Thursday, June 26, 2008

നീര്‍ച്ചാലുകള്‍..............


"എതോ ഭ്രമണ പഥത്തില് നിന്ന്
തെന്നിയെത്തിയ നക്ഷത്രം ദൂരെ"......................
അവള്‍‌

ഭൂമി അതു തിരിച്ചറിഞ്ഞു ,

ആ സുവര്‍‌ണ താരത്തിന്റെ കണ്ണുകളില്‍‌

തനിക്ക് പണ്ട് എങ്ങോ നഷ്ട്ടപ്പെട്ട സ്വപ്നങ്ങളുടെ തിളക്കം .

ഒരു നിമിഷം അവളെല്ലാം മറന്നു .

സകല ചരാചരങ്ങളെയും തന്റെ ആത്മാവിലേക്ക്

ആകര്‍‌ഷിക്കാനുള്ള ശക്തി നിലച്ചു പോയി !

ഭൂമിയില് പുഴ തിരിച്ച് ഒഴുകാന്‍ തുടങ്ങി.

ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍‌ കാണാം,

അത് നാല് അരുവികള്‍‌ ചേര്‍‌ന്നൊഴുകിയ പുഴയാണ് .

ചെര്‍‌ന്നൊഴുകിയിരുന്ന രണ്ട് നീര്‍‌ച്ചാലുകളില്‍‌

നിന്ന് ഉത്ഭവിച്ച, രണ്ടു കുഞ്ഞരുവികള്‍‌ .

അവ കൈവരികളായ് പിരിഞ്ഞു പല ദേശങ്ങള്‍‌

താണ്ടി കാലഭേദങ്ങളിലൂടെ ഒഴുകാന്‍‌ വെമ്പുന്നു . .

പിന്തിരിഞ്ഞു നോക്കിയപ്പോള്‍‌ , താനൊഴികെ ,

ചേര്‍‌ന്നൊഴുകിയിരുന്ന പുഴ മുന്നോട്ട് തന്നെ
എന്ന തിരിച്ചറിവുണ്ടായി …...

ഭൂതകാലത്തിലേക്കൊഴുകി, കൈലാസത്തിലേക്ക്,

വീണ്ടും

ഒരു പുതിയൊരു അരുവിയായ് ഉത്ഭവിക്കാന്‍" …

ഇനിയും ഒഴുകാനായി........... ?

ദൂരെ മാറിയൊഴുകുന്ന ഒരു നീര്‍‌ച്ചാലിനെ
ലക്ഷ്യമായ് ഒഴുകാന്‍ ഒന്നിയ്ക്കാന്‍‌.....

"കഴിയുമോ?" അവള്‍ ചൊദിച്ചു ..

"കഴിയണം അല്ലെ? ഇനി ഒരിക്കല്‍ കൂടി
നീ ഇല്ലാത്ത യാത്ര വയ്യ."

"ഞാനുണ്ടാവും" വല്ലാത്ത ദൃഢത
അവളുടെ വാക്കുകള്‍ക്ക് അനുഭവപ്പെട്ടു.

അന്ന് ചുവപ്പിന്റെ പ്രത്യയശാസ്ത്രോം
പറഞ്ഞ് നടന്നപ്പൊള്‍

കൂട്ട് കിട്ടിയത് സഹിത്യത്തിനൊട് ഉള്ള
അഭിനിവേശം ആയിരുന്നു.

കയ്യില്‍ കിട്ടിയതും കണ്ണില്‍ കണ്ടതും
വായിച്ചു തള്ളി നടന്നപ്പൊള്‍

കഥാപാത്രങ്ങളില്‍ നിന്ന് ഇറങ്ങി വന്ന്

ലൈബ്രറിയിലെ ഇടനാഴികളില്‍ ചുറ്റികറങ്ങാറുള്ള

വിടര്‍ന്ന കണ്ണുള്ള പെണ്‍കുട്ടി മന‍സ്സില്‍ കടന്നിരുന്നു.............

എത്ര പെട്ടന്നാ ഓരോ തിരിവുകള്‍..

മനസ്സ് ഒരു പിടികിട്ടാത്ത ഒരു പ്രഹേളിക ആണല്ലേ?

എങ്ങനെയായിരുന്നു തുടക്കം ഒന്നും ഓര്‍ക്കുന്നില്ലാ

അങ്ങിനെ ആയിരുന്നു യുഗങ്ങളായിട്ട്
എന്ന് ഒരു തോന്നലായിരുന്നു ......

നിന്നെ ഒരു കുഞ്ഞരുവിയാക്കി .........
അതിലൂടെ നീന്തി തുടിക്കാന്‍ മോഹം..
നിന്നെ ഓര്‍മ്മിക്കുമ്പോള്‍‌ ‍വരുന്ന ചിത്രം

നിന്റെ സൌന്ദര്യവും കാമനയും നിറഞ്ഞു തുളുമ്പുന്നതാണ്.

ഈ ഉന്മാദമായ രാവുകളിള്‍ നിന്നു
പകലിന്റെ യാഥാര്‍‌ത്യത്തിലേക്ക് വരൂ,
നിനക്ക് തരാന്‍ എന്റെ ചുണ്ടില്‍ ഒരായിരം ചുംബനങ്ങള്‍
ശലഭങ്ങലായ് പറക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു ..........................
എന്തും പറയാനും അതുള്‍കൊള്ളൂവാന്‍ അവള്‍ക്കും
സാധിക്കുന്ന ഒരു തലത്തില്‍ എത്തി ദൃഢമായ്
ഒരു ബന്ധം ആയി വളരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍
ഒത്തിരി ദൂരം മനസ്സുകള്‍ ഒന്നിച്ചു സഞ്ചരിച്ചിരുന്നു.

എന്നിട്ട് എല്ലാം അവസാനിപ്പിച്ച്

പാലായനം ചെയ്യണ്ടി വന്നു ഭീരുവിനെ പോലെ..

മറക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ തെളിവോടെ ....

ഇനി വയ്യാ നിന്നിലേക്ക് ഞാന്‍ ഒഴുകുന്നു...........

ഒരു പുതു നദിയാവാന്‍


അകലെ ആഴിയുടെ അലര്‍ച്ച കേട്ടില്ലെന്ന് നടിച്ച് .............. ..?.


അകലെ ആഴിയുടെ അലര്‍ച്ച കേട്ടില്ലെന്ന് നടിച്ച് .............. !!


42 comments:

മാണിക്യം said...

അകലെ
ആഴിയുടെ അലര്‍ച്ച .
അതു കേട്ടില്ലെന്ന് നടിച്ച്
അതേ അഴിമുഖത്തെക്ക് ....

പാമരന്‍ said...

ചേച്ചീ ഇതൊരു പ്രഹേളിക തന്നെ.. കുറെ സ്വപ്നങ്ങളുടെ നീര്‍ച്ചാലുകള്‍ ഓര്‍മകളുടെ കൈവഴികളുമായി കെട്ടിപ്പിണഞ്ഞ്‌ ഒരു മദനനൃത്തം..!

siva // ശിവ said...

ഒരുപാട് സ്നേഹവും വ്യാകുലതയും വിഷമവും പരിഭവവും പിന്നെ കുറച്ച് സ്വപ്നങ്ങളുമുള്ള ഈ വരികള്‍ ഇഷ്ടമായി.

അവസാനം പറഞ്ഞിരിക്കുന്നില്ലേ (അകലെ ആഴിയുടെ അലര്‍ച്ച് കേട്ടില്ലെന്ന് നടിച്ച്). ഇതുപോലെ നടന്നു പോകുന്ന ഒരുപാട് പേരെ ഞാന്‍ എന്നും കാണുന്നു.

സസ്നേഹം,

ശിവ

നന്ദു said...

“ഒഴുകിയൊഴുകി ഒഴുകിയീ പുഴയെവിടെ ചേരും..
ദൂരെ ദൂരെ അലയടിക്കും കടലിൽ പോയി ചേരും...കടലിൽ പോയി ചേരും..”

പുഴയുടേ ധർമ്മം അതാണ് ചേച്ചീ, ഉൽഭവത്തിലെ ബാല്യവും പിന്നെ ഒഴുകിയെത്തുന്തോറൂം കൌമാരവും യൌവ്വനവും അങ്ങനെയല്ലേ?..പിന്നെ നിത്യകാമുകനാം സാഗരത്തിൽ വിലയിക്കാനുള്ള ഒരു പാച്ചിൽ..ആ സമാഗമത്തിൽ പുഴയുടെ കാത്തിരിപ്പ് അവസാനിക്കുന്നു.

പക്ഷെ ഇതിൽ നിന്നും വ്യത്യസ്ഥമായി ഒരു തിരിഞ്ഞൊഴുക്ക്.. ഭൂതകാലത്തിലേയ്ക്ക്, മനസ്സുകൊണ്ട് സാദ്ധ്യമാക്കാം.. പക്ഷെ പിന്നിട്ട വഴികൾ തിര്യെ എത്താൻ കഴിയുന്നതാണോ ചേച്ചീ? അതിനിനി മറ്റൊരു ജന്മം വേണ്ടേ?

ഒത്തിരി ഒത്തിരി കാര്യങ്ങൾ ഉള്ളിലൊതുക്കിയ മനോഹരമായ വരികൾ.

ജോസ്‌മോന്‍ വാഴയില്‍ said...

"എന്നിട്ട് എല്ലാം അവസാനിപ്പിച്ച്
പാലായനം ചെയ്യണ്ടി വന്നു ഭീരുവിനെ പോലെ..

മറക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ തെളിവോടെ ....
ഇനി വയ്യാ നിന്നിലേക്ക് ഞാന്‍ ഒഴുകുന്നു...........
ഒരു പുതു നദിയാവാന്‍

അകലെ ആഴിയുടെ അലര്‍ച്ച
കേട്ടില്ലെന്ന് നടിച്ച് ......."


കൊള്ളാം...!! ചിലപ്പോഴൊക്കെ അകലെ ആ ആഴിയുടെ അലര്‍ച്ച കേട്ടില്ലാന്ന് നടിച്ച് ഒഴുകിയേ മതിയാവൂ....!!!

ശ്രീ said...

“ഇനി വയ്യാ നിന്നിലേക്ക് ഞാന്‍ ഒഴുകുന്നു...
ഒരു പുതു നദിയാവാന്‍
അകലെ ആഴിയുടെ അലര്‍ച്ച
കേട്ടില്ലെന്ന് നടിച്ച് ...”

കൊള്ളാം ചേച്ചീ, നല്ല വരികള്‍...
:)

ജന്മസുകൃതം said...

ഒന്നും കണ്ടില്ലെന്നും
കേട്ടില്ലെന്നും നടിച്ചാണല്ലോ
ജീവിതനദിയുടെ ഒഴുക്ക്‌....
.നന്നായിരിക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

"ഞാന്‍ ഒന്നും പറയുന്നില്ല....
നന്നായി എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും...


ഇതും ഒരു മാണിക്യം തന്നെ "

ദിലീപ് വിശ്വനാഥ് said...

ആകെ കലുഷിതമാണല്ലോ ചിന്തകള്‍?
കുറച്ചുകൂടി നന്നാക്കാമായിരുന്നു ഈ ഒഴുക്കിന്റെ വേഗം കുറച്ചിരുന്നെങ്കില്‍.

ഏറനാടന്‍ said...

കവിതയുടെ വൃത്തത്തില്‍ ഒതുക്കാമായിരുന്നു.
(എന്തെങ്കിലും വിമര്‍ശിക്കണമല്ലോ പൊതുവെ കവിത മനസ്സിലാവാത്ത നാടന്‍ ഞാനൊരു നാടന്‍)

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

"കഴിയണം അല്ലെ? ഇനി ഒരിക്കല്‍ കൂടി
നീ ഇല്ലാത്ത യാത്ര വയ്യ."

"ഞാനുണ്ടാവും" വല്ലാത്ത ദൃഢത
അവളുടെ വാക്കുകള്‍ക്ക് അനുഭവപ്പെട്ടു...

വാക്കുകളില്‍ ചോദ്യങ്ങള്‍ ഒരുപാട്..

നന്നായിരിക്കുന്നു എന്നുപറയേണ്ടതില്ലല്ലോ...? ഇല്ല

Gopan | ഗോപന്‍ said...

മാണിക്യേച്ചി,
അരുവിയും പുഴയും ആഴിയും ബിംബമായി വരഞ്ഞ ഈ കുറിപ്പിന് കാല്‍പനികതയൂറുന്ന കലാലയ പ്രണയത്തിന്‍റെ ചൂട്. അനിവാര്യമായ വേര്‍പ്പാടില്‍ വിങ്ങുന്ന ഹൃദയങ്ങളുടെ നൊമ്പരം.. വളരെ ഇഷ്ടമായി..:)

Unknown said...

ഒഴുകാന്‍ എന്റെ പുഴയില്‍ ഇന്ന് വെള്ളമില്ല
വറ്റിവരണ്ട മണല്‍ കുമ്പാരമാണിന്ന് എന്റെ പുഴ
പുഴയുടെ നീര്‍ച്ചാലുകള്‍ പോലെ .....ഏങ്ങുമേത്താതെ പോകുന്നു എന്റെ
വാക്കുകളും....

ഗീത said...

ശാരീരികമായി കഴിഞ്ഞില്ലെങ്കിലും, മനസ്സു കൊണ്ടൊരു മടക്ക യാത്ര കഴിയും ഉല്‍ഭവസ്ഥനത്തേക്ക്....
ആ ഓര്‍മ്മപ്പുഴ അനര്‍ഗ്ഗളം ഒഴുകട്ടേ......

ഓ.ടോ. അനൂപേ, അനൂപിന്റെ പുഴയും ഒരിക്കല്‍ നിറഞ്ഞു കവിഞ്ഞൊഴുകും......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില ഒഴുക്കുകള്‍ ഗതിമാറിയൊഴുകുന്നത് അലര്‍ച്ചകള്‍ അറിയാതിരിക്കാനാകും...

കൊള്ളാം ചേച്ചീ

joice samuel said...

മനസ്സിലെ സ്വപ്നങളും ചിന്തകളും ഒരു പുഴ പോലെ ഒഴുകട്ടെ......
അതിലൂടെ മറ്റുള്ളവര്‍ക്ക് ആശ്വാസം ലഭിക്കുമെങ്കില്‍ നല്ലതല്ലേ...!!!
നന്നായിട്ടുണ്ട് ചേച്ചി.........
ഇനിയും എഴുതുക..........
ആശംസകള്‍ നേരുന്നു....!!
:)

തോന്ന്യാസി said...

പകലിന്റെ യാഥാര്‍‌ത്യത്തിലേക്ക് വരൂ,
നിനക്ക് തരാന്‍ എന്റെ ചുണ്ടില്‍ ഒരായിരം ചുംബനങ്ങള്‍
ശലഭങ്ങളായ് പറക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു ..........................


ശ്ശോ, ഞാനെന്തു പറയാന്‍?

ഹരിയണ്ണന്‍@Hariyannan said...

"Oh Nuts...Oh the Bluenuts...!"എന്ന ഇംഗ്ലീഷുപാട്ടിന്റെ മലയാളം സിനിമാപതിപ്പായ “കടലേ...നീലക്കടലേ...!” മനസ്സിലേക്ക് ഓടിവന്നു! :)

എല്ലാ അരുവീസും പുഴാസും പുഴൂസും പുഴുക്കുന്ന നമ്മളും ഒടുക്കം പോണത് ഈ കടലേലാണല്ലോ!
പാപനാശിനി...ഒടുക്കം കുറച്ചുഭസ്മമായി കുളിക്കാനിറങ്ങുന്ന കടവുവരെ ഈ ഓട്ടം! ആരാണ് ആദ്യമവിടെ എത്തുകയെന്ന് അറിയാത്ത ഓട്ടം!

കവിത നന്നായിട്ടുണ്ട്!

അരുവി സംഭവവും ലൈബ്രറി സംഭവവും വേണ്ടവിധം കണക്ട് ചെയ്തിട്ടില്ലെന്ന് വിമര്‍ശനം!
വായിക്കുന്നവന്റെ ഭാവനക്കനുസരിച്ച്...!!

:)

ഹരിയണ്ണന്‍@Hariyannan said...

ഇതിന് ചെറുകഥയെന്ന് ലേബല്‍ കൊടുത്തത് മാത്രം ദഹിച്ചില്ല!!
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

“ഇനി വയ്യാ നിന്നിലേക്ക് ഞാന്‍ ഒഴുകുന്നു...
ഒരു പുതു നദിയാവാന്‍
അകലെ ആഴിയുടെ അലര്‍ച്ച
കേട്ടില്ലെന്ന് നടിച്ച് ..

ഞാനിപ്പോ എന്താ പറയ്കാ പറയാന്‍ കൊതിച്ചതൊക്കെ ഈ മണിക്യം തന്നെ പറഞ്ഞുകഴിഞ്ഞില്ലെ :)

Malayali Peringode said...

എഴുത്ത് നന്നായി...

Unknown said...

“കഥക്ക് കാവ്യ ഭംഗി“

ഹരിശ്രീ said...

മനോഹരം.

:)

മാണിക്യം said...

എനിക്ക് മെയിലില്‍ വന്ന ഒരഭിപ്രായമാണിത്
വളരെ വിശദമായി അയച്ച ഈ കത്തിലെ ചിലഭാഗങ്ങളാണിത്
പ്രീയ സുഹൃത്തേ,,
“ഇതിനെ ഒരു പോസിറ്റീവ് ക്രിട്ടിസിസം ആയിട്ട് തന്നെ എടുക്കുന്നു”..നന്ദി നന്ദി .. ..


ഈ നീര്‍ച്ചാലുകള്‍ക്ക് ഒരു കമന്റ്/അഭിപ്രായം പറയണമെന്നു കരുതാന്‍ തുടങ്ങീട്ട് 2 ദിവസമായി. ഇതിലെയും ആശയം എനിക്കിഷ്ടമായി .പക്ഷേ. ആശയം മാത്രം എന്നു പറയുമ്പോള്‍ വിഷമിക്കരുത്. ഒരു കവിത എഴുതാന്‍ വന്നിട്ട്, ഒരു ചെറുകഥയാക്കി, എന്നാല്‍ വായിക്കുന്നവര്‍ക്ക് , ബന്ധമില്ലാത്ത കുറെ കുറിപ്പുകള്‍.. അത് അവിടെയും ഇവിടെയുമായി ചിതറിക്കിടക്കുന്നു. അതിലെ ചിന്തകളെ , ആശയങ്ങളെ,സിംബലുകളെ... തമ്മില്‍ യോജിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഭാഗത്ത് ഈ കുറിപ്പ്/കവിത/കഥ ഒരു പരാജയമാണെന്ന് തുറന്നു പറയാതെ വയ്യ. !
ഇവിടെ തിരഞ്ഞെടുത്ത സിംബലുകളില്‍ - ഈ ആഴി- കടലാണ് എന്നും പുഴയുടെ അവസാനം. എത്ര കൈവരികളുമായിട്ടൊഴുകിയാലും , അതിന്റെ ലക്ഷ്യം കടലില്‍ ചെന്നു ചേരലാണ്, ഇഷ്ടമാണെങ്കിലും അല്ലെങ്കിലും- അതാണ് സത്യം. അതുപോലെ തന്നെ, സ്വന്തം ജനനത്തെ, കൈലാസത്തില്‍ നിന്നുള്ള ഉത്ഭവമായി കാണുന്നുവെങ്കില്‍, കടലില്‍ ചെന്നു ചേരല്‍ , മരണമാണ്. ആരൊക്കെ കൂടെയുണ്ടെങ്കിലും, ആരുടെയൊക്കെ കൈപിടിച്ചാണെങ്കിലും പുഴയുടെ ഒഴുക്ക് അവിടെ തീര്‍ന്നു. പിന്നെ നൂറുകണക്കിനു പുഴകള്‍ ചേര്‍ന്ന ആ കടലില്‍ താനും ലയിച്ചു ചേരുന്നു.... അവിടെ ഏതുപുഴയെന്നോ ആരെന്നോ ഉള്ള തിരിച്ചറിവില്ല.

ഇനി ആഴിയുടെ അലര്‍ച്ച കേട്ടില്ലെന്ന് നടിച്ചൊഴുകുന്നു എന്നതിനെ, മരണത്തോടുള്ള ഭീതിയായിട്ട് കാണാം, അല്ലെങ്കില്‍ ഒരുമിച്ചൊഴുകി മതിയായില്ലാന്നും.. അല്ലേ?

ഇതിനെ ഒരു പോസിറ്റീവ് ക്രിട്ടിസിസം ആയിട്ടെടുക്കണം. പലരും വന്ന് " ബലേ ഭേഷ്" എന്ന് സുഖിപ്പിക്കാന്‍ കമന്റ് ചെയ്യും. പക്ഷേ, വിമര്‍ശനങ്ങളെ കണക്കിലെടുക്കുകയും , അത് മനസിലെടുത്ത് പിന്നെ എഴുതുകയും ചെയ്തില്ലെങ്കില്‍, നഷ്ടം സ്വയമാവും. സ്വന്തം രചനയുടെ മൂല്യവും ഗുണവും കുറയും. വിമര്‍ശിക്കാനെളുപ്പമാണെന്നും എഴുതാന്‍ കുറെ ബുദ്ധിമുട്ടാണെന്നും എനിക്കറിയാം
എഴുതുന്നയാളുടെ ആശയങ്ങളാവില്ല , വായിക്കുന്നവന്റെ മനസില്‍ തോന്നുന്നത്.
എഴുതുന്നയാളുമായിട്ട് 100% താദാത്മ്യം പ്രാപിച്ചുള്ള വായന വളരെ ചുരുക്കമാണ്. അത് വളരെ ചുരുക്കമായേ സംഭവിക്കുകയുള്ളൂ.

ഗീത said...

മാണിക്യം ചേച്ചീ, മെയിലായി വന്ന ആ കമന്റിന്റെ അവസാനഭാഗത്ത് എഴുതിയിരിക്കുന്നത് വളരെയധികം ശരിയാണെന്ന് എനിക്കു തോന്നുന്നു.

“എഴുതുന്നയാളുടെ ആശയങ്ങളാവില്ല , വായിക്കുന്നവന്റെ മനസില്‍ തോന്നുന്നത്.
എഴുതുന്നയാളുമായിട്ട് 100% താദാത്മ്യം പ്രാപിച്ചുള്ള വായന വളരെ ചുരുക്കമാണ്. അത് വളരെ ചുരുക്കമായേ സംഭവിക്കുകയുള്ളൂ..”

കാപ്പിലാന്‍ said...

ആദ്യം വായിച്ചപ്പോള്‍ തോന്നി പെണ്ണിന്റെ കരച്ചിലിനെ കുറിച്ചായിരിക്കും എഴുതിയതെന്ന്‌.രണ്ടു നീര്‍ച്ചാലുകളായി ഒഴുകി ..അവിടെ പിന്നെയും ഗുന്ഫുസഷന്‍.
പിന്നെയും വായിച്ചപ്പോള്‍ പിന്നിലുള്ളതിനെ മറന്നു മുന്നിലെ ലക്ഷ്യത്തെ ലാക്കാക്കി ഓടുക .നിനക്ക് താങ്ങും തണലുമായി ഞാന്‍ ഉണ്ടാകും എന്നാരോടോ പറയുന്നത് പോലെ .
ഇപ്പോഴും പൂര്‍ണ്ണമായി അര്‍ഥം ഒന്നും മനസിലായില്ല .ഒറ്റ വായനയില്‍ മനസിലാകുന്ന കവിത ഒരു കവിത അല്ലല്ലോ ചേച്ചി .
ഈ നീര്‍ച്ചാലുകള്‍ തേടി ,എന്‍റെ ദാഹം അകറ്റുവാന്‍ ഞാന്‍ ഇനിയും വരും

നിരക്ഷരൻ said...

ആ നീര്‍ച്ചാലിനരികില്‍ കുറച്ചുനേരം ഒന്നിരിക്കാന്‍ പറ്റിയെങ്കില്‍....

കനല്‍ said...

അകലെ ആഴിയുടെ അലര്‍ച്ച കേട്ടില്ലെന്ന് നടിച്ച് .............. ..?.


ഞാന്‍ കേട്ടിട്ടേ.....യില്ല
....കണ്ടിട്ടും.

krish | കൃഷ് said...

വായിച്ചു.
:)

Unknown said...

അന്ന് ചുവപ്പിന്റെ പ്രത്യയശാസ്ത്രോം
പറഞ്ഞ് നടന്നപ്പൊള്‍
കൂട്ട് കിട്ടിയത് സഹിത്യത്തിനൊട് ഉള്ള
അഭിനിവേശം ആയിരുന്നു.

ഇത് ഒരു പൊതു രോഗമാണ് അല്ലെ ഡോക്ടര്‍?

മാണിക്യം said...

നീര്‍ച്ചാലുകള്‍....വായിച്ച
പാമരന്‍,ശിവ,നന്ദു ,ശ്രീ,
ജോസ്മോന്‍,ഹന്‍ല്ലലത്ത് ‍,
ശ്രീമതി ലീല ചന്ദന്‍,ശെഫീ,
വാല്‍മികീ,ഏറനാടന്‍,ഗോപീ ,
ഗോപന്‍,അനൂപ്,ഗീത,പ്രീയ,
ചെമ്പകം,തോന്യാസി,ഹരിയണ്ണന്‍,
സജീ,മലയാളി,ബേബി,ഹരിശ്രീ,
ഗീതാഗീതികള്‍,കാപ്പിലാന്‍,
നിരക്ഷരന്‍,കനല്‍,കൃഷ്,മുര്‍ളിക
എന്റെ പ്രീയസുഹൃത്തിനും നന്ദി...

പ്രക്ഷുബ്ദമായ മനസ്സോടെ കടല്‍ക്കരയില്‍
ഇരുന്നാല്‍ ആര്‍ത്ത് വരുന്ന തിരകള്‍
ആ തീരത്ത് വന്ന് തല തല്ലി കരയുന്നത് കാണാം
കുറെ നേരം അതു നോക്കിയിരിക്കുമ്പോള്‍
സ്വന്തമനസ്സിലെ തിരകളും തീരത്തണയുന്നു
പിന്നില്‍ ആര്‍ത്ത് മറിയുന്ന ആഴിയുടെ
അലര്‍ച്ച കേട്ടില്ലന്ന് നടിച്ച് അവിടെ നിന്ന്
നടന്ന് നിങ്ങുന്നു .....

തീരത്തേയ്ക്ക് അടിച്ചു വരുന്ന തിരകളെ
കടല്‍കരയില്‍‌ വരുന്ന ഒരോ മനസ്സും
ഓരോ രീതിയില്‍ ആവും കാണുന്നത് ..
ഇന്ന് ആ ആഴിയുടെ അലര്‍ച്ച് കേട്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുന്നു ഞാനും.....

മനസ്സ് ഒരു പിടികിട്ടാത്ത
ഒരു പ്രഹേളിക ആണ്....
വീണ്ടും എന്റെ മനസ്സിലുള്ളത്
പറഞ്ഞു പിടിപ്പിക്കാന്‍
ഇന്ന് ഞാന്‍ പരാജയപ്പെടുന്നു....

SreeDeviNair.ശ്രീരാഗം said...

മാണിക്യം,
കടല്‍ ഏറ്റവുംനല്ലൊരു,
കൂട്ടുകാരിയാണ്.
ഒറ്റയ്ക്ക് തീരത്ത് കാത്തിരുന്നു,
നോക്കൂ..
അവള്‍ വാചാലയാകും,
പരിഭവിക്കും,
ആശ്ലേഷിക്കും.
ദുഃഖം പങ്കുവയ്ക്കും.

കടല്‍ എന്റെയും
കൂട്ടുകാരിയാണ്.

ആശംസകള്‍..

വേണു venu said...

ജീവിതം തന്നെ ഒരു പ്രഹേളികയാണെന്നൊക്കെ മനസ്സിലാക്കി വരുമ്പോഴേയ്ക്കും, ആഴിയുടെ അലര്‍ച്ച വീണ്ടും കേള്‍ക്കണമെന്നു തോന്നുമ്പോഴേയ്ക്കും.......()
എഴുത്തിഷ്ടമായി....

smitha adharsh said...

നീര്‍ച്ചാലുകള്‍ അസ്സലായി.
ആഴിയുടെ അലര്‍ച്ച കേട്ടില്ലെന്നു നടിക്കുന്നവര്‍ തന്നെയല്ലേ ...മിക്കവരും

ഉഷശ്രീ (കിലുക്കാംപെട്ടി) said...

'നിനക്ക് തരാന്‍ എന്റെ ചുണ്ടില്‍ ഒരായിരം ചുംബനങ്ങള്‍’നല്ല ചിന്തകള്‍ വാക്കുകളായി വന്നപ്പോള്‍ എന്താ അതിന്റെ ഒരു ഭംഗി.ഞാന്‍ അന്നു പറഞ്ഞപോലെ അസൂയ വന്നിട്ടു വയ്യാ ജോജിമാ...

Bharath Krishnan said...

kavitha plOve thanne varikalkkum nalla ozhukkundu valara nannaayirikunnu.....

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

പടക്കം said...

മിഴിനനഞ്ഞ മഴനിലാവ് പെയ്തൊഴിയുകയാണ്..
ചിറകൊടിഞ്ഞ പറവപോലെ ഞാന്‍ ഇന്ന് തളര്‍ന്നിരിക്കുന്നു..
ഇനി ജീവിതം ആര്‍ക്കുവേണ്ടി ...?????????

അരൂപിക്കുട്ടന്‍/aroopikkuttan said...

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ...

എന്റെ ബ്ലോഗില്‍ വന്ന് എന്നെ അനുഗ്രഹിക്കണം!!മാതൃവന്ദനം!!

അരൂപിക്കുട്ടന്‍/aroopikkuttan said...

:)

Thanks!!

വന്ദനം മാതാശ്രീ!!

joice samuel said...

:)

അരൂപിക്കുട്ടന്‍/aroopikkuttan said...

ബൂലോകപ്പോലീസിനോട്!!

നിങ്ങള്‍ കാണുന്നില്ലേ അത്യന്തം നിന്ദ്യവും മൃഗീയവും പൈശാചികവുമായ ഈ മോഷണം?!
ഇതിനെതിരേയും ഒരു “കരിവാര”ത്തിന് സ്കോപ്പുണ്ടോ എന്നു നോക്കൂ ഏമാന്മാരേ...!
ബൂലോകത്തൂന്ന് പുറത്തേക്കും പുറത്തൂന്ന് അകത്തേക്കും ഇപ്പറഞ്ഞ “ബൌദ്ധികമോഷണം”നടക്കുന്നുണ്ടെന്നെങ്കിലും മനസ്സിലായില്ലേ?
രണ്ടായാലും നമ്മള്‍ “കരിവാര”മാചരിക്കണം!

അല്ലാ...ഈ പാപം ചെയ്തിട്ടില്ലാത്തവന്‍ ആദ്യത്തെ കല്ലെറിയാന്‍ പറഞ്ഞകര്‍ത്താവേ...
അന്ന് സജിച്ചേട്ടനല്ലേ ആദ്യത്തെ “കല്ല്” മോഷണത്തിനെതിരേ എറിഞ്ഞത്..??!
അതുകൊണ്ട് പുള്ളി ഈ “പാപം”ചെയ്തിട്ടുണ്ടാവില്ലല്ലേ?!


“ശ്ശൊ ഈ ഗൂഗിളമ്മച്ചിയുടെ ഒരു കാര്യമേ...”