Saturday, January 12, 2008

ഒരു വട്ടം മാത്രമെന്‍......





മറ്റേതോ ലോകത്തലയുന്നു ഞാന്‍
രാപകല്‍, നിര്‍‌വചിക്കാനാവാത്തൊരു
വികാരവും പേറി
ഒരു വല്ലാത്ത നിര്‍‌വൃതി..
ഇതു വെറും അനുരാഗമല്ല
എപ്പോഴും എന്നൊടൊപ്പം
മറ്റാര്‍‌ക്കും കാണാനാവാതെ
എന്‍ കാതില്‍ മണികിലുക്കം പോലുള്ള
ആ ചിരിയുമായ് ഗന്ധര്‍‌വ്വ ലോകത്തുനിന്നീ
ഭൂമിയില്‌ എത്തിയെന്നെ
നിന്‍ലോകത്തേക്ക് ഉയര്‍‌ത്തുന്ന
നീയെന്‍ ഗന്ധര്‍‌വ്വന്‍ !


സ്വപ്നമാണൊ ?
അതോ വെറുമൊരു മിഥ്യയോ ?
കണ്ണടച്ചാല്‍ എന്നെ വാരി പുണരുകയായി..
നിന്നില്‍ അലിയുന്ന ഞാന്‍,
ഇതു പ്രണയമോ? അനുരാഗമോ?
അതോ ഗന്ധര്‍‌വ്വസംഗമമോ?
എന്നെ ഉന്മത്തമാക്കുന്നു നിന്‍സ്വരം
ഏതോ ഒരു ലഹരിയായ് എന്നില്‍ പടരുന്നു
ആനന്ദത്തിന്റെ പാരമ്യത്തില്‍ ഞാന്‍
നിന്നില്‍ അലിയുന്നു എന്നതു സത്യം മാത്രം.

എന്‍ ഹൃദയമിടിപ്പ് കൂടി
ശ്വാസോഛ്വാസം കനത്തു
കൈകാലുകള്‍ വിയര്‍‌ത്തു ..
അനങ്ങാനാവാതെ ഞാന്‍
ആ കരവലയത്തിന്‍
കരുത്തില്‍ ഞെരിഞ്ഞമരവേ
എന്റെ മനസ്സിനെയുള്ളം കൈയ്യിലിട്ട്
അമ്മാനമാടുന്നാ എന്റെ ഗന്ധര്‍‌വനെ
ഒരു വട്ടം,
ഒരു വട്ടം മാത്രം ഒന്നുകണ്ടെങ്കില്‍..................


32 comments:

മാണിക്യം said...

എന്റെ മനസ്സിനെയുള്ളം കൈയ്യിലിട്ട്
അമ്മാനമാടുന്നാ എന്റെ ഗന്ധര്‍‌വനെ
ഒരു വട്ടം,
ഒരു വട്ടം മാത്രം ഒന്നുകണ്ടെങ്കില്‍..................

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“ആ കരവലയത്തിന്‍
കരുത്തില്‍ ഞെരിഞ്ഞമരവേ
എന്റെ മനസ്സിനെയുള്ളം കൈയ്യിലിട്ട്
അമ്മാനമാടുന്നാ എന്റെ ഗന്ധര്‍‌വനെ
ഒരു വട്ടം,
ഒരു വട്ടം മാത്രം ഒന്നുകണ്ടെങ്കില്‍“===

പ്രണയം തുളുമ്പുന്ന വരികള്‍..മനസ്സില്‍ പ്രണയം സൂക്ഷിയ്ക്കുന്ന ആളുകളെ മാത്രമല്ല, കവിതകള്‍ ഇഷ്ടപ്പെടുന്ന ആരേയും ഒരു നിമിഷത്തേയ്ക്കു ഏതോ ഗന്ധര്‍വ ലോകത്തേയ്ക്കു കൂട്ടിക്കൊണ്ടു പോകാന്‍ മാണിക്യത്തിനു കഴിഞ്ഞിരിയ്ക്കുന്നു.

അനുരാഗ വിവശയായ ഒരു കാമുകിയുടെ മനോവിചാരങ്ങള്‍ ഭംഗിയായി പകര്‍ത്തിയിരിയ്ക്കുന്നു.നല്ല കവിത.

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍ മാണിക്യം. ശരിക്കും ആ ഹൃദയവ്യഥ കാണാന്‍ പറ്റി.

ശ്രീ said...

വരികള്‍ മനോഹരമായിട്ടുണ്ട്.

:)

ഹരിത് said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗന്ധര്‍വഗീതം നന്നായിട്ടുണ്ട്.

ഏ.ആര്‍. നജീം said...

മാണിക്ക്യം,

കവിത കൊള്ളാം. നല്ല വരികളും..

പക്ഷേ,

ഈ ഗന്ധര്‍‌വന്മാര്‍ എന്നത് ദേവലോകത്ത് നിന്നും ശാപം കിട്ടി ഭൂമിയിലേക്ക് വരുന്നവരാണ്. തന്നെയുമല്ല നമ്മുടെ പത്മരാജന്‍ സര്‍ പറഞ്ഞത് പോലെ വിരഹങ്ങള്‍ സമ്മാനിച്ച് രാവിന്റെ മൂന്നാം യാമത്തില്‍ മടങ്ങി പോകുകയും ചെയ്യും. അത് കൊണ്ട് അത് വേണോ..? വല്ല മനുഷ്യരേയും സ്‌നേഹിക്കുന്നതല്ലേ നല്ലത്....? :))

Anonymous said...

എന്റെ മനസ്സിനെയുള്ളം കൈയ്യിലിട്ട്
അമ്മാനമാടുന്നാ എന്റെ ഗന്ധര്‍‌വനെ
ഒരു വട്ടം,
ഒരു വട്ടം മാത്രം ഒന്നുകണ്ടെങ്കില്‍..................


എന്തിനാ ഒരു വട്ടം മാത്രമാക്കുന്നത്???
ഗന്ധര്‍വന്‍റെ കൂടെ ഒരു ജന്മം മുഴുവന്‍
ജീവിക്കണം എന്നാഗ്രഹിച്ചുകൂടേ???
ആകാശത്തോളം മോഹിച്ചാല്‍ കുന്നോളം കിട്ടും എന്നല്ലേ......
അതുപോലെ ഗന്ധര്‍വന് വല്ല ശാപവും കിട്ടാന്‍
വേണ്ടി പ്രാര്‍ത്ഥിക്കൂ.... എന്നാലെങ്കിലും
ദേവലോകം വിട്ട് അവന്‍ ഭൂമിയിലെത്തി
തന്‍റെ കാമുകിയെ കാണട്ടെ...

ഹരിശ്രീ said...

സ്വപ്നമാണൊ ?
അതോ വെറുമൊരു മിഥ്യയോ ?
കണ്ണടച്ചാല്‍ എന്നെ വാരി പുണരുകയായി..
നിന്നില്‍ അലിയുന്ന ഞാന്‍,
ഇതു പ്രണയമോ? അനുരാഗമോ...

നല്ല വരികള്‍....

ആശംസകള്‍....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നജീമിക്കായൊയ്..
അതെങ്ങനെയാ മാണിക്യം സ്വപ്നലോകത്തിലല്ലെ ഹഹ..
അപ്പോള്‍ ഭൂമിയില്ലല്ലൊ മനസ്സ്..മനസ്സങ്ങ് ആ ഗന്ധര്‍വന്റെ അടുത്തല്ലെ...?

[ആ കരവലയത്തിന്‍
കരുത്തില്‍ ഞെരിഞ്ഞമരവേ
എന്റെ മനസ്സിനെയുള്ളം കൈയ്യിലിട്ട്
അമ്മാനമാടുന്നാ എന്റെ ഗന്ധര്‍‌വനെ
ഒരു വട്ടം,
ഒരു വട്ടം മാത്രം ഒന്നുകണ്ടെങ്കില്]
പുതുമഴയില്‍ പുളകം കോള്ളാത്ത മണ്ണും അനുരാഗത്താല്‍ തരളമാകാത്ത ഹൃദയവുമില്ലെന്ന് മാണിക്യം ഈ വരികളിലൂടെ തെളിയിച്ചിരിയ്ക്കുന്നൂ...
പക്ഷെ ഗന്ധര്‍വന്മാര്‍ എനിക്ക് തോന്നൂന്നൂ അനീതിയുടെ കാമുകന്മാരാണെന്ന്.!!

മന്‍സുര്‍ said...

മാണിക്യം...

വാക്കുകള്‍ മനോഹരമെങ്കിലും...
ഇവിടെ തെളിഞ്ഞു കാണുന്നത്‌
മഞ്ഞുള്ള രാത്രിയില്‍
മനസ്സിന്റെ പടി വാതില്‍
അനുവാദം ചോദിക്കാതെ
തുറന്നു വന്ന സ്നേഹഗന്ധര്‍വനെ
നേരില്‍ കണ്ട കവിയുടെ
കവി മനസ്സൊന്ന്‌ കൊതിച്ചു പോയി
ഒരു വട്ടം കണ്ടെങ്കിലെന്ന്‌

മാണിക്യം...മനസ്സിനെ വരികളാക്കിയിരിക്കുന്നു
അത്ര എളുപ്പമുള്ള കര്യമാണ്‌ എന്ന്‌ തോന്നുന്നില്ല
പലപ്പോഴും നാം പരാജയപ്പെടുന്നതും അവിടെയാണ്‌
ഇവിടെ ആ ഗന്ധര്‍വനെയും , ഗന്ധര്‍വനെ കണ്ട മനസ്സിനെയും
വളരെ ഭംഗിയുള്ള വരികളിലൂടെ ജീവന്‍ നല്‍ക്കാന്‍ കഴിഞ്ഞുവെന്നതില്‍...ആ കവി മനസ്സിന്‌ സന്തോഷിക്കാം.

ആ മനസ്സിലേക്കൊന്ന്‌ എത്തിനോക്കട്ടെ
അവിടെങ്ങാനും ഗന്ധര്‍വനുണ്ടോന്ന്‌
ഓഹ്‌ ആകെ മഞ്ഞാണല്ലോ
ഒന്നും വ്യക്തമല്ല......

സ്വപ്‌നമാണോ അതോ.....അറിയില്ല
ഒന്നുമേ അറിയില്ല ഇന്നെനിക്ക്‌
മയങ്ങുബോല്‍ നീ വരുമെന്‍ മനസ്സില്‍
ഒരു വിരുന്നുക്കാരനെ പോലെ
ഉണരുവോളം എന്നോട്‌ കിന്നരിച്ച്‌
എത്ര മനോഹരം നിന്‍ സ്വരം
അഴകുള്ള നിന്‍ മിഴികളില്‍
നോകി നിന്നനേരം....മനസ്സില്‍
വിടര്‍ന്നൊരു അനുരാഗം
ആ കൈകളില്‍ തലവെച്ചുറങ്ങി ഞാന്‍
നിന്‍ തലോടലില്‍ കുളിര്‌ കോരി ഞാന്‍
സ്വപ്‌നമോ ..സത്യമോ.....അറിയില്ല
എങ്കിലും അറിയുന്നു ഞാനാ സാമീപ്യം
ഇന്നെന്‍ മനസ്സില്‍...അരികില്‍....
ഒരു നിഴല്‌ പോല്‍ നീ ....പറയൂ
എന്‍ മനസ്സില്‍ ഒരു അനുരാഗമഴയായ്‌
പെയ്യ്‌തിറങ്ങിയ സ്നേഹപ്രളയമേ
ഒരു വട്ടം കൂടി വരുമോ
എന്നരികില്‍....?
ഒന്ന്‌ തൊടാന്‍.... ഒരു നോക്ക്‌ കാണാന്‍...
കൊതിച്ചെന്നുള്ളം....തുടിച്ചെന്നുള്ളം

നന്‍മകള്‍ നേരുന്നു

മഴതുള്ളികിലുക്കം said...

നജീം ഭായ്‌...

നല്ല കമന്റ്‌....ഇഷ്ടായി..പക്ഷേ
എവിടെയാണ്‌ ആ ഗന്ധര്‍വന്‍മാരുള്ളത്‌
ശാപം കിട്ടിയതിന്റെ ഫലമാണ്‌ നാമ്മൊക്കെയും
അപ്പോ നാമോരോരുത്തരും ഗന്ധര്‍വന്‍മാര്‍ അല്ലേ

അപ്പോ ഊഹിച്ച മതി
ഇന്ന്‌ സ്വപ്‌നങ്ങളില്‍ നാം കാണുന്ന ഗന്ധര്‍വനും..
അപ്‌സരസ്സുമൊക്കെ....ജീവിക്കുന്ന സത്യങ്ങള്‍ അല്ലേ

പിന്നെ തമാശയായി കരുതട്ടെ അതോ സീരിയസ്സാണോ
സീരിയസ്സയി എഴുതിയതാണെങ്കില്‍ പറയണം
എങ്കില്‍ ഞാന്‍ റെഡി.....ക്വട്ടേഷന്‍ ടീമും റെഡി
..........അയ്യോ തല്ലല്ലേ..എന്നെ കൊല്ലല്ലേ
ഈ ഗന്ധര്‍വന്‍ എന്ന സാധനം എന്താണ്‌ എന്ന്‌ പോലും എനിക്ക്‌ അറിയില്ല......


നന്‍മകള്‍ നേരുന്നു

Gopan | ഗോപന്‍ said...

ഗന്ധര്‍വ സംഗീതം വളരെ നന്നായി..
പ്രമേയത്തിന്‍റെ വ്യതസ്തത കൊണ്ടും
മാണിക്യത്തിന്‍റെ അവതരണ ശൈലി കൊണ്ടും..
അഭിനന്ദനങ്ങള്‍..

ഉപാസന || Upasana said...

:)
ഉപാസന

Rajesh said...

പ്രണയം കത്തിപ്പടരുന്ന അഗ്നിയാണ്...
കുളിരാര്‍ന്ന നിലാവാണ്...
ഈ കവിത പോലെ തന്നെ അതു മനോഹരമാണ്...[:)]

അലി said...

എന്റെ മനസ്സിനെയുള്ളം കൈയ്യിലിട്ട്
അമ്മാനമാടുന്നാ എന്റെ ഗന്ധര്‍‌വനെ
ഒരു വട്ടം,
ഒരു വട്ടം മാത്രം ഒന്നുകണ്ടെങ്കില്‍..................

മാണിക്യം..
മനോഹരമീ വരികള്‍.
ഭാവുകങ്ങള്‍!

മാണിക്യം said...

സുനില്‍
ആദ്യകമന്റിനും അഭിപ്രായത്തിനും വളരെ നന്ദി.
വാല്‍മീകി ..ശ്രീ ...ഹരിത് ...പ്രിയ ഉണ്ണികൃഷ്ണന്‍ ...ഏ.ആര്‍. നജീം ...
വിജില്‍ ...ഹരിശ്രീ ...മിന്നാമിനുങ്ങുകള്‍ .!! ...മന്‍സുര്‍ ...മഴതുള്ളികിലുക്കം ...ഗോപന്‍ - ...ഉപാസന | ...രാജെഷ് ...അലി ...

നന്ദി എന്റെ ഈ പോസ്റ്റ് വായിചു അഭിപ്രയം അറിയിച്ച പ്രീയപ്പെട്ട സുഹൃത്തുക്കളെ .പ്രതികരണങ്ങള്‍‌ക്കെല്ലാം അകമഴിഞ്ഞ നന്ദി.അഭിപ്രായങ്ങള്‍ അറിയിച്ചു പ്രോത്സാഹനങ്ങള്‍ തന്ന
എല്ലാവര്‍ക്കും പ്രത്യേകം നന്ദി.

ഏ.ആര്‍. നജീം said...

മാണിക്ക്യം , സോറി ആ സജിയുടേയും മന്‍സുവിന്റെയും കമന്റ് കണ്ടാ ഞാന്‍ വീണ്ടും വന്നത്....

സജീ : ആന മെലിഞ്ഞാല്‍ കുഴിയാനയാകുമോ..? ശാപം കിട്ടി ഭൂമിയിലേക്ക് വന്നതാണെങ്കിലും അവര്‍ ദേവഗണത്തില്‍ പെട്ടവര്‍ തന്നെ. അതിന്റെതായ ഗുണങ്ങളും ഉണ്ടാകും. അപ്പോ നമ്മളോക്കെ ആര്..? ഹെ ഹേ..!

മന്‍സൂ : നന്ദിട്ടോ , ഞാന്‍ ഈ മാണിക്ക്യത്തിന്റെ വരികള്‍ കണ്ടപ്പോ അങ്ങ് തോന്നിപ്പോയതാ. അല്ല ഈ ദേവന്മാരെ മാത്രമേ ഭൂമിയിലേക്ക് അയക്കാറുള്ളോ..? ദേവിമാരെയും ഇതുപോലെ ഗന്ധര്‍‌വികളാക്കി (ഗന്ധര്‍‌വന്റെ സ്ത്രീലിംഗം എന്നതാ... ? ) ഭൂമിയിലേക്ക് അയച്ചിരുന്നുവെങ്കില്‍ ഒന്നു പ്രേമിക്കാമായിരുന്നു. അപ്പൊ നമ്മുക്കും ഇതു പോലുള്ള പ്രണയം തുളുമ്പുന്ന വരികള്‍ എഴുതാമായിരുന്നു .... എന്തു ചെയ്യാം.....

മാണിക്ക്യം .... തുടരട്ടെ ആ രചനാ ശൈലി...

Unknown said...

ഈ കവിത താങ്കളുടെ മറ്റു കവിതകലെ അപേക്ഷിച്ച് അത്ര ഉന്നതിയിലെത്തിയില്ലങ്കിലും ഭാവനാസന്‍പന്നമാണ്………………

ജോസ്‌മോന്‍ വാഴയില്‍ said...

മാണിക്യാമ്മേ..,

ഇതെങ്ങനെ വരുന്നു... ഇത്ര മാത്രം ഭംഗിയായി പ്രണയ ഭാവനകള്‍....? കവിത എന്ന മഹാസാഗരത്തില്‍ നോക്കി വെറുതെ തിരയെണ്ണാന്‍ മാത്രമറിയാവുന്ന എനിക്ക് ഈ കവിത അങ്ങട് പിടിച്ചു. സമ്മതിച്ചെന്റെ മാണിക്യം ചേച്ചി.

എനിക്കിപ്പോ മോഹം ഒരു ഗന്ധര്‍വനാവാനാ...!!!

ഗീത said...

സ്വപ്നസഞ്ചാരിണീ നിന്റെ മനോരഥം
സ്വര്‍ഗത്തിലോ ഭൂമിയിലോ?....

മാണിക്യം, ഇതേതാ ഈ പുതിയ ഗന്ധര്‍വന്‍? ങേ ?... ങേ ?...

വാരിപ്പുണര്‍ന്നിട്ടും, കരവലയത്തിനുള്ളിലാക്കിയിട്ടും,
മാണിക്യത്തിന് ദൃശ്യനായില്ലെന്നോ അവന്‍???
‘’അമ്മാനമാടുന്നാ എന്റെ ഗന്ധര്‍‌വനെ‘’...
ഈ വരിയില്‍ എന്റെ എന്ന വാക്ക് ഇല്ലെങ്കിലും നന്നായിരിക്കും.

പിന്നെ നജിമേ, ബീവിയെപേടിച്ചല്ലേ ഈ ഗന്ധര്‍വികളെ കിട്ടിയെങ്കില്‍ എന്നു മോഹിക്കുന്നത്? അവരാകുമ്പോള്‍ അദൃശ്യരായിരിക്കുമല്ലോ അല്ലേ?

സൂര്യപുത്രന്‍ said...

നല്ല വരികള്‍....

ആശംസകള്‍....

Unknown said...

ഒരു വട്ടം മാത്രം ഒന്നുകണ്ടെങ്കില്‍..................

നന്നായിരിക്കുന്നൂന്നേ പറയൂ...
അതില്‍ക്കൂടിയതെന്താന്നൊന്നും എനിക്കറിയില്ലാ..

ഹരിയണ്ണന്‍@Hariyannan said...

കവിതയായതുകൊണ്ടും കവിഹൃദയമായതുകൊണ്ടും കുഴപ്പമില്ല....!

ഇല്ലേല്‍...ഹഹ!!

കവിത നന്നായിട്ടുണ്ട്!

കനല്‍ said...

ദേവലോകത്തെ സുന്ദരന്മാരായ ഗന്ധര്‍വ്വന്മാരും
സുന്ദരിമാരായ അപ്സരസുകളുടെയും കൂടെ വിരാജിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു. അതിനായി മാണിക്യത്തിന്റെ വരികള്‍ ഇനിയും വരട്ടെ ... കാത്തിരിക്കുന്നു

പ്രയാസി said...

ഒരു വട്ടം മാത്രം മതിയാ..!?

കവിത നാന്നായിട്ടാ..;)

Sharu (Ansha Muneer) said...

നല്ല വരികള്‍...:)

കാലമാടന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

Jyothi ജ്യോതി :) said...

കുറച്ചു താമസിച്ചു പോയി!!

എന്നാലും ഒരിക്കലും വരാത്തതിനേക്കാള്‍ നല്ലതല്ലേ താമസിച്ചായാലും വരുന്നത്....
ഭാവുകങ്ങള്‍!!
:):):)

Malayali Peringode said...

കാണാന്‍ കഴിയട്ടെ ആ ഗന്ധര്‍വനെ!

Mahesh Cheruthana/മഹി said...

മാണിക്യം ,
വളരെ നല്ല കവിത!
പ്രമേയo നന്നായിട്ടുണ്ട്....

kunjadu said...

മാണിക്ക്യാമ്മ സമ്മദിചു... ഹൊ ഗുഡ്