല , കുറേ വൈകിപ്പോയി
ആ കാത്തിരിപ്പ് അതില്ലാത്ത മനസ്സെവിടെ
നന്നായിട്ടുണ്ട്
മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന
അകലങ്ങളില്‍ മനസ്സില്‍തന്നെയുണ്ടാവുമെന്ന
നിന്റെയാവാക്കില്‍ തൂങ്ങി ഞാനിന്നും....
എന്മനസ്സിന് മുറവിളിയിന്നു നീയെന്തേ കേട്ടില്ല,
കേട്ടിരുന്നു...എന്നാലും ആ വിളി കേള്‍ക്കാനൊരു സുഖമുള്ളതുകൊണ്ട് ...
വരും വരാതിരിക്കുമോ പ്രതീക്ഷ മാത്രം ആശ്രയം
നന്നായിട്ടുണ്ട് ചേച്ചീ... വരികളും ചിത്രവും.
:)
Do not worry, the call bell will ring just now
മറന്നുവോ മഞ്ഞുവീണുതുടങ്ങുമ്പോള്‍
മഞ്ഞു മൂടുമീതാഴ്വാരത്തില്‍
അടച്ചിട്ട വാതിലിനരുകില്‍ മുട്ടിവിളിക്കാന്‍
നീയുണ്ടാവുമെന്നെന്‍ കാതിലോതി നീപിരിഞ്ഞത്
ഇന്നീതാഴ്വാരങ്ങള്‍ കോടമഞ്ഞിന് പുതപ്പണിഞ്ഞു
വരും, നീ വരും, വരാതിരിക്കാൻ നിനക്കാവില്ല
എന്തിനാ തേങ്ങുന്നെ മാണിക്യ ചേച്ചി.
വരാതെയിരിക്കില്ല.
വരും വരാതെയിരിക്കില്ല .കാത്തിരിക്കാം കരായാതെ ഇരിക്കു
വേദനയുടെ സ്വരം ഈ വരികളില്‍ എല്ലാം അലിഞ്ഞു കിടക്കുന്നുവോ....?
വേര്‍പാടും.... കാത്തിരിപ്പും ജീവിതത്തിന്റെ ഭാഗമാണ്..... അവ മനസ്സിലെ നൊമ്പരങ്ങളും...
ഇവിടെ ഈ വരികള്‍ എന്നെ ഏറെ ആകര്‍ഷിച്ചു.... മനോഹരമാണ് ഈ വരികള്‍ ...
നന്നായിരിക്കുന്നു..... ഇനിയും ഏറെ പ്രതീക്ഷിക്കുന്നു........
ആശംസകള്‍.....!!!!
Valare Manoharam. Ashamsakal.
:)
:)
:)
കാത്തിരിപ്പും
യാത്രാമൊഴിയും
ഒരുപാട് വേദന
ഒരുപോലെ
സമ്മാനിക്കുന്നവര്‍!
വരും, വരാതിരിക്കില്ല
എന്ന പ്രതീക്ഷ നല്കുന്ന
സുഖം കൂരിരുട്ടില്‍ മിന്നാമിനുങ്ങ്
നല്കുന്ന വെളിച്ചം പോലെ....
നല്ല കവിത ചേച്ചീ...
കാത്തിരിപ്പിന്റെ വേദന
എന്നെയും ഗ്രസിക്കുന്നു ഇപ്പോള്‍...
മനസ് വല്ലാതെ തേങ്ങുന്നു.....
മംഗളാശംസകളോടെ
സന്ദീപ് സലിം
എന്റെ മനസ്സ് ഈ തേങ്ങലിനൊപ്പം
Post a Comment